വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കരം’. ചിത്രത്തിലെ മനോജ് കെ ജയന്റെയും കലാഭവന് ഷാജോണിന്റെയും ക്യാരക്ടര് പോസ്റ്ററുകള് പുറത്തുവിട്ടു. തീക്ഷ്ണമായ കണ്ണുകളും നെഞ്ചില് തറയ്ക്കുന്ന നോട്ടവുമായി മഹേന്ദ്രന് എന്ന കഥാപാത്രമായി മനോജ് കെ ജയന്, ചുണ്ടില് തിരുകിയ സിഗരറ്റിലേക്ക് തീ പകരവേ ആരെയോ രൂക്ഷമായി നോക്കുന്ന കമല് മുഹമ്മദ് എന്ന വേഷത്തില് കലാഭവന് ഷാജോണ്. സെപ്റ്റംബര് 25നാണ് ചിത്രം തിയറ്ററുകളിലെത്തുക. നായകനായെത്തുന്നത് നോബിള് ബാബുവാണ്. കേരള ബ്ലാസ്റ്റേഴ്സില് കളിക്കാരേക്കാള് ആരാധകരുണ്ടായിരുന്ന പരിശീലകന്, മലയാളികളുടെ പ്രിയപ്പെട്ട ആശാന് ഇവാന് വുകോമനോവിച്ചും സിനിമയില് ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായി എത്തുന്നുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്. മനോജ് കെ. ജയന്, കലാഭവന് ഷാജോണ്, ബാബുരാജ്, വിഷ്ണു ജി. വാരിയര്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്.
‘കരം’ ചിത്രത്തിലെ ക്യാരക്ടര് പോസ്റ്ററുകള്
