ഇന്ത്യയും അമേരിക്കയും തമ്മില് ഉഭയകക്ഷി വ്യാപാരക്കരാര് സംബന്ധിച്ച ചര്ച്ചകള് നടന്നുവരികയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്. യൂറോപ്യന് യൂണിയന്, ചിലി, പെറു, ന്യൂസിലാന്ഡ്, ഓസ്ട്രേലിയ, ഒമാന് തുടങ്ങിയ രാജ്യങ്ങളുമായി പുതിയ വ്യാപാര ഉടമ്പടികള് ഉണ്ടാക്കാന് ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും, കൂടാതെ യുകെ, യുഎഇ എന്നിവയുമായി കരാറുകള് ഒപ്പിട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ആഗോള വളര്ച്ചയുടെ 18% സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഡല്ഹിയില് ഒരു വ്യവസായ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു പിയൂഷ് ഗോയല്.
ഇന്ത്യയും അമേരിക്കയും തമ്മില് വ്യാപാരക്കരാര് ചര്ച്ചകള് പുരോഗമിക്കുന്നെന്ന് പിയൂഷ് ഗോയല്
