ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ജർമ്മനി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജർമ്മൻ വിദേശകാര്യമന്ത്രി ജൊഹൻ വാദഫുലും ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് തീരുമാനം. ഇന്ത്യയ്ക്കും ജർമ്മനിയ്ക്കും ഇടയിലെ വ്യാപാരം ഇരട്ടിയാക്കും. ജർമ്മൻ കമ്പനികൾക്ക് ഇന്ത്യയിൽ പ്രത്യേക പരിഗണന നൽകുമെന്നും എസ് ജയശങ്കർ അറിയിച്ചു. ജർമ്മനിയിലേക്ക് വിദ്യാർത്ഥികൾക്ക് ഹ്രസ്വ വീസ നൽകും. ബഹുധ്രുവ ലോകത്തിൽ സഹകരണത്തിലൂടെ വിഷയങ്ങൾ പരിഹരിക്കണമെന്നും ലോകം സാമ്പത്തിക അനിശ്ചിതാവസ്ഥ നേരിടുന്നു എന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് പിന്തുണയുമായി ജർമ്മനി
