കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ എന്ന് ബെന്നി ബെഹനാൻ. കോഴിക്കറി നമുക്ക് തന്നെ പാകം ചെയ്യാം. മറ്റേത് പാകം ചെയ്യുന്നതും ചേരുവകൾ ചേർക്കുന്നതുമെല്ലാം ദില്ലിയിൽ നിന്നാണെന്നും അതിന് വിദഗ്ധർ അവിടെ ഉണ്ടെന്നും ബെന്നി ബഹനാൻ പറഞ്ഞു. സോഷ്യൽ മീഡിയയിലെ കളിയാക്കലുകളെ വക വയ്ക്കുന്നില്ല. എന്തായാലും ഈ കോഴിക്കറി കഴിച്ചു കഴിയുമ്പോൾ മുഖ്യമന്ത്രി ആവില്ല എന്ന് ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു. ഇടപ്പള്ളി പള്ളിയിലെ കോഴി നേർച്ചക്ക് എത്തിയപ്പോഴായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് ബെന്നി ബെഹനാൻ പ്രതികരിച്ചത്.
പെൺകുട്ടികൾ പഠിക്കേണ്ട കാര്യമില്ലെന്നും അവർ വീട്ടിലിരിക്കണമെന്നും ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി
പെൺകുട്ടികൾ പഠിക്കേണ്ട കാര്യമില്ലെന്നും അവർ വീട്ടിലിരിക്കണമെന്നും ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്നും വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയണമെന്നുമുള്ള മന്ത്രിയുടെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ‘വിദ്യാഭ്യാസത്തിന്റെ ആവശ്യം എന്താണ്? നമ്മുടെ വീട്ടിലെ പെൺകുട്ടികൾ നമ്മുടെ കരുത്താണ്. മോദിജി അവർക്കുവേണ്ടി നിലകൊള്ളുമ്പോൾ അവർ എന്തിനാണ് പഠിക്കാനായി പുറത്തിറങ്ങുന്നത്?’ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പുതിയതായി ചുമതലയേറ്റ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്. റഹീസ്, വഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. 7 വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം. ഫഹദ്, സിയാദ്, റഹീസ് എന്നിവരാണ് മരിച്ചവരിൽ 3 പേര്‍. 3 വിദ്യാര്‍ത്ഥികള്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.സംഘത്തിൽ ആകെ ഏഴ് പേർ ഉണ്ടായിരുന്നു എന്നാണ് വിവരം. ഒരാളെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തിവരികയാണ്.
നീറ്റ് യു ജി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
നീറ്റ് യു ജി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷ റദ്ദാക്കാൻ കാരണമായ ചോദ്യ പേപ്പർ ചോർച്ച സംഘടിത അഴിമതിയെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സർക്കാരിന്‍റെ വീഴ്ച വിദ്യാർത്ഥികളോടുള്ള അപരാധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമൃതകാലം വിഷകാലമായെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഇന്ന് രാവിലെയാണ് ചോദ്യപ്പേപ്പർ ക്രമക്കേട് കാരണം ഈ വർഷത്തെ നീറ്റ് യു ജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കിയത്. മെയ് 3 ന് നടന്ന പരീക്ഷയുടെ […]
എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം നാളെയെന്ന്സൂചന
എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം നാളെയെന്ന്സൂചന. നാളെ ചേരുന്ന പരീക്ഷ ബോർഡ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ഫലം പ്രഖ്യാപനം എപ്പോൾ, ആര് നടത്തണമെന്നതിൽ തീരുമാനമെടുക്കും. സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. മറ്റ് സിലബുകളിലെല്ലാം ഫലം വന്നുവെങ്കിലും എസ്എസ്എൽസി ഫലം വരാത്തതിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 16-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 16-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റിനാണ് സാധ്യത. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും, ജാഗ്രത വേണെമന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളിലാണ് […]
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പവർഗ്രിഡ് കോർപ്പറേഷന്റെ (PGCIL) കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഈ നടപടിയെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എം.വി.എ. ട്രാൻസ്ഫോർമറിന്റെ 220 കെ.വി. ബുഷിംഗിലുണ്ടായ തകരാറാണ് വൈദ്യുതി തടസപ്പെടാൻ കാരണം. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് വൈദ്യുതി തടസപ്പെടുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നിയന്ത്രണമുണ്ടാവുക.
നീറ്റ് യു ജി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിമർശനവുമായി രാഹുൽ ഗാന്ധി
നീറ്റ് യു ജി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷ റദ്ദാക്കാൻ കാരണമായ ചോദ്യ പേപ്പർ ചോർച്ച സംഘടിത അഴിമതിയാണെന്നും സർക്കാരിന്‍റെ വീഴ്ച വിദ്യാർത്ഥികളോടുള്ള അപരാധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമൃതകാലം വിഷകാലമായെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ഇന്ത്യയിലെ മദ്യവില്പനയില്‍ കുതിപ്പ്
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ മദ്യവില്പനയില്‍ കുതിപ്പ്. പ്രീമിയം വിസ്‌കി, റം, വോഡ്ക എന്നിവയുടെ വില്പന നാല് ശതമാനം ഉയര്‍ന്ന് 440 മില്യണ്‍ കെയ്സ് ആയി. മുന്‍വര്‍ഷം വളര്‍ച്ച വെറും 1.6 ശതമാനമായിരുന്നു. ബിയര്‍ വില്പനയും നാല് ശതമാനം വര്‍ധിച്ച് 474 മില്യണ്‍ കെയ്സിലെത്തി. രാജ്യത്തെ മദ്യ വിപണിയുടെ 63 ശതമാനത്തിലധികവും വിസ്‌കിക്കാണ്. പ്രീമിയം വിസ്‌കി വിഭാഗത്തില്‍ ആറു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ സാധാരണ വിഭാഗത്തിലെ വില്പന നാല് ശതമാനം കുറഞ്ഞു. പ്രീമിയം റമ്മിന്റെ വില്പന 20 […]
ഫിറ്റ്ബിറ്റ് എയര്‍ അവതരിപ്പിച്ച് ഗൂഗിള്‍
സ്‌ക്രീന്‍ ഇല്ലാത്ത ഫിറ്റ്നസ് ട്രാക്കര്‍ ആയ ഫിറ്റ്ബിറ്റ് എയര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഡിസ്‌പ്ലേ, നോട്ടിഫിക്കേഷനുകള്‍, ക്ലോക്ക് എന്നിവ ഇല്ലാത്ത ഒരു ഭാരം കുറഞ്ഞ സ്ട്രാപ്പാണിത്. 100 ഡോളറാണ് വില. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉപയോക്താക്കളെ പിന്തുണയ്ക്കുന്ന ഇതിന്റെ പ്രീ-ഓര്‍ഡര്‍ സൗകര്യം നിലവില്‍ ലഭ്യമാണ്. മെയ് 26 മുതല്‍ വില്‍പ്പന ആരംഭിക്കും. 130 ഡോളര്‍ വിലയുള്ള പ്രത്യേക പതിപ്പും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫിറ്റ്ബിറ്റ് എയര്‍ എല്ലാ ദിവസവും കൈത്തണ്ടയില്‍ ധരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. നിരന്തരം ഹൃദയമിടിപ്പ് നിരീക്ഷിക്കാനും ഉറക്കത്തിന്റെ ഘട്ടങ്ങള്‍ […]
