ഇന്ത്യന്‍ സെഡാന്‍ വിപണിയിലെ രാജാവെന്ന ഖ്യാതിയുള്ള സിറ്റിയുടെ പുത്തന്‍ പതിപ്പിനെ വിപണിയിലിറക്കി ഹോണ്ട. 12 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. 2020-ല്‍ അരങ്ങേറിയ അഞ്ചാം തലമുറ സിറ്റിയുടെ രണ്ടാമത്തെ മിഡ്-ലൈഫ് സൈക്കിള്‍ അപ്ഡേറ്റാണിത്. 2023-ലെ മാറ്റങ്ങള്‍ക്ക് ശേഷം, ഇത്തവണ കൂടുതല്‍ ആകര്‍ഷകമായ ഫ്രണ്ട് ലുക്കും കൂടുതല്‍ ആധുനിക ഫീച്ചറുകളുമായാണ് സിറ്റിയുടെ വരവ്. എന്‍ജിനിലും മെക്കാനിക്കല്‍ ഫീച്ചറുകളിലും മാറ്റമില്ല. നിലവിലുള്ള 5 നിറങ്ങള്‍ക്ക് പുറമെ പുതിയൊരു ബ്ലാക്ക് കളര്‍ ഓപ്ഷന്‍ കൂടി ഹോണ്ട ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്. മെക്കാനിക്കല്‍ രംഗത്ത് മാറ്റങ്ങളൊന്നുമില്ല. വിശ്വസ്തമായ 1.5 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് 4-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് കാറിന് കരുത്തേകുന്നത്. ഇത് 121 എച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. സ്‌ട്രോങ്-ഹൈബ്രിഡ് എന്‍ജിനും മാറ്റമില്ലാതെ തുടരുന്നു.
പുത്തന്‍ പതിപ്പിനെ വിപണിയിലിറക്കി ഹോണ്ട
