ഇന്ത്യന്‍ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരാണ ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം ‘നാഗബന്ധം’ റിലീസിനൊരുങ്ങുന്നു. വിരാട് കര്‍ണ്ണ നായകനാകുന്ന ചിത്രം ജൂലൈ മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അഭിഷേക് നാമ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പുരാണവും സാഹസികതയും അത്യാധുനിക ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. പുരാതന ക്ഷേത്ര രഹസ്യങ്ങള്‍, നിഗൂഢ ലോകങ്ങള്‍, കടലിലെ ഗോത്രവര്‍ഗ്ഗ പോരാട്ടങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ചിത്രം. ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വല്‍ എഫക്റ്റുകളാണ് സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ആക്ഷന്‍ ഡയറക്ടര്‍ വ്ലാഡ് റിംബര്‍ഗ് ആണ് സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നഭ നടേഷ്, ഐശ്വര്യ മേനോന്‍, ജഗപതി ബാബു, മഹേഷ് മഞ്ജരേക്കര്‍, ഋഷഭ് സാഹ്നി എന്നിവരോടൊപ്പം മറ്റ് പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു.
