‘കാട്ടാളന്‍’ സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് ഡേറ്റ് പുറത്ത്. ഈദ് റിലീസായി മെയ് 28ന് ചിത്രമെത്തും. തോക്കുമേന്തി നില്‍ക്കുന്ന ആന്റണി വര്‍ഗീസ് പെപ്പെയുടേയും കബീര്‍ സിങ്ങിന്റേയും സുനിലിന്റേയും ചിത്രവുമായാണ് റിലീസ് ഡേറ്റ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജഗദീഷ്, […]
‘മധുവിധു’ ചിത്രം 22 മുതല്‍ സോണി ലിവിലൂടെ
തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ഫാമിലി എന്റര്‍ടൈനറായ ‘മധുവിധു’ മെയ് 22 മുതല്‍ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം ആഞ്ഞിലമൂട് തറവാട്ടിലെ ഇളയ തലമുറക്കാരനായ അമൃത് രാജ് എന്ന ‘അമ്മു’വിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. അഞ്ചു പുരുഷന്മാര്‍ മാത്രം താമസിക്കുന്ന ആ വീട്ടിലേക്കെത്തുന്ന പുതിയ ബന്ധങ്ങളും അതിനുശേഷമുള്ള ജീവിതാനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ജഗദീഷ്, സായികുമാര്‍, അസീസ് […]
ഇന്ത്യന്‍ സൈന്യത്തിലേക്കും ഡിഫന്‍ഡര്‍
ഇന്ത്യന്‍ സൈന്യത്തിലേക്കും ഡിഫന്‍ഡര്‍. ലാന്‍ഡ് റോവറിന്റെ മാതൃകമ്പനിയായ ടാറ്റാ ഗ്രൂപ്പിന്റെ പ്രതിരോധ മുഖമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് സൈനിക ദൗത്യങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ള എസ്യുവിയാക്കി ഡിഫന്‍ഡറിനെ വികസിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കരുത്തുറ്റ നിര്‍മാണം, മികച്ച ഓഫ് റോഡ് ശേഷി, മൊഡ്യുലാര്‍ ഡിസൈന്‍ തുടങ്ങിയവയെല്ലാമാണ് സൈനികാവശ്യങ്ങള്‍ക്ക് അനുയോജ്യമായ എസ്യുവിയായി ഡിഫന്‍ഡറിനെ മാറ്റുന്നത്. സൈന്യത്തിന്റെ പലവിധ ആവശ്യങ്ങള്‍ക്ക് ഉതകും വിധമാണ് വാഹനത്തിന്റെ രൂപകല്‍പ്പന. യുകെ, ഓസ്ട്രേലിയ, ഇറ്റലി, ദക്ഷിണാഫ്രിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലെ സൈന്യങ്ങള്‍ ഡിഫന്‍ഡര്‍ ഉപയോഗിക്കുന്നുണ്ട്. ഈ രാജ്യങ്ങള്‍ക്കൊപ്പമാണ് […]
സുവര്‍ണപുരിയിലെ മിന്നാമിനുങ്ങുകള്‍
വ്യത്യസ്ത ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകുന്ന കഥ. മരങ്ങളും നദികളും മലകളും ജീവജാലങ്ങളും കൊണ്ട് രൂപപ്പെട്ട അത്ഭുതലോകമായ ഭൂമിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളില്‍ ജനിപ്പിക്കുന്ന പുസ്തകം. ഈ ലോകത്ത് നിന്നും മണ്‍മറഞ്ഞു പോയവര്‍ ഭൂമിയുടെ ദയനീയ മാറ്റങ്ങള്‍ കണ്ട് ആശങ്കപ്പെടുന്നു. അവര്‍ കഥയുടെ വഴിയിലൂടെ മൂന്നു കൂട്ടുകാരെ അത്ഭുത ലോകത്തെത്തിക്കുകയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുന്ന ബാലനോവല്‍. ‘സുവര്‍ണപുരിയിലെ മിന്നാമിനുങ്ങുകള്‍’. ശ്രീജിത്ത് മൂത്തേടത്ത്. ഗ്രീന്‍ ബുക്‌സ്. വില 153 രൂപ.
പുളി, ഉപ്പ്, പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ പാലിനൊപ്പം ഒഴിവാക്കാം
ചില ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ദഹനക്കേട്, അസിഡിറ്റി, വയറുവീര്‍ക്കല്‍, ചര്‍മ്മപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധരും ആയുര്‍വേദവും ഒരേപോലെ വ്യക്തമാക്കുന്നു. പുളിയുള്ളതും ഉപ്പുള്ളതും അമിതമായി പ്രോട്ടീന്‍ അടങ്ങിയതുമായ ഭക്ഷണങ്ങള്‍ പാലിനൊപ്പം ഒഴിവാക്കുന്നതാണ് ഉചിതം. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും പാലും കഴിക്കുന്നതിനിടയില്‍ കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവേള നല്‍കണണം. മത്സ്യവും പാലും ചേര്‍ന്നുള്ള ആഹാരരീതി ആയുര്‍വേദം കര്‍ശനമായി വിലക്കുന്നു. പഴവും പാലും സ്ഥിരമായി ചേര്‍ത്ത് കഴിക്കുന്നത് ദഹനം സാവധാനത്തിലാക്കാന്‍ കാരണമാകും. അമിതമായി എരിവുള്ള ഭക്ഷണങ്ങള്‍ […]
ചർച്ചയിൽ പറയാനുള്ളതെല്ലാം പറഞ്ഞെന്ന് നേതാക്കൾ
കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടന്ന ചർച്ചയിൽ മുൻ കെ പി സി സി അധ്യക്ഷൻമാരായ കെ സുധാകരൻ, കെ മുരളീധരൻ, എം എം ഹസൻ, മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളുമായി ഹൈക്കമാൻഡ് സംസാരിച്ചു. രാഹുൽ ഗാന്ധിയാണ് കാര്യങ്ങൾ ചോദിച്ചതെന്നും തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ച കഴിഞ്ഞ് രണ്ടാമത് പുറത്തിറങ്ങിയ […]
സായാഹ്ന വാര്‍ത്തകള്‍ | മെയ് 12, ചൊവ്വ
നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം. മെഡിക്കല്‍ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തുന്നതിനായി വിജ്ഞാപനം ഇറക്കും. പുതുതായി രജിസ്‌ട്രേഷന്‍ നടത്തേണ്ടതിന്റേയോ ഫീസ് അടയ്‌ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കുമെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ […]
പാകിസ്താനിലേ ചാവേറാക്രമണത്തിൽ 8 മരണം
പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിലുണ്ടായ ചാവേറാക്രമണത്തിൽ എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്ക്. സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷയിലാണ് അക്രമി സഞ്ചരിച്ചിരുന്നതെന്ന് ജില്ലാ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നും പരുക്കേറ്റവരെ സരായ് നൗറംഗിലെ തഹസിൽ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മദ്ധ്യാഹ്ന വാർത്തകൾ
നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തുന്നതിനായി വിജ്ഞാപനം ഇറക്കും. പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളെ ചർച്ചയ്ക്കായി ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. […]
സ്വര്‍ണ്ണവിലയില്‍ വന്‍ കുതിച്ചുചാട്ടം
സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വന്‍ കുതിച്ചുചാട്ടം തുടരുന്നു. ഇന്നലെ വൈകീട്ടുണ്ടായ വലിയ വര്‍ദ്ധനവിന് പിന്നാലെ ഇന്ന് രാവിലെയും വില ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 400 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,12,920 രൂപയായി ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,360 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം പവന് 960 രൂപ വര്‍ദ്ധിച്ചിരുന്നു. ഗ്രാമിന് 14,115 രൂപ […]
