7 19

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയിലും കൂടുതലും, എന്നാലത് പൂര്‍ണ്ണമായ പ്രമേഹനിലയിലേക്ക് എത്തിയിട്ടില്ലാത്തതുമായ അവസ്ഥയാണ് പ്രീഡയബറ്റിസ്. ഈ ഘട്ടത്തില്‍ ശരിയായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടര്‍ന്നാല്‍ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കഴിയും. അധിക ദാഹം, പതിവ് ക്ഷീണം, ഇടയ്ക്കിടെ വിശപ്പ് തോന്നുക, അമിതവണ്ണം, പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ്, മുറിവുകള്‍ ഭേദമാകാന്‍ വൈകുക, കഴുത്തിന് പിന്നിലോ കൈക്കുഴിയിലോ കറുത്ത നിറം വരുക എന്നിവയാണ് പ്രീഡയബറ്റിസിന്റെ സാധാരണ ലക്ഷണങ്ങള്‍. സോഫ്റ്റ് ഡ്രിങ്ക്‌സ്, മിഠായികള്‍, വൈറ്റ് ബ്രെഡ്, ബേക്കറി പലഹാരങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍, പാക്കറ്റ് സ്‌നാക്കുകള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. പച്ചക്കറികള്‍, ഇലക്കറികള്‍, ഓട്‌സ്, മില്ലെറ്റ്‌സ്, ബ്രൗണ്‍ റൈസ്, പഴങ്ങള്‍, നട്ടുകള്‍, വിത്തുകള്‍, പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം എന്നിവയെല്ലാം ഉള്‍പ്പെടുത്തണം. പാത്രത്തിന്റെ പകുതി പച്ചക്കറികള്‍, നാലിലൊന്ന് പ്രോട്ടീന്‍, ശേഷിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ്. ഈ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് പ്രീഡയബറ്റിക് അവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വ്യായാമം സഹായിക്കും. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ശരീരഭാരത്തിന്റെ 10 ശതമാനം കുറച്ചാല്‍ പോലും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാകാന്‍ സഹായിക്കും. പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നത് ഏറെ പ്രധാനമാണ്. ദിവസവും 78 മണിക്കൂര്‍ ഉറങ്ങുക. രാത്രി വൈകി ഉറങ്ങുന്ന ശീലം ഒഴിവാക്കുക. സമ്മര്‍ദ്ദം കൂടുമ്പോള്‍ രക്തത്തിലെ പഞ്ചസാര ഉയരാന്‍ സാധ്യത കൂടുതലാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *