Posted inടെക്നോളജി

ബ്ലാക്ക്മെയിലിംഗ് നിര്‍ത്തിയെന്ന് ക്ലോഡ് ഓപ്പസ്!

ക്ലോഡ് ഓപ്പസ് 4 എഐ മോഡലിന് ഉണ്ടായിരുന്ന ഗുരുതരമായ സുരക്ഷാവീഴ്ച പ്രശ്നം പരിഹരിച്ചെന്ന് നിര്‍മാതാക്കളായ ആന്ത്രോപിക്. ക്ലോഡ് ഓപ്പസ് 4 മോഡലിന് അതിജീവനത്തിനായി ബ്ലാക്ക്മെയില്‍ ചെയ്യാന്‍ കഴിവുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ബ്ലാക്ക്മെയില്‍ ചെയ്യുന്നത് എന്തുകൊണ്ട് തെറ്റാണെന്ന് ക്ലോഡ് മോഡലുകളെ ആന്ത്രോപിക് പഠിപ്പിച്ചു. പരിശീലിപ്പിച്ചതിലൂടെ ബ്ലാക്ക്മെയില്‍ നിരക്ക് മൂന്ന് ശതമാനമായി കുറഞ്ഞു. ബ്ലാക്ക്മെയില്‍ ഇനിയും കുറയ്ക്കുന്നതിനായി ക്ലോഡിന് കമ്പനിയുടെ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന നിലവാരമുള്ള ഡോക്യുമെന്റുകള്‍ നല്‍കാന്‍ ആന്ത്രോപിക് ആരംഭിച്ചു. ഇതോടെ ബ്ലാക്ക്മെയില്‍ നിരക്ക് അതിവേഗം […]

Posted inവിനോദം

നാഗസൈരന്ധ്രി നായികയായ ‘സോഷ്യല്‍ സ്വാമി’

സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ നാഗസൈരന്ധ്രി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സോഷ്യല്‍ സ്വാമി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എട്ടാമത് ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് എക്സ്പിരിമെന്റ് ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വച്ചായിരുന്നു പോസ്റ്റര്‍ റിലീസ്. ഡോക്ടര്‍ അഭിലാഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ ദ വീക്കെന്‍ഡ് അക്കാദമിയയുടെ ബാനറില്‍ ജനകീയ ധനസമാഹരണം വഴിയാണ് ഈ സിനിമ നിര്‍മിക്കുന്നത്. ‘മരണമാസ്’ എന്ന ബേസില്‍ ജോസഫ് ചിത്രത്തില്‍ ശബ്ദസാന്നിധ്യമായി നാഗസൈരന്ധ്രി എത്തിയിരുന്നു. ഇവരുടെ അരങ്ങേറ്റ ചിത്രമാകും ‘സോഷ്യല്‍ സ്വാമി’. […]

Posted inവിനോദം

‘ബ്രൂട്ടല്‍’ ചിത്രം ഒടിടി റിലീസായി ഉടന്‍

നാസര്‍ ലത്തീഫ്, സുന്ദര പാണ്ഡ്യന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമല്‍ കെ. ജോബി ഒരുക്കിയ ചിത്രമാണ് ‘ബ്രൂട്ടല്‍’. ഗുമസ്തന്‍, ആഘോഷം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം, ശക്തമായ ഉള്ളടക്കവും വികാരഭരിതമായ അവതരണവുമായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ പരമ്പരാഗത ചട്ടങ്ങള്‍ മറികടന്ന് പുതിയൊരു സിനിമാഅനുഭവത്തിലേക്കാണ് കൊണ്ടുപോകുന്നത്. സമൂഹത്തെ നടുക്കുന്ന ഒരു അതിക്രൂര സംഭവത്തിന് ഇരയായ പെണ്‍കുട്ടിയുടേയും വേട്ടക്കാരന്റെയും മാനസികാവസ്ഥയിലൂടെ ഉള്ള സങ്കീര്‍ണ്ണമായ യാത്രയാണ് ‘ബ്രൂട്ടല്‍’ എന്ന ചിത്രം. മനുഷ്യ മനസിന്റെ ഇരുണ്ടവശങ്ങളും അതിനുള്ളിലെ സംഘര്‍ഷങ്ങളും തുറന്നുകാട്ടുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും സംവിധായാകനായ […]

Posted inഓട്ടോമോട്ടീവ്

ഹൈഡ്രജന്‍ സ്വിഫ്റ്റ് അവതരിപ്പിച്ച് എവിഎല്‍

ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന സുസുക്കി സ്വിഫ്റ്റ് പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് എവിഎല്‍ ടെക്നോളജീസ്. ഓസ്ട്രിയന്‍ പവര്‍ട്രെയിന്‍ വിദഗ്ദ്ധരാണ് എവിഎല്‍. സുസുക്കിയുമായി സഹകരിച്ചാണ് അവര്‍ സ്വിഫ്റ്റ് പ്രോട്ടോടൈപ്പ് തയ്യാറാക്കിയിട്ടുള്ളത്. രണ്ടാം തലമുറയില്‍പ്പെട്ട സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഹൈഡ്രജന്‍ സ്വിഫ്റ്റ് എന്നതാണ് ഏറെ ശ്രദ്ധേയം. നിലവില്‍ വിപണിയിലുള്ള മിക്ക ഹൈഡ്രജന്‍ കാറുകളും ഫ്യുവല്‍-സെല്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ സ്വിഫ്റ്റ് ഒരു ഐസി എന്‍ജിന്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പാസഞ്ചര്‍ വാഹനങ്ങളുടെ കാര്യത്തില്‍ ഇതിന് കാര്യക്ഷമത കുറവാണെങ്കിലും വളരെ ലാഭകരവും പ്രായോഗികവുമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. […]

Posted inപുസ്തകങ്ങൾ

കോടതിയിലെ ഫിലോസഫി

പുറമെ നിശ്ശബ്ദമെന്ന് തോന്നിക്കുന്ന കോടതിക്കകത്തെ നെടുവീര്‍പ്പുകളും തേങ്ങലുകളും അറ്റമില്ലാത്ത കാത്തിരിപ്പും മുഴങ്ങുന്നത് അനുഭവത്തില്‍ നിന്നടര്‍ത്തിയെടുത്ത് അക്ഷരങ്ങളായി പിറന്നുവീണ കഥകള്‍. നീതിയുടെ തുലാസ്സില്‍ അളക്കപ്പെടുന്ന ജീവിതങ്ങളെയും, വിധിപ്രസ്താവനകള്‍ക്ക് പിന്നിലെ ആഴമേറിയ ജീവിതദര്‍ശനങ്ങളെയും കുറിച്ചുള്ള അന്വേഷണം പുതിയ അനുഭവമായിരിക്കും. ‘കോടതിയിലെ ഫിലോസഫി’. ആര്‍.പി. രമേശന്‍. ഗ്രീന്‍ ബുക്‌സ്. വില 179 രൂപ.

Posted inആരോഗ്യം

പാന്‍ക്രിയാറ്റിക് കാന്‍സര്‍ കണ്ടെത്താന്‍ രക്തപരിശോധന

ലോകത്തിലെ ഏറ്റവും അപകടകരമായ കാന്‍സറുകളില്‍ ഒന്നായ പാന്‍ക്രിയാറ്റിക് കാന്‍സറിനെ കണ്ടെത്താന്‍ കഴിയുന്ന ഒരു പുതിയ രക്തപരിശോധന വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞര്‍. 97% വരെ കൃത്യതയോടെ ലക്ഷണമില്ലാത്ത പാന്‍ക്രിയാറ്റിക് കാന്‍സറിനെ പോലും കണ്ടെത്താന്‍ ഇതിലൂടെ കഴിയും. യുഎസിലെ ഒറിഗോണ്‍ ഹെല്‍ത്ത് & സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ചെറിയ കാന്‍സര്‍ കണികകള്‍ കണ്ടെത്തുന്നതിനായി രോഗിയുടെ രക്തം വിശകലനം ചെയ്യുന്നതാണ് ഇത്. ഈ കണികകള്‍ ട്യൂമറില്‍ നിന്ന് രക്ഷപ്പെടുകയും രക്തപ്രവാഹത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. 36 ആളുകളില്‍ നിന്ന് രക്തസാമ്പിളുകള്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി

മെയ് 3 ൽ നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മറ്റൊരു തീയതിയിൽ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നും അധിക പരീക്ഷാ ഫീസ് ഈടാക്കില്ലെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. പരീക്ഷ പേപ്പർ ചോർച്ച ക്രമകേട് സിബിഐക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പുതിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ടിവികെ സർക്കാരിന് 145 പേരുടെ പിന്തുണ

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് 145 പേരുടെ പിന്തുണയായി. എ ഐ എ ഡി എം കെ യിലെ 24 എംഎൽഎമാരും ടി ടി വി ദിനകരന്റെ പാർട്ടിയിലെ ഏക എംഎൽഎ എസ് കാമരാജും ടി വി കെ യെ പിന്തുണയ്ക്കുമെന്ന് നിയമസഭയിൽ പറഞ്ഞു. ഇതോടെ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 145 ആയി. സി വി ഷണ്മുഖമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ സഭയിൽ വിശ്വാസം നേടുന്നത് വിജയ്ക്ക് എളുപ്പമാകും.     .

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രധാനമന്ത്രിക്കെതിരേയുള്ള പരാമ‍ർശത്തിൽ എംപിക്കെതിരെ കേസെടുത്ത് പൊലീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ സമാജ്‍വാദി പാ‍ർട്ടി എംപി അജേന്ദ്ര സിങ് ലോധിക്കെതിരെ ഉത്ത‍ർ പ്രദേശ് പൊലീസ് കേസെടുത്തു. ബിജെപി നേതാവ് സത്യേന്ദ്ര പ്രതാപ് ​ഗുപ്തയുടെ പരാതിയിൽ മഹോബ ജില്ലയിലെ കോട്ട്‍വാലി പൊലീസ് ആണ് കേസ് രജിസ്റ്റ‍ർ ചെയ്തത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ഉപയോ​ഗം കുറയ്ക്കാനും സ്വർണമടക്കം വാങ്ങുന്നത് നിയന്ത്രിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെയുള്ള പാർട്ടി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഹാമിർപുർ മഹോബയിൽ നിന്നുള്ള എംപിയായ അജേന്ദ്ര സിങ് ലോധിയുടെ വിമർശനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള സുപ്രധാന ചർച്ച ഇന്ന് നടക്കും

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള സുപ്രധാന ചർച്ച ഇന്ന് രാവിലെ 11.30 ന് നടക്കും. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ, കെ സുധാകരൻ, വി എം സുധീരൻ, എം എം ഹസൻ തുടങ്ങിയ നേതാക്കളെയാണ് ദില്ലിയിലേക്ക് വിളിപ്പിച്ചത്. സോണിയ ഗാന്ധിയും, എ കെ ആന്‍റണിയും നിലവിൽ ആരുടെയും പേര് പറഞ്ഞിട്ടില്ല എന്നാണ് വിവരം. നാളെ തീരുമാനമുണ്ടായേക്കും.