Posted inലേറ്റസ്റ്റ്

യാത്രക്കാർക്ക് ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ യാത്ര തുടരാം

യാത്രക്കാർക്ക് ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ യാത്ര തുടരാം. ദില്ലി-എൻസിആറിലെ ആദ്യ ബാരിയർ ലെസ് ടോളിങ് സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. മുണ്ട്ക-ബക്കർവാല ടോൾ പ്ലാസയിലാണ് ആദ്യ മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോളിങ് സംവിധാനം നടപ്പിലായത്. ഇതോടെ, ടോൾ ലെയ്നുകളിൽ വാഹനം നിർത്താതെ യാത്ര തുടരാനും ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സാധിക്കും. കൂടാതെ, ടോൾ ബൂത്തുകളിൽ പലപ്പോഴും ഉണ്ടാകുന്ന തർക്കങ്ങൾക്കും പരിസമാപ്തിയാകും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും അത് കൂട്ടായതാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി

കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും അത് കൂട്ടായതാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി . തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. പിണറായി പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം ചിരിയിൽ മറുപടി ഒതുക്കി. കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സി പി എം നേതൃത്വം സ്വീകരിച്ചത്. തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം പിണറായി വിജയൻ […]

Posted inലേറ്റസ്റ്റ്

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അന്തിമ പ്രഖ്യാപനത്തിലേക്ക് കടന്ന് ഹൈക്കമാൻഡ്

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അന്തിമ പ്രഖ്യാപനത്തിലേക്ക് കടന്ന് ഹൈക്കമാൻഡ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി സംസാരിച്ചു, കൂടാതെ പ്രിയങ്കഗാന്ധിയോടും രാഹുൽ അഭിപ്രായം തേടി. സഖ്യകക്ഷി നേതാക്കളുമായും രാഹുൽ വീണ്ടും ഫോണിൽ സംസാരിച്ചേക്കും. വിശാല കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എന്ന നിലപാടിലേക്ക് രാഹുൽ ​ഗാന്ധി മാറിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ആരാണ് എന്നതിൽ നാളെയോ മറ്റന്നാളോ പ്രഖ്യാപനം ഉണ്ടായേക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെ.സി. വേണു​ഗോപാൽ-കെ. സുധാകരൻ ​ഗ്രൂപ്പ് യോ​ഗം

കെ.സി. വേണു​ഗോപാൽ-കെ. സുധാകരൻ ​ഗ്രൂപ്പ് യോ​ഗം . കണ്ണൂരിലെ കെ. സുധാകരന്റെ വീട്ടിലാണ് സംയുക്ത ഗ്രൂപ് യോഗം വിളിച്ചത്. ഒന്നിച്ചു പോകുന്നതിന്റെ ഭാഗമായാണ് നേതൃയോഗം വിളിച്ചത്. യോ​ഗത്തിൽ കണ്ണൂർ ജില്ലയിലെ കെസി, കെ സുധാകരൻ പക്ഷക്കാർ പങ്കെടുക്കും. കൂടാളി മണ്ഡലം പ്രസിഡന്റ്‌ ശ്രീ പ്രസാദ്, മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി, എൽ ജി ദയാനന്ദ്, ഡിസിസി സെക്രട്ടറി വി ആർ പ്രസാദ്, എന്നിവരാണ് കെ സുധാകരന്റെ വീട്ടിൽ എത്തിയത്. വ്യക്തിപരമായ സന്ദർശനമാണെന്ന് നേതാക്കൾ പറഞ്ഞു. എത്തിയവരെല്ലാം കെ എസ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിലെ മുഖ്യമന്ത്രിയെ 48 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ

കേരളത്തിലെ മുഖ്യമന്ത്രിയെ 48 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ. നാളെ എത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായും മുരളീധരൻ കൂട്ടിച്ചേർത്തു. എങ്ങനെയാണ് ചർച്ച എന്ന് അറിയില്ല. മുഖ്യമന്ത്രി ചർച്ചയ്ക്ക് ആയിരിക്കാമെന്നും നാളെയും മറ്റന്നാളുമായി തീരുമാനം ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. നാളെ രാവിലെ പോകുമെന്നും ഹൈക്കമാൻഡ് നിരീക്ഷകരോട് കാര്യങ്ങൾ പറഞ്ഞതാണെന്നും മുരളീധരൻ വ്യക്തമാക്കി. ഇന്നോ നാളെയോ ആയിരിക്കും പ്രഖ്യാപനം. എംഎൽഎമാരുടെ പിന്തുണയുമായി ബന്ധപ്പെട്ട വിഷയത്തിൽ, നിങ്ങൾ പറഞ്ഞ പിന്തുണ ആയിരിക്കില്ലല്ലോ ശരിയായ പിന്തുണയെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

Posted inബിസിനസ്സ്

യുഎഇയിലെ സമ്പന്നനായ മലയാളി എം.എ യൂസഫലി

യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്സ് മിഡില്‍ ഈസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സ് സ്ഥാപകന്‍ ചാങ്‌പെങ് ഷാവോയാണ് പട്ടികയില്‍ മുന്നില്‍. 110 ബില്യണ്‍ ഡോളറാണ് ആസ്തി. ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയാണ് (20.8 ബില്യണ്‍ ഡോളര്‍) പട്ടികയില്‍ രണ്ടാമത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് പട്ടികയില്‍ ആറാംസ്ഥാനത്ത്. ഏറ്റവും സമ്പന്നനായ മലയാളിയും യൂസഫലി തന്നെ. 5.8 ബില്യണ്‍ ഡോളറാണ് ആസ്തി. ഇന്ത്യക്കാരായ 9 പേരാണ് പട്ടികയില്‍ ഇടം […]

Posted inടെക്നോളജി

ഹരിത ഊര്‍ജ മേഖലയില്‍ 100 കോടി നിക്ഷേപിക്കാന്‍ ആപ്പിള്‍

ഇന്ത്യയില്‍ ഹരിത ഊര്‍ജ മേഖലയില്‍ 100 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ആപ്പിള്‍. പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനാകും ഈ തുക ചെലവിടുക. ഇന്ത്യയില്‍ നവ ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലീന്‍ മാക്‌സ് എന്ന കമ്പനിയുമായി ചേര്‍ന്നാകും നിക്ഷേപം നടത്തുക. 150 മെഗാവാട്ട് ഹരിതഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2030-ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ആകാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണിതെന്ന് കമ്പനിയുടെ പരിസ്ഥിതി, വിതരണശൃംഖലാ വിഭാഗം വൈസ് പ്രസിഡന്റ് സാറാ ഷാന്‍ഡ് […]

Posted inവിനോദം

‘കറുപ്പ്’ ചിത്രത്തിന്റെ ഗംഭീര ട്രെയിലര്‍

സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പ്’ ചിത്രത്തിന്റെ ഗംഭീര ട്രെയിലര്‍ റിലീസായി. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. കേരളത്തിലെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ഇന്ന് രാത്രി 9 മണി മുതല്‍ ആരംഭിക്കും. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത […]

Posted inവിനോദം

‘ഗ്രാസ്യാസ് എല്‍ ക്ലാസിക്കോ’ ടൈറ്റില്‍ ലുക്ക്

ടൊവിനോ തോമസും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഗ്രാസ്യാസ് എല്‍ ക്ലാസിക്കോ’ ടൈറ്റില്‍ ലുക്ക് പുറത്ത്. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവില്‍ റയല്‍ – ബാഴ്‌സ എല്‍ ക്ലാസിക്കോ മത്സരത്തിന്റെ കിക്കോഫിനൊപ്പമാണ് സ്റ്റേഡിയത്തില്‍ നിന്നും കാണികള്‍ക്കൊപ്പമിരുന്ന് തത്സമയം തങ്ങളുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ടൊവിനോയും നസ്രിയയും ചേര്‍ന്ന് നിര്‍വ്വഹിച്ചത്. സ്പാനിഷ് ലാ ലിഗയില്‍ കിരീടം നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായകമായ എല്‍ ക്ലാസിക്കോ പോരാട്ടത്തിന്റെ കിക്കോഫ് ടൈമില്‍ ഒരു മലയാളം സിനിമയുടെ ടൈറ്റില്‍ ലോഞ്ച് തത്സമയം നിര്‍വ്വഹിക്കപ്പെടുന്നു […]

Posted inഓട്ടോമോട്ടീവ്

ലോകശക്തിയില്‍ ഇനി റോയല്‍ എന്‍ഫീല്‍ഡ് മൂന്നാമന്‍!

ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ ഓട്ടോമോട്ടീവ് ബ്രാന്‍ഡായി റോയല്‍ എന്‍ഫീല്‍ഡ്. ബ്രാന്‍ഡ് ഫിനാന്‍സ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി 2026 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടൊയോട്ടയ്ക്കും ബിഎംഡബ്ല്യുവിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് റോയല്‍ എന്‍ഫീല്‍ഡ്. ഔഡി നാലാം സ്ഥാനത്തും ഫെറാരി ഏഴാം സ്ഥാനത്തുമാണ്. റോയല്‍ എന്‍ഫീല്‍ഡിന് 100-ല്‍ 88.9 ബ്രാന്‍ഡ് സ്ട്രെങ്ത് ഇന്‍ഡെക്സ് സ്‌കോറും എഎഎ റേറ്റിംഗും ലഭിച്ചിട്ടുണ്ട്. ബ്രാന്‍ഡിന്റെ മൊത്തത്തിലുള്ള മൂല്യം 30 ശതമാനം വര്‍ധിച്ച് 1.2 ബില്ല്യണ്‍ ഡോളറിലെത്തി. റോയല്‍ എന്‍ഫീല്‍ഡിന് പുറമെ മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, […]