സ്‌കോഡ തങ്ങളുടെ എപിക് എന്ന വാഹനത്തിന്റെ പ്രൊഡക്ഷന്‍-സ്‌പെക്ക് പതിപ്പ് പുറത്തിറക്കി. ഇതുവരെ കമ്പനി പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും ചെറുതും താങ്ങാനാവുന്ന വിലയുമുള്ള ഇവിയാണ് ഇത്. കമ്പനിയുടെ ആധുനികവും ദൃഢവുമായ ഡിസൈന്‍ ഭാഷയിലാണ് എപിക് നിര്‍മ്മിച്ചിരിക്കുന്നത്. 38.5 കിലോവാട്ട്അവര്‍, 55 കിലോവാട്ട്അവര്‍ എന്ന രണ്ട് ബാറ്ററി പായ്ക്കുകളിലാണ് ഇത് വരുന്നത്. 440 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഡിസി ഫാസ്റ്റ് ചാര്‍ജിംഗിന്റെ സഹായത്തോടെ, വെറും 24 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. വ്യത്യസ്ത ട്രിം ലെവലുകള്‍ അനുസരിച്ച് ഗ്രേ, മിന്റ് ഗ്രീന്‍, ബ്രൗണ്‍ എന്നിങ്ങനെ നിരവധി കളര്‍ ഓപ്ഷനുകളില്‍ എപ്പിക് ലഭ്യമാണ്. 35, 40, 55 എന്നീ മൂന്ന് വേരിയന്റുകളില്‍ എപ്പിക് ലഭ്യമാകും. ഒരു ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വലിയ ബാറ്ററി 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 24 മിനിറ്റ് എടുക്കും.
എപിക് വാഹനത്തിന്റെ പ്രൊഡക്ഷന്‍-സ്‌പെക്ക് പതിപ്പ്
