കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു. തെറ്റായതൊന്നും ചെയ്തിട്ടില്ലെന്നും ഇങ്ങനെ ഭയക്കുന്നത് എന്തിനെന്നും സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ് ചോദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ് സിജെപി അഥവാ കോക്രോച്ച് ജനതാ പാര്‍ട്ടി. വെറുമൊരു ഇന്റര്‍നെറ്റ് തമാശയായി തുടങ്ങിയ ഈ കൂട്ടായ്മയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പേരാണ് അംഗങ്ങളായത്. തൊഴിലില്ലായ്മ പരീക്ഷാ വിവാദങ്ങള്‍ തുടങ്ങിയവയോട് പ്രതിഷേധിക്കാനുള്ള യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും വലിയൊരു താവളമായി ഈ ഓണ്‍ലൈന്‍ കൂട്ടായ്മ മാറി.
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു
