7 18

രാജ്മ, ചനാ തുടങ്ങിയ പയര്‍വര്‍ഗങ്ങളും പരിപ്പും പോഷകഗുണങ്ങള്‍ ഏറിയതാണെങ്കിലും ഇവ കഴിച്ചാല്‍ വയറു കമ്പിക്കലും വായുകോപവും ഒക്കെ പലര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ ഭക്ഷ്യവസ്തുക്കളല്ല അവ തയാറാക്കുന്ന രീതിയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പാചകം ചെയ്യുന്നതില്‍ വരുത്തുന്ന ചെറിയ ചില മാറ്റങ്ങളിലൂടെ ഇവ എളുപ്പത്തില്‍ ദഹിക്കുന്ന രീതിയിലാക്കാന്‍ സാധിക്കും. വയറുകമ്പിക്കല്‍ ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം. പരിപ്പ് വെള്ളത്തില്‍ കുതിര്‍ക്കാതെ വേവിക്കുന്നതാണ് പ്രധാനമായും ഉദരപ്രശ്‌നങ്ങള്‍ക്ക് കാരണം. പരിപ്പും പയറും മറ്റും കുതിര്‍ക്കണം എന്ന് പറയുന്നതിനു പിന്നില്‍ ശാസ്ത്രീയ കാരണങ്ങളും ഉണ്ട്. പരിപ്പും പയര്‍വര്‍ഗങ്ങളും വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ദഹനവുമായി ബന്ധപ്പെട്ട ഫൈറ്റിക് ആസിഡ് പോലുള്ള സംയുക്തങ്ങളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ഗ്യാസ്ട്രബിളിനും ബ്ലോട്ടിങ്ങിനും കാരണമാകുന്ന ഷുഗറിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഓരോ പരിപ്പ്, പയര്‍ വര്‍ഗങ്ങളും വ്യത്യസ്ത സമയങ്ങള്‍ കുതിര്‍ത്തു വയ്ക്കണം. രാജ്മ, കറുത്ത കടല, കടല തുടങ്ങിയവ 8 മുതല്‍ 12 മണിക്കൂര്‍ വരെ കുതിര്‍ക്കണം. ചെറുപരിപ്പ്, തുവരപ്പരിപ്പ് തുടങ്ങിയ കുറച്ചു സമയം കുതിര്‍ത്താല്‍ മതി. പയറും പരിപ്പും മറ്റും കുതിര്‍ത്ത വെള്ളം ഇവ വേവിക്കും മുന്‍പ് കളയാന്‍ മറക്കരുത്. കാരണം ഈ വെള്ളത്തില്‍ ബ്ലോട്ടിങ്ങിനു കാരണമായേക്കാവുന്ന സംയുക്തങ്ങള്‍ ഉണ്ടാകും. കായം, ഇഞ്ചി, ജീരകം, അയമോദകം തുടങ്ങിയവ പരിപ്പിലും പയര്‍വര്‍ഗങ്ങളിലും ചേര്‍ക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം രുചി കൂടുകയും ചെയ്യും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *