Posted inആരോഗ്യം

ഉറക്കക്കുറവിനെ വരുതിയിലാക്കാന്‍ ചില ഭക്ഷണങ്ങള്‍

നമ്മള്‍ ഉറങ്ങുമ്പോഴാണ് ശരീരത്തിലെ പ്രതിരോധ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഉറക്കം കുറയുന്നത് പ്രതിരോധസംവിധാനം തകിടം മറിയാനും ആരോഗ്യാവസ്ഥ മോശമാകാനും കാരണമാകാം. അമിത സ്‌ക്രീന്‍ടൈം, മാനസിക സമ്മര്‍ദം, തിരക്കേറിയ ജീവിതശൈലി എന്നിങ്ങനെ പല ഘടകങ്ങള്‍ ഉറക്കക്കുറവിനെ സ്വാധീനിക്കാം. ചില ഭക്ഷണങ്ങള്‍ ശരീരത്തിലെ മെലറ്റോണിന്‍, സെറോട്ടോണിന്‍, മഗ്‌നീഷ്യം തുടങ്ങിയ ഘടകങ്ങളുടെ നില മെച്ചപ്പെടുത്തി നല്ല ഉറക്കത്തിന് സഹായിക്കും. ബദാമില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ ശാന്തമാക്കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. വാഴപ്പഴത്തിലെ ട്രിപ്‌റ്റോഫാന്‍ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പാലിലെ […]

Posted inലേറ്റസ്റ്റ്

ഇറാന്റെ ആണവ സാമഗ്രികൾ നീക്കം ചെയ്യാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു

ഇറാന്റെ ആണവ സാമഗ്രികൾ നീക്കം ചെയ്യാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. ദീർഘകാല സംഘർഷത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനകൾ ഇറാൻ നൽകിയതോടെ പശ്ചിമേഷ്യയിലെ സാഹചര്യം അതീവ സങ്കീർണമായി തുടരുന്നു. ശത്രുവിന് മുന്നിൽ ഒരിക്കലും തലകുനിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ ശക്തിപൂർവ്വം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സായുധ സേനകൾ പൂർണ്ണ സജ്ജമാണെന്ന് സൈനിക ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണാൻ മുഖ്യമന്ത്രി വിജയ്

മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണാൻ മുഖ്യമന്ത്രി വിജയ്. സഭ കഴിഞ്ഞാൽ സ്റ്റാലിനെ കാണാനായി വിജയ് വീട്ടിലേക്ക് എത്തുമെന്നാണ് വിവരം. സ്റ്റാലിൻ്റെ വീട്ടിലേക്ക് വരാനാകുമോ എന്ന് വിജയ് തിരക്കിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. സമ്മതം അറിയിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് വിജയ്‍യുടെ സന്ദർശനം. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം വിജയ് 3:30ന് വൈക്കോയുടെ വീട്ടിലും സന്ദർശിക്കും. ഇന്നലെയാണ് ടിവികെ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Posted inലേറ്റസ്റ്റ്

സിപിഎം നേതാവ് മുഹമ്മദിനെ തള്ളി സിപിഎം

കെസി വേണു​ഗോപാൽ അനുകൂല ഫ്ലക്സ് വെച്ച സിപിഎം നേതാവ് മുഹമ്മദിനെ തള്ളി സിപിഎം. ഇത് തെറ്റായ നടപടിയാണെന്നും അംഗീകരിക്കില്ലെന്നും സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദർ പറഞ്ഞു. പാർട്ടി നയത്തിന് വിരുദ്ധമാണ്. സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. നാട്ടിക ഏരിയാ കമ്മിറ്റിയോട് തുടർ നടപടി എടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കെവി അബ്ദുൽ ഖാദർ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെവി അബ്ദുൽ ഖാദർ. തൃശൂർ വാടാനപ്പള്ളിയിലാണ് സിപിഎം പ്രവർത്തകൻ ഫ്ലക്സ് വെച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്ത്രീകൾക്ക്  കെഎസ്ആര്‍ടിസി ബസുകളിൽ  സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ

സ്ത്രീകൾക്ക്  കെഎസ്ആര്‍ടിസി ബസുകളിൽ  സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു.   സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന തീരുമാനം ഏകപക്ഷീയം ആണെന്നും പൊതു ഗതാഗത സംവിധാനം തകരുമെന്നും ടി ഗോപിനാഥൻ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ പ്രകാരം ദിനംപ്രതി 19 ലക്ഷം […]

Posted inലേറ്റസ്റ്റ്

നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട് പരാതിയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പൊലീസ് അന്വേഷണം കേരളത്തിലേക്ക്

നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട് പരാതിയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പൊലീസ് അന്വേഷണം കേരളത്തിലേക്ക്. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർത്ഥിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം കേരളത്തിലേക്ക് എത്തുന്നത്. വിൽപന നടത്തിയ ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതായിരുന്നു. ഇരുപതിനായിരം മുതൽ രണ്ട് ലക്ഷം രൂപയ്ക്കാണ് ഈ ചോദ്യപേപ്പർ വിൽപന നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. നീറ്റ് യുജി പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് വിദ്യാർത്ഥികൾക്ക് ചോദ്യപ്പേപ്പർ കിട്ടിയെന്നും കണ്ടെത്തി. അന്വേഷണവുമായി […]

Posted inലേറ്റസ്റ്റ്

വിജയ് തമിഴ്നാട് നിയമസഭാം​ഗമായി സത്യപ്രതിജ്ഞ ചെയ്തു

വിജയ് തമിഴ്നാട് നിയമസഭാം​ഗമായി സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ് ഉൾപ്പെടെ ടിവികെയിൽ നിന്ന് 99 പേ‍ര്‍ ആദ്യമായാണ് നിയമസഭാംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉദയനിധി സ്റ്റാലിനും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം. ഉദയനിധി സ്റ്റാലിൻ ആണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവ്.

Posted inലേറ്റസ്റ്റ്

വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ദേശീയ പാതാ നിർമാണം ഉപകരാർ എടുത്ത നിർമാണ കമ്പനിയായ വാഗാഡ് കമ്പനിയെ മാറ്റി

  വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ദേശീയ പാതാ നിർമാണം ഉപകരാർ എടുത്ത നിർമാണ കമ്പനിയായ വാഗാഡ് കമ്പനിയെ മാറ്റി. നിർമാണ കരാർ എടുത്ത അദാനി എന്റർ പ്രൈസസാണ് വാഗാഡിനെ മാറ്റിയത്. കെല്ലർ ഗ്രൂപ്പും, ഗൾഫാർ ഗ്രൂപ്പും ആണ് പുതിയ ഉപകരാർ എടുത്തത്. പുതിയ കമ്പനി നിർമാണ പ്രവർത്തി തുടങ്ങിക്കഴിഞ്ഞു. ദേശീയപാതയിൽ നിർമാണം ഏറ്റവും ഇഴയുന്നത് വടകര അഴിയൂർ-വെങ്ങളം റീച്ചിലാണ്. 40 ശതമാനം മാത്രമാണ് ഈ റീച്ചിൽ നിർമാണം നടന്നത്. വടകര മേൽപ്പാല നിർമാണവും ഇതുവരെ തുടങ്ങിയിട്ടില്ല . […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രമാണ്.കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയാ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും ഇക്കാര്യത്തിൽ സോണിയാ ​ഗാന്ധി ഇടപെട്ടിട്ടില്ല. മല്ലികാർജ്ജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയെ കണ്ടില്ല. എംഎൽഎമാരുടെ സംഖ്യയെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് ഇതുവരെയും എഐസിസി പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മേയ് 11, തിങ്കള്‍

തമിഴ്നാട്ടില്‍ ദളപതി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഒമ്പതു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണു വിജയ് മുഖ്യമന്ത്രിയാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. ‘സി ജോസഫ് വിജയ് എന്ന ഞാന്‍’ എന്നു തുടങ്ങിയ വിജയ് സത്യപ്രതിജ്ഞയുടെ ആദ്യഭാഗം പേപ്പറില്‍ നോക്കാതെയാണ് ചൊല്ലിയത്. ആണ്ടവന്‍ മീതെ ആണയിട്ടായിരുന്നു സത്യപ്രതിജ്ഞ. കോതമംഗലത്ത് വടാട്ടുപാറ പലവന്‍പടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുവല്ല സ്വദേശി […]