മലയിടംതുരുത്ത് പാരിയത്ത് കാവ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കാന്‍ രമേശ് ചെന്നിത്തലപൊലീസിന് നിര്‍ദേശം നല്കി. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ 15 മത്തെ തവണയാണ് കമ്മീഷന് സ്ഥലത്ത് എത്തിയത്. പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു അഭിഭാഷക കമ്മീഷന്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് 2023 ലാണ് കുടിയൊഴിപ്പിക്കുന്നതിനായി ആദ്യം അഭിഭാഷക കമീഷന് സ്ഥലത്ത് എത്തുന്നത്. എന്നാല്‍ വലിയ പ്രതിഷേധത്തേ തുടര്‍ന്ന് അന്ന് കമ്മീഷന് മടങ്ങി പോയി. പിന്നീട് 14 തവണ വീണ്ടും കമ്മീഷന് എത്തിയെങ്കിലും മടങ്ങേണ്ടി വന്നു.
മലയിടംതുരുത്ത് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കൽ നടപടിയിൽ ഇടപെട്ട് ആഭ്യന്തരമന്ത്രി
