ഭാരതി ലൈഫ് ഇന്‍ഷുറന്‍സിന്റെ 75 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ യു.കെ ആസ്ഥാനമായുള്ള പ്രൂഡന്‍ഷ്യല്‍. 3,500 കോടി രൂപയാകും ഇതിനായി മുടക്കുക. ഇതിന്റെ ഭാഗമായി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിലെ ഓഹരി പങ്കാളിത്തം പ്രൂഡന്‍ഷ്യല്‍ 10 ശതമാനമായി കുറയ്ക്കും. 75 ശതമാനം ഓഹരികള്‍ക്കായി 3,500 കോടി രൂപയാണ് പ്രുഡന്‍ഷ്യല്‍ നിക്ഷേപിക്കുന്നത്. നിബന്ധനകള്‍ പാലിക്കുന്ന പക്ഷം 700 കോടി രൂപ കൂടി അധികമായി നല്‍കാനും വ്യവസ്ഥയുണ്ട്. ഭാരതി എന്റര്‍പ്രൈസസിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 85 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയും. 360 വണ്‍ അസറ്റ് മാനേജ്‌മെന്റ് 15 ശതമാനം ഓഹരികളും വിറ്റൊഴിഞ്ഞ് സംരംഭത്തില്‍ നിന്ന് പുറത്തുപോകും. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതി ലൈഫ് ഇന്‍ഷുറന്‍സ് 1,069 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടിയിട്ടുണ്ട് (44% വാര്‍ഷിക വളര്‍ച്ച). കമ്പനിയുടെ മൂല്യം 3,102 കോടി രൂപയാണ്.
