Posted inപുസ്തകങ്ങൾ

അവര്‍ മൂവര്‍ ഒരു രാത്രി

സ്‌നേഹബന്ധങ്ങള്‍ക്കും മനുഷ്യത്വത്തിനും പ്രാധാന്യം നല്‍കുന്ന കഥകള്‍. അവയുടെ സ്‌നേഹമസൃണം ഇക്കഥകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഒറ്റപ്പെടലുകളില്‍നിന്നും ഉടലെടുക്കുന്ന നിഗൂഢമായ കഥാപരിസരങ്ങള്‍ വായനക്കാരുടെ ഉള്ളിലുള്ള വേദനകളെയും ആഗ്രഹങ്ങളെയും പുനര്‍ജ്ജനിപ്പിക്കുന്നു. സാധാരണ ജീവിതത്തിന്റെ പരിസരങ്ങളിലൂടെ ചെറിയ സംഭവങ്ങള്‍പോലും വലിയ മാനവികസത്യങ്ങളിലേക്ക് നയിക്കുന്ന കഥകള്‍. സഹൃദയലോകത്തെ ദുഃഖിപ്പിച്ചുകൊണ്ട് അകാലത്തില്‍ പൊലിഞ്ഞുപോയ ക്രാന്തദര്‍ശിയും സര്‍ഗ്ഗധനനുമായ സതീഷ്ബാബുവിന്റെ അപ്രകാശിത കഥകളുടെ സമാഹാരം. ‘അവര്‍ മൂവര്‍ ഒരു രാത്രി’. ഗ്രീന്‍ ബുക്‌സ്. വില 119 രൂപ.

Posted inആരോഗ്യം

മധുരക്കിഴങ്ങ് പ്രമേഹരോഗികള്‍ക്ക് അത്ര നല്ലതല്ല!

പ്രമേഹം നിയന്ത്രിക്കാന്‍ മധുരക്കിഴങ്ങ് സഹായിക്കുമെന്ന പ്രചാരം വിശ്വസിച്ച് ദിവസവും മധുരക്കിഴങ്ങ് കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മധുരക്കിഴങ്ങളില്‍ ധാരാളം നാരുകളും പ്രമേഹരോഗികള്‍ക്ക് ഗുണകരമായ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പറയുന്നത് ശരിയാണ്. എന്നാലില്‍ അന്നജത്തിന്റെ അളവു കൂടുതലാണ്. ഇവ വിഘടിച്ച് ഗ്ലൂക്കോസായി മാറുന്നതിനെ തുടര്‍ന്നു രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും വര്‍ധിക്കും. അതുകൊണ്ട് മധുരക്കിഴങ്ങ് പ്രിയമുള്ളവര്‍ മറ്റു വിഭവങ്ങളോടൊപ്പം ഏറെ ശ്രദ്ധയോടെ മിതമായി കഴിക്കുന്നതാണ് നല്ലത്. ഗ്ലൈസീമിക് ഇന്‍ഡക്‌സ് 70ല്‍ അധികമാണെങ്കില്‍ പ്രമേഹരോഗികള്‍ ഒഴിവാക്കണം. 56നും 69 നും […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ മെയ് 11, തിങ്കളാഴ്ച

  കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷം. ഇത് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനങ്ങള്‍ക്ക് നേരെ ഹൈക്കമാന്‍ഡ് പല്ലിളിച്ച് കാട്ടുകയാണെന്നുമാണ് പൊതുവില്‍ സംസാരം. അതേസമയം സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്നാണ് ഹൈക്കമാന്‍ഡ് ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ സൂക്ഷ്മ നിരീക്ഷണം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്രയൊക്കെയായിട്ടും മത്സരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് കേരളത്തിലെ നേതാക്കളും അനുയായികളും. കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ കെസി വേണുഗോപാല്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

    കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാൻഡിൽ ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മത്സരത്തിൽ നിന്ന് പിൻവാങ്ങാൻ തയ്യാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും.   കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കെസി വേണുഗോപാൽ മുന്നിൽ. ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് […]

Posted inബിസിനസ്സ്

ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭത്തില്‍ വര്‍ധന

സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 3,016 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ. മുന്‍വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് 14.85 ശതമാനമാണ് വര്‍ധനവ്. സാമ്പത്തിക വര്‍ഷത്തെ ലാഭം 14.19 ശതമാനം വര്‍ധനവോടെ 10,527 കോടി രൂപയായി. ബാങ്കിന്റെ ആസ്തി വരുമാനവും ഓഹരി വരുമാനവും യഥാക്രമം 1.01 ശതമാനത്തിന്റെയും 16.36 ശതമാനത്തിന്റെയും വളര്‍ച്ച നേടി. ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 16.98 ലക്ഷം കോടി രൂപയായി. ആഗോള നിക്ഷേപം 13.56 ശതമാനം […]

Posted inടെക്നോളജി

‘ബിസിനസ് എ.ഐ’ ഫീച്ചറുമായി വാട്‌സ്ആപ്

ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചക്കും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനുമായി ‘ബിസിനസ് എ.ഐ’ എന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ് അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് 24 മണിക്കൂറും മറുപടി നല്‍കാനും അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും ഈ സാങ്കേതികവിദ്യ ബിസിനസുകാരെ സഹായിക്കും. രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളിലും സംഭാഷണങ്ങള്‍ നടത്താന്‍ ഈ ബിസിനസ് എ.ഐക്ക് കഴിവുണ്ട്. ഇതിനുപുറമെ ചാറ്റുകള്‍ക്കുള്ളില്‍ തന്നെ യു.പി.ഐ വഴി പണമിടപാടുകള്‍ നടത്താനുള്ള സൗകര്യവും ഉടന്‍ ലഭ്യമാകും. എ.ഐ സംവിധാനമാണ് മറുപടി നല്‍കുന്നതെങ്കിലും അതിന്റെ […]

Posted inവിനോദം

‘കോസ്മിക് സാംസണ്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍, ഡി ഗ്രൂപ്പ് ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമായ ‘കോസ്മിക് സാംസണ്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഫാന്റസി വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമായാവും ‘കോസ്മിക് സാംസണ്‍’ എത്തുക എന്നാണ് സൂചന. അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം തന്നെ തീയേറ്ററുകളിലെത്തും. മുകേഷ്, മിയ ജോര്‍ജ്, അല്‍ത്താഫ് സലിം, അല്‍ഫോന്‍സ് പുത്രന്‍, അനുരാജ് ഒ ബി […]

Posted inവിനോദം

മഞ്ജു വാര്യര്‍ ചിത്രം ‘ഹാപ്പിലൂപ്പ്’ ടൈറ്റില്‍ പോസ്റ്റര്‍

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനന്‍ സംവിധാനം ചെയ്യുന്ന ‘ഹാപ്പിലൂപ്പ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ റിലീസ് ആയി. ‘ഗൗതമന്റെ രഥം”, ”വാഴ 1” എന്നീ ചിത്രങ്ങള്‍ക്കുശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ മുകേഷ്, ജെ പി തുമിനാട്, മധു വാര്യര്‍, വി കെ പ്രകാശ്, നീരജ രാജേന്ദ്രന്‍, നിധിന്യ, അനു, നിശാന്ത് സാഗര്‍, ആതിര രാജീവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ […]

Posted inഓട്ടോമോട്ടീവ്

ഈക്കോ വാനിനായി ‘സ്റ്റാര്‍ എഡിഷന്‍’ പാക്കേജ്

മാരുതി സുസുക്കി ഇന്ത്യ ഈക്കോ വാനിനായി ഒരു പുതിയ ‘സ്റ്റാര്‍ എഡിഷന്‍’ ആക്‌സസറി പാക്കേജ് പുറത്തിറക്കി. 19,999 രൂപ ആണ് അതിന്റെ വില. ഡീലര്‍ ഘടിപ്പിച്ച ഒരു ഓപ്ഷണല്‍ ആക്‌സസറി കിറ്റായിട്ടാണ് ഈ പാക്കേജ് വരുന്നത്. വാനിന്റെ അഞ്ച് സീറ്റര്‍ എസി, അഞ്ച് സീറ്റര്‍ എസി സിഎന്‍ജി വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. ആക്‌സസറി പാക്കേജിന്റെ വില 37,000 രൂപയില്‍ നിന്ന് 19,999 ആയി മാരുതി സുസുക്കി കുറച്ചു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും 18 ആക്സസറികള്‍ സ്റ്റാര്‍ എഡിഷന്‍ പാക്കേജില്‍ […]

Posted inപുസ്തകങ്ങൾ

തിരഞ്ഞെടുത്ത പ്രഭാഷണങ്ങള്‍

ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പിയും പാര്‍ശ്വവത്കൃതജനതയുടെ ഏറ്റവും ശക്തനായ പോരാളിയുമായ ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രസംഗങ്ങള്‍. ജാതിയില്‍ അധിഷ്ഠിതമായ ജനാധിപത്യത്തിന്റെ പരാജയങ്ങളെ വിശകലനം ചെയ്തും രാജ്യത്തിന്റെ മതേതരഘടനയെ സംരക്ഷിച്ചും അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ പ്രവചനശേഷിയോടെ ഈ സമാഹാരത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. ചരിത്രവും നിയമവും സാമൂഹികനീതിയും ആഴത്തില്‍ വിശകലനം ചെയ്യുന്ന അംബേദ്കറുടെ പ്രഭാഷണങ്ങളുടെ സമാഹാരം. ‘തിരഞ്ഞെടുത്ത പ്രഭാഷണങ്ങള്‍’. പരിഭാഷ – പി.എ റഷീദ്. മാതൃഭൂമി. വില 221 രൂപ.