മെയ് 21 – അന്താരാഷ്ട്ര ചായ ദിനം. ഹൈപ്പര്‍ ഗ്ലൈസീമിയ അഥവാ ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ സാധ്യത കുറയ്ക്കാന്‍ കട്ടന്‍ ചായയിലെ തിയാഫ്‌ലേവിന്‍, തിയാറുബിജിന്‍ എന്നിവയും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സസ്യഭക്ഷണങ്ങളില്‍ കാണപ്പെടുന്ന സൂക്ഷ്മ പോഷകങ്ങളായ പോളിഫെനോളുകളും ഗ്രീന്‍, ബ്ലാക്ക് ടീകളില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ചായകളില്‍ കാണപ്പെടുന്ന പോളിഫെനോളുകള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെയും അതിജീവനത്തെയും ആരോഗ്യകരമായി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ദിവസവും മൂന്ന് കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. ദിവസവും മൂന്നോ നാലോ കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ സ്‌ട്രോക്ക് വളരെ എളുപ്പം നിന്ത്രിക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയാല്‍ കരള്‍ സംബന്ധമായ രോഗങ്ങള്‍, പൊണ്ണത്തടി, സമ്മര്‍ദ്ദം, പ്രമേഹം പോലുള്ള അസുഖങ്ങള്‍ പിടിപെടാം. മെറ്റബോളിസം ത്വരിതപ്പെടുത്തുന്നതിലൂടെ ചായ സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പാലോ പഞ്ചസാരയോ ഇല്ലാതെ സാധാരണമായി കഴിക്കുകയും സജീവമായ ജീവിതശൈലിയോടും സമീകൃതാഹാരത്തോടും കൂടി കഴിക്കുകയും ചെയ്യുമ്പോള്‍ അവ മികച്ച ഫലം നല്‍കുന്നു. മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പോഷകങ്ങള്‍ ചായയയില്‍ അടങ്ങിയിട്ടുണ്ട്. മുടി കനം കുറയ്ക്കുന്ന ഹോര്‍മോണുകളെ തടയുന്നതിനും, തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കട്ടന്‍ ചായ മികച്ചതാണ്.
