മലയിടംതുരുത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ അമ്പതോളം പേര്‍ക്കെതിരെ കേസ്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് നടപടി. കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന കാര്യം കഴിഞ്ഞ കുറേ കാലങ്ങളായി ഉള്ളതാണെന്ന് റവന്യു വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുക എന്നുള്ളതാണ് ഗവണ്‍മെന്റ് നയമെന്നുംപോലീസ് നടപടികള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞദിവസം തന്നെ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
മലയിടംതുരുത്തില്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ അമ്പതോളം പേര്‍ക്കെതിരെ കേസ്
