2 29

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 14,660 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 1,17,280 രൂപയിലുമെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില മുന്നേറ്റം രേഖപ്പെടുത്തുന്നത്. ഇന്നലെ രണ്ട് തവണയായി പവന് 1,920 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുള്ള വര്‍ധന 2,880 രൂപയുമായി. ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 12,045 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,380 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 6,045 രൂപയുമാണ് വില. വെള്ളി വില ഇന്ന് നേരിയ മുന്നേറ്റം കാഴ്ച വച്ചു. ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 285 രൂപയായി. അതേസമയം രാജ്യാന്തര വിലകള്‍ ഇന്ന് നേരിയ ഇടിവിലാണ്. ഔണ്‍സിന് 0.16 ശതമാനം ഇടിഞ്ഞ് 4,536 ഡോളറിലാണ് വ്യാപാരം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *