മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ കർശന നിർദേശം നൽകി കോടതി. ശനിയാഴ്ച കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദേശം. ഉത്തരവ് നടപ്പാക്കി 23 ന് റിപ്പോർട്ട് നൽകാനും കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമ്മിഷണർക്കും സുരക്ഷ ഉറപ്പാക്കാനുംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓണറേറിയം വർധനവിൽ സർക്കാരിന് നന്ദി അറിയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ഒത്തുകൂടി ആശമാർ. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം പായസം പങ്കിട്ടും പ്രകടനം നടത്തിയും ആശമാർ സമരവിജയം ആഘോഷിച്ചു. ആശമാരുടെ കണ്ണീരാണ് എൽഡിഎഫ് സർക്കാരിനെ അധികാരത്തിൽ നിന്ന് ഒഴുക്കി കളഞ്ഞതെന്ന് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ വിമർശിച്ചു.
മന്ത്രി കെ.എം. ഷാജി അന്ധവിശ്വാസങ്ങളെ തള്ളി 13-ാം നമ്പർ ഔദ്യോഗിക വാഹനം തിരഞ്ഞെടുത്തു. 13 ഒരു പാവം നമ്പറാണെന്നും അത്തരം വിശ്വാസങ്ങളിൽ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റാരും ഏറ്റെടുക്കാൻ തയ്യാറാവാതിരുന്ന നമ്പർ, ഷാജി ടൂറിസം വകുപ്പിന് അപേക്ഷ നൽകി ചോദിച്ച് വാങ്ങുകയായിരുന്നു.
പാലക്കാട് എക്സൈസിൽ കൂട്ട സ്ഥലമാറ്റം. 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കിയത്. മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് സ്ഥലമാറ്റ നടപടിയെന്ന ആക്ഷേപവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി. യുഡിഎഫിന് ഭരണം ലഭിച്ച സാഹചര്യത്തിൽ, കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശയിലാണ് മാനദണ്ഡങ്ങൾ അട്ടിമറിച്ചുള്ള സ്ഥലമാറ്റ നടപടിയെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
പാക് ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവി അസീം മുനീറും ഇറാനിലേക്ക്. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങിയാൽ പാക് സേനാ മേധാവി ഇറാനിലെത്തും എന്നായിരുന്നു റിപ്പോർട്ടുകൾ. ഇറാനുമായുള്ള ചർച്ചകളെച്ചൊല്ലി അമേരിക്കൻ പ്രസിഡണ്ടും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ചൂടേറിയ ഫോൺ സംഭാഷണം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിവാദങ്ങൾക്കിടയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണിയുമായുള്ള ചർച്ചയുടെ പുതിയ റീൽ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി നരേന്ദ്ര മോദി ദില്ലിയിൽ മടങ്ങിയെത്തി. പ്രധാനമന്ത്രി വൻ നിക്ഷേപം രാജ്യത്തേക്ക് കൊണ്ടുവരുന്നത് രാഹുൽ ഗാന്ധി കാണുന്നില്ലേ എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചോദിച്ചു.
ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് എയർ ഇന്ത്യ വിമാനം. ദില്ലിയിൽ നിന്ന് ബെംഗളൂരിലേക്ക് വന്ന വിമാനത്തിന്റെ വാൽഭാഗം ലാൻഡിങ്ങിനിടെ റൺവേയിൽ തട്ടുകയായിരുന്നു. ലാൻഡിങ് ശ്രമത്തിനിടെ ഉണ്ടായ എയർ ടർബുലസിൽ വിമാനം അകപ്പെട്ടതോടെയാണ് സംഭവം. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
ഇന്ധന പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ രംഗത്ത്. പെട്രോളിയം മന്ത്രാലയമാണ് രാജ്യത്ത് ഇന്ധന കമ്മിയില്ലെന്നും ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ ശേഖരവും വിതരണവും തൃപ്‌തികരമാണെന്നും എൽപിജി ഉത്പാദനം കൂട്ടിയിട്ടുണ്ടെന്നും ജോയിൻ്റ് സെക്രട്ടറി സുജാത ശർമ്മ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പാകിസ്ഥാനെ ഞെട്ടിച്ച് വീണ്ടും അജ്ഞാതരുടെ ആക്രമണം. ഇത്തവണ പാക് അധീന കശ്മീരിൽ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ എന്ന ഭീകരവാദിയാണ് കൊല്ലപ്പെട്ടത്. പാക് അധിനിവേശ കാശ്മീരിലെ മുസഫറാബാദിൽവെച്ചാണ് ഇയാളെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. അൽ ബദർ എന്ന ഭീകര സംഘടനയിലെ അംഗമാണ് ഇയാൾ.
ഗ്ലാസ് ബോട്ടിലുകളുടെ ക്ഷാമം മറികടക്കാൻ മദ്യ കമ്പനികൾ ടെട്രാ പാക്കുകളെ ആശ്രയിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകളോട് സാമ്യമുള്ള ഈ പാക്കേജിംഗ് പ്രായപൂർത്തിയാകാത്തവരെ മദ്യപാനത്തിലേക്ക് ആകർഷിക്കുമെന്നും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തെ നടുക്കിയ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഭീകര പട്ടികയിൽ പെടുത്തിയ ഭീകരനാണ് അൽ ബദർ എന്ന സംഘടനയിലെ അംഗമായ ഹംസ ബുർഹാൻ.
ഇൻസ്റ്റാഗ്രാമിൽ ഭരണകക്ഷിയായ ബിജെപിയെപ്പോലും ഞെട്ടിച്ചുകൊണ്ട് വൻ കുതിപ്പുമായി കോക്രോച്ച് ജനത പാർട്ടി എന്ന കൂട്ടായ്മ. നിലവിലെ കണക്കുകൾ പ്രകാരം ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിന് 8.7 മില്യൺ ഫോളോവേഴ്‌സ് ഉള്ളപ്പോൾ സിജെപിക്ക് 10.2 മില്യൺ ഫോളോവേഴ്‌സുണ്ട്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടർന്നാൽ ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയരുമെന്നും ഇത് വിലക്കയറ്റത്തിനും സാമ്പത്തിക വളർച്ചാ നിരക്ക് കുറയുന്നതിനും കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് . ക്രൂഡ് ഓയിൽ വില ബാരലിന് 140 ഡോളറിലേക്ക് ഉയർന്നേക്കാമെന്നും, പ്രതിസന്ധി ഘട്ടത്തിൽ പാവപ്പെട്ടവർക്കും ചെറുകിട സംരംഭകർക്കും സർക്കാർ സഹായം നൽകണമെന്നും നിർദ്ദേശിക്കുന്നു.
ഉത്തർ പ്രദേശിൽ മുതലയുടെ ആക്രമണത്തിൽ കാണാതായ യുവാവിനായി തെരച്ചിൽ. സരയൂ നദിയിൽ കുളിക്കാനിറങ്ങിയ ഗ്രേറ്റർ നോയിഡ സ്വദേശി ദീപക് ശർമയെ (30) ആണ് മുതല കടിച്ചുവലിച്ചു കൊണ്ടുപോയത്. ഉടൻതന്നെ ബോട്ട് ഉപയോഗിച്ചു തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല.
ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന ഉത്തരേന്ത്യയിലേക്ക് മഴയെത്തുന്നതായി കാലാവസ്ഥാ പ്രവചനം. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നായി മഴയുടെ സൂചനയുമായി ന്യൂനമർദ്ദം രൂപം കൊള്ളുന്നുവെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്.
യുദ്ധം അവസാനിപ്പിക്കാൻ ഇറാന് ഒരു അവസരം കൂടി നൽകാമെന്നായിരുന്നു ട്രംപ് ആഗ്രഹിച്ചത്. ഇതിൽ വിജയം കണ്ടില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കാൻ താൻ തയ്യാറാണെന്നും ട്രംപ് അറിയിച്ചു. എന്നാൽ ട്രംപിന്റെ ഈ തന്ത്രത്തോട് നെതന്യാഹു വിയോജിച്ചതായാണ് ഇസ്രായേൽ വൃത്തങ്ങൾ പറയുന്നത്.
ഇലോൺ മസ്ക് ലോകത്തിലെ ആദ്യ ട്രില്ല്യണയർ ആകാൻ ഒരുങ്ങുന്നു. സ്പേസ് എക്സ് ഐപിഒ പൂർത്തിയാകുന്നതോടെ മസ്കിൻ്റെ സമ്പത്ത് ഒരു ട്രില്യൺ ഡോളർ കടക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ കമ്പനി നഷ്ടത്തിലാണെങ്കിലും, സ്പേസ് എക്സിൻ്റെ ഭാവി സാധ്യതകൾ വളരെ വലുതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
പാക് ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവി അസീം മുനീറും ഇറാനിലേക്ക്. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങിയാൽ പാക് സേനാ മേധാവി ഇറാനിലെത്തും എന്നായിരുന്നു റിപ്പോർട്ടുകൾ. ഇറാനുമായുള്ള ചർച്ചകളെച്ചൊല്ലി അമേരിക്കൻ പ്രസിഡണ്ടും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ചൂടേറിയ ഫോൺ സംഭാഷണം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യയിൽ സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അറബിക്കടലിലും ഹോർമുസ് കടലിടുക്കിലും പിടിമുറുക്കാനുള്ള ഇറാന്‍റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ. ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുള്ള ‘നിയന്ത്രിത സമുദ്രമേഖല’ പ്രഖ്യാപിച്ച ഇറാന്റെ നടപടി വെറും ‘പകൽക്കിനാവ്’ മാത്രമാണെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി.
