Screenshot 2026 05 21 20 09 08 412 com.android.chrome edit

ഓണറേറിയം വർധനവിൽ സർക്കാരിന് നന്ദി അറിയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ഒത്തുകൂടി ആശമാർ. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം പായസം പങ്കിട്ടും പ്രകടനം നടത്തിയും ആശമാർ സമരവിജയം ആഘോഷിച്ചു. ആശമാരുടെ കണ്ണീരാണ് എൽഡിഎഫ് സർക്കാരിനെ അധികാരത്തിൽ നിന്ന് ഒഴുക്കി കളഞ്ഞതെന്ന് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ വിമർശിച്ചു.സമരത്തിന് തുടക്കം മുതൽ പിന്തുണ നൽകിയ സാമൂഹിക, സാംസ്കാരിക പ്രവർത്തകരും ആഘോഷവേദിയിലെത്തി. സമരത്തെ അനുകൂലിച്ചതിനാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് തുറന്ന പറഞ്ഞ നടൻ പ്രേംകുമാറും നന്ദി പ്രകടനവേദിയിലെത്തി. സമരകാലത്ത് ഓണവും വിഷുവും ഈസ്റ്ററും എല്ലാം ആശമാർ ആഘോഷിച്ചത് സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലാണ്. ഇന്നവിടെ വിജയത്തിന്റെ മധുരം പകർന്നു പായസ വിതരണം. ഒപ്പം 21,000 രൂപ ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും ലഭിക്കുന്നത് വരെ സരമവഴിയിൽ നിന്ന് പിന്മാറില്ലെന്ന് പുതിയ സർക്കാരിനെ ഓർമപ്പെടുത്തലും കൂടിയായി മാറി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *