തമിഴ്നാട് നിയമസഭയില്‍ വിജയ് സര്‍ക്കാര്‍ 144 എംഎല്‍എമാരുടെ പിന്തുണയുമായി വിശ്വാസവോട്ടു നേടി. എഐഎഡിഎംകെയിലെ 25 വിമത എം എല്‍ എമാര്‍ പിന്തുണച്ചതോടെ ആ പാര്‍ട്ടി പിളര്‍ന്ന നിലയിലായി. എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷത്തെ 22 പേര്‍ മാത്രമാണ് അവിശ്വാസ പ്രമേയത്തെ എതിര്‍ത്തത്. ഡിഎംകെ അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അഞ്ച് എംഎല്‍എമാര്‍ വിട്ടുനിന്നു. കേവല ഭൂരിപക്ഷത്തിനു വേണ്ട 117 നു പകരം 119 പേരുടെ പിന്തുണയുമായാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം അനിശ്ചിതത്വത്തില്‍. […]
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു
സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. ഇക്കുറി 85.20 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവാണ്. തിരുവനന്തപുരമാണ് മേഖലയിൽ ഒന്നാം സ്ഥാനത്തുള്ളത്. www.cbse.gov,in, cbseresults.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലം അറിയാം.
മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്നും തീരുമാനം ഡൽഹിയിലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇനി കൂടുതൽ ചർച്ചയില്ല, ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഇനി പ്രഖ്യാപനം അധികം വൈകില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അതേസമയം അന്തിമ പ്രഖ്യാപനത്തിന് മുന്നേ നേരിട്ട് ഘടകകക്ഷികളോട് സംസാരിക്കണോ എന്നതിലും ഇന്ന് രാഹുൽഗാന്ധി തീരുമാനം കൈക്കൊള്ളും ശേഷമാകും കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള പ്രഖ്യാപനമെന്നാണ് വിവരം.
മദ്ധ്യാഹ്ന വാർത്തകൾ
നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ സുപ്രീംകോടതി ഇടപെടൽ തേടി മെഡിക്കൽ സംഘടനയായ ഫെയ്മ (FAIMA) ഹർജി നൽകി. പരീക്ഷാ നടത്തിപ്പിൽ പരാജയപ്പെട്ട നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) പകരം കൂടുതൽ സുതാര്യമായ മറ്റൊരു സംവിധാനം വേണമെന്നും, കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വീണ്ടും പരീക്ഷ നടത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി ബി ഐ കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ചോദ്യപേപ്പർ ചോർത്തിയ ശേഷം തയ്യാറാക്കിയ മാത്യക ചോദ്യപേപ്പർ കേരളത്തിലേക്കും എത്തിയെന്നാണ് […]
തീരുവ കൂട്ടിയതോടെ കത്തിക്കയറി സ്വര്‍ണവും വെള്ളിയും
കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനു പിന്നാലെ കത്തിക്കയറി സ്വര്‍ണം. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 1,275 രൂപ വര്‍ധിച്ച് 15,390 രൂപയായി. പവന് 10,200 രൂപ ഉയര്‍ന്ന് 1,23,120 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 1,040 രൂപ ഉയര്‍ന്ന് 12,640 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,845 രൂപയാണ് വില. ഒമ്പത് കാരറ്റിന് 6,345 രൂപയുമായി. വെള്ളി വിലയും വന്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 3,200 രൂപയായി. പുതുക്കിയ കസ്റ്റംസ് വിജ്ഞാപന പ്രകാരം […]
രണ്ട് പുതിയ പ്രൊസസറുകളുമായി ക്വാല്‍കോം
ക്വാല്‍കോം തങ്ങളുടെ പുതിയ സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 5, സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 5 എന്നീ രണ്ട് സ്മാര്‍ട്ട്‌ഫോണ്‍ പ്രൊസസറുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച നിര്‍മിത ബുദ്ധി ക്യാമറ ടൂളുകളും ഗെയിമിംഗ് അനുഭവവും നല്‍കുമെന്നതാണ് സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 5 പ്രൊസസറിന്റെ പ്രധാന സവിശേഷത. ആപ്പുകള്‍ 20 ശതമാനം വേഗത്തില്‍ തുറക്കാനും, സ്‌ക്രീന്‍ സ്റ്റട്ടര്‍ 18 ശതമാനം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ബജറ്റ്, മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളെ ലക്ഷ്യമിട്ടുള്ള സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 5 പ്രൊസസര്‍, ആപ്പുകള്‍ 43 […]
‘പ്രേംപാറ്റ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
യുവതാരങ്ങളും ശ്രദ്ധേയമായ താരനിരയും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം ‘പ്രേംപാറ്റ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. യൂത്ത് റൊമാന്റിക് എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ ആദ്യ ലുക്കില്‍ തന്നെ സൗഹൃദവും തമാശകളും ആഘോഷിക്കുന്ന യുവത്വത്തിന്റെ നിറങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ലിജീഷ് കുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ആമിര്‍ പള്ളിക്കലാണ്. ജോമോന്‍ ജ്യോതിറാണ് നായകന്‍. നായികയുടെ മുഖം വെളിപ്പെടുത്താതെയാണ് ഫസ്റ്റ് ലുക്ക്. വെയ്റ്റിംഗ് ഫോര്‍ ആലിയ എന്ന കാപ്ഷനുമുണ്ട്. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവന്‍, സഞ്ജു ശിവറാം, […]
ചിദംബരം ചിത്രം ‘ബാലന്‍- ദ് ബോയ്’ ജൂണ്‍ 19ന്
ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലന്‍- ദ് ബോയ്’യുടെ റിലീസ് തീയതി പുറത്ത്. 2026 ജൂണ്‍ 19 നു ചിത്രം തിയറ്ററുകളിലെത്തും. റിലീസിന് മുന്‍പായി ചിത്രത്തിന്റെ പ്രീമിയര്‍ ഈ മാസം കാന്‍സ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നടക്കുമെന്നുള്ള വിവരം നേരത്തെ പുറത്തു വിട്ടിരുന്നു. മെയ് പതിനാലിനാണ് ചിത്രത്തിന്റെ പ്രീമിയര്‍ കാന്‍സില്‍ നടക്കുക. ചിത്രത്തിന്റെ മാര്‍ക്കറ്റിങ് സ്‌ക്രീനിംഗ് ആണ് കാന്‍സില്‍ നടക്കുക. കെ വി എന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് […]
രണ്ട് പുതിയ എസ്യുവികള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായ്
നടപ്പ് സാമ്പത്തിക വര്‍ഷം രണ്ട് പുതിയ എസ്യുവികള്‍ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഒന്ന് പെട്രോള്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന, മിഡ്-സൈസ് എസ്യുവി ആയിരിക്കും. രണ്ടാമത്തേത് പ്രാദേശികമായി വികസിപ്പിച്ച ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള കോംപാക്ട് ഇലക്ട്രിക് എസ്യുവി ആയിരിക്കും. കോംപാക്ട് എസ്യുവി വിഭാഗത്തില്‍ ഹ്യുണ്ടായിയുടെ പ്രാദേശികമായി നിര്‍മ്മിച്ച ആദ്യത്തെ ഇലക്ട്രിക് വാഹനം ആയിരിക്കും ഇത്. നാലാം പാദത്തില്‍ ഏറ്റവും ഉയര്‍ന്ന ആഭ്യന്തര വില്‍പന കൈവരിച്ചതായി ഹ്യുണ്ടായ് അറിയിച്ചു. ഗ്രാമീണ മേഖലയിലെ വിപണി വിഹിതം റെക്കോര്‍ഡ് നേട്ടമായ 25 […]
ഡോ.പ്രയോജനന്‍ കഥകള്‍
തന്റെ ക്ലിനിക്കില്‍ നടക്കുന്ന, ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന, രസകരമായ അനുഭവങ്ങള്‍, ഡോക്ടര്‍ സരസമായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യരുടെ ഭയം, വിശ്വാസം, സ്‌നേഹം, ലാളിത്യം എന്നിവയെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. ഭാവനയുടെ മേമ്പൊടിയോടെ രചിച്ച സംഭവ കഥകള്‍. ‘ഡോ.പ്രയോജനന്‍ കഥകള്‍’. ഡോ. എം.ജി ഷാജി. ഗ്രീന്‍ ബുക്‌സ്. വില 94 രൂപ.
