Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി. വിഷയത്തിൽ ആന്റണിയുടെ നിലപാട് തേടി തീരുമാനമെടുക്കാമെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. കൊടിക്കുന്നിൽ സുരേഷിനെയും ഹൈക്കമാൻഡ് വിളിച്ചു. കൊ‌‌ടിക്കുന്നിൽ വി.ഡി. സതീശനെ പിന്തുണച്ചുവെന്നാണ് സൂചന. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ എഐസിസി വാർത്താസമ്മേളനം വിളിച്ചില്ല.   കേരള മുഖ്യമന്ത്രിയെ ഇന്നറിയാനാകില്ലെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നടത്തിയ ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്ന് […]

Posted inലേറ്റസ്റ്റ്

പാൽ വില വർധിപ്പിച്ച് അമുൽ

പാൽ വില വർധിപ്പിച്ച് അമുൽ. ലിറ്ററിന് 2 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. പ്രവർത്തനച്ചെലവ് ഉയരുന്ന സാഹചര്യത്തിലാണ് വില വർധന അനിവാര്യമായതെന്ന് അമുലിൻ്റെ നടത്തിപ്പുകാരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു. രാജ്യവ്യാപകമായി മെയ് 14 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷം മെയ് മാസത്തിലും അമുൽ പാൽ വില വർധിപ്പിച്ചിരുന്നു.

Posted inലേറ്റസ്റ്റ്

ഫ്രാൻസിൽ എത്തിച്ചേർന്ന ക്രൂയിസ് കപ്പലിൽ നോറോവൈറസ് ബാധയെന്ന് സംശയം

ഫ്രാൻസിൽ എത്തിച്ചേർന്ന ക്രൂയിസ് കപ്പലിൽ നോറോവൈറസ് ബാധയെന്ന് സംശയം. യാത്രക്കാരൻ മരണപ്പെട്ട സാഹചര്യത്തിലാണ് സംശയം ഉയർന്നിരിക്കുന്നത്. ഫ്രഞ്ച് നഗരത്തിൽ എത്തിച്ചേർന്ന ക്രൂയിസ് കപ്പലിൽ നോറോവൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരെ നിരീക്ഷണത്തിലാക്കി. കപ്പലിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമടക്കം ആയിരത്തിലധികം പേരെയാണ് ഫ്രഞ്ച് അധികൃതർ നിരീക്ഷണത്തിലാക്കിയത്. കപ്പലിൽ ഉണ്ടായിരുന്ന യാത്രക്കാരൻ മരണപ്പെട്ടത് നോറോവൈറസ് മൂലമാണോ എന്നാണ് സംശയിക്കുന്നത്.90 വയസ്സുള്ള യാത്രക്കാരനാണ് മരണപ്പെട്ടതെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. കൂടാതെ, 50 ഓളം യാത്രക്കാർ നോറോവൈറസിനോട് സാമ്യമുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെന്നും […]

Posted inലേറ്റസ്റ്റ്

പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ. കേരള രാഷ്ട്രീയം മലീമസമാകുന്നുവെന്നാണ് പന്ന്യൻ രവീന്ദ്രന്റെ പരാമർശം. പോടാ, ചെറ്റ എന്നീ പദപ്രയോഗങ്ങൾ ചില നേതാക്കൾ നടത്തുന്നുവെന്നും എല്ലാതരം മോശം പദപ്രയോഗങ്ങൾക്കും എതിരാണ് താനെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. രേവന്ത് റെഡ്‌ഢി നടത്തിയതും മോശം പരാമർശമാണ്. പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സംബന്ധിച്ച് പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ പന്ന്യൻ രവീന്ദ്രൻ പ്രതിപക്ഷ നേതാവ് പിണറായി ആകണോ എന്ന തർക്കത്തിനില്ലെന്നും കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരള മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്നു കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്

കേരള മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്നു കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് . എഐസിസി വാർത്താസമ്മേളനം വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഖാർ​ഗെയും വീടിന് മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖാർ​ഗെയും അരമണിക്കൂർ ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്തിയില്ലെന്നാണ് സൂചന. തീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നു. അതേ സമയം, ആലുവ ദേശത്ത് വി.ഡി. സതീശന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ മെല്ലെ മെല്ലെ പോയി തുടങ്ങിയിട്ടുണ്ട്. പ്രഖ്യാപനം നാളെ എന്ന് തന്നെ അവരോടും സൂചിപ്പിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ […]

Posted inലേറ്റസ്റ്റ്

അസമിൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ബിജെപി സർക്കാർ ഒരുങ്ങുന്നു

അസമിൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ബിജെപി സർക്കാർ ഒരുങ്ങുന്നു. മെയ് 26ന് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബില്ല് അവതരിപ്പിക്കും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആണ് ഇക്കാര്യം അറിയിച്ചത്. ഏകീകൃത സിവിൽ കോഡിൻ്റെ കരടുരേഖയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.അടിസ്ഥാനപരമായി വിവാഹം, ലിവ്-ഇൻ റിലേഷൻഷിപ്പ് എന്നിവയാണ് ഏകീകൃത സിവിൽ കോഡ് കൈകാര്യം ചെയ്യുന്നതെന്ന് ഹിമന്ത ബിശ്വ ശർമ അറിയിച്ചു. വിവാഹത്തിനും വിവാഹ മോചനത്തിനും നിർബന്ധിത രജിസ്ട്രേഷൻ ഇതിൻ്റെ ഭാഗമാണ്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ […]

Posted inലേറ്റസ്റ്റ്

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്‌. ജോസഫ് വിജയ്

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്‌. ജോസഫ് വിജയ്. നീറ്റ് പരീക്ഷാ രീതി പൂർണ്ണമായും നിർത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളാണ് ഈ പരീക്ഷാ റദ്ദാക്കലിലൂടെ തകർന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വി ഡി സതീശനെ സച്ചിൻ പൈലറ്റ് അഭിനന്ദിച്ചെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു

വി ഡി സതീശനെ സച്ചിൻ പൈലറ്റ് അഭിനന്ദിച്ചെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നടത്തുന്ന അവസാനവട്ട ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തെന്നും സച്ചിൻ പൈലറ്റ് അഭിനന്ദിച്ചുവെന്നും തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇന്ന് വൈകീട്ട് മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയ ശേഷം രാഹുൽ അവസാന തീരുമാനം എടുക്കുമെന്നാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ചർച്ചകൾ പൂർത്തിയായെന്നും ഇന്ന് തന്നെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു എന്നുമാണ് കെപിസിസി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ ഉച്ചയ്ക്ക് പ്രഖ്യാപിക്കും

എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേർന്നായിരിക്കും ഫലം പ്രഖ്യാപിക്കുക. ഇന്ന് ചേരുന്ന പരീക്ഷ ബോർഡ് ഫലം അന്തിമമായി വിലയിരുത്തി. ഫല പ്രഖ്യാപനത്തിന് പുതിയ വിദ്യാഭ്യാസമന്ത്രിയെ കാക്കേണ്ടെന്ന് കെപിസിസി അധ്യക്ഷൻ വിദ്യാഭ്യാസവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. ഫലം വൈകിയാൽ പ്ലസ് വൺ പ്രവേശനത്തെ അടക്കം ബാധിക്കുന്ന സാഹചര്യത്തിലാണ് മുൻ നിശ്ചയിച്ച പ്രകാരമുള്ള പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്.

Posted inബിസിനസ്സ്

നേട്ടം കൊയ്ത് പൊതുമേഖലാ ബാങ്കുകള്‍

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.1 ശതമാനം വളര്‍ച്ചയോടെ 1.98 ലക്ഷം കോടി രൂപയാണ് ബാങ്കുകളുടെ ആകെ അറ്റാദായം. ബാങ്കുകളുടെ ആകെ ബിസിനസ് 12.8 ശതമാനം വര്‍ധിച്ച് 283.3 ലക്ഷം കോടി രൂപയിലെത്തി. 10.6 ശതമാനം വളര്‍ച്ചയോടെ ആകെ നിക്ഷേപം 156.3 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. വായ്പാ വിതരണത്തില്‍ 15.7 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതോടെ ആകെ വായ്പകള്‍ 127 ലക്ഷം കോടി രൂപയായി. […]