Posted inടെക്നോളജി

ശബ്ദങ്ങള്‍ തിരിച്ചറിയാവുന്ന ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍

ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് കേബിളുകള്‍ രഹസ്യ നിരീക്ഷണ ഉപകരണങ്ങളാക്കി മാറ്റാന്‍ കഴിയുമെന്ന് പഠനം. സാധാരണ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ക്ക് സമീപത്തുള്ള മനുഷ്യരുടെ സംസാരം ഉള്‍പ്പെടെയുള്ള ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന ചെറിയ വൈബ്രേഷനുകള്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്. ഈ വിറയലുകള്‍ കേബിളുകളിലൂടെ സഞ്ചരിക്കുന്ന സിഗ്നലുകളില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുന്നു. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് വിദഗ്ധര്‍ക്ക് ഈ മാറ്റങ്ങള്‍ വിശകലനം ചെയ്യാനും സംഭാഷണങ്ങള്‍ വീണ്ടെടുക്കാനും കഴിയും. ഭൂകമ്പങ്ങള്‍ പ്രവചിക്കാനും ട്രാഫിക് നിരീക്ഷിക്കാനും കടലിനടിയിലെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും ഈ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാക്കേസിൽ ഉൾപ്പെട്ടവർക്കെതിരെ ജെൻസികൾ തെരുവിലിറങ്ങണമെന്ന് അരവിന്ദ് കെജ്രിവാൾ

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചാക്കേസിൽ ഉൾപ്പെട്ടവർക്കെതിരെ ജെൻസികൾ തെരുവിലിറങ്ങണമെന്ന ആഹ്വാനവുമായി എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ചോദ്യപ്പേപ്പർ ചോർച്ചയിൽ ജെൻസികൾ വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട കെജ്രിവാൾ, ബംഗാളിലും നേപ്പാളിലും ജെൻസി പ്രക്ഷോഭത്തിനൊടുവിൽ സർക്കാർ താഴെ വീണ കാര്യവും ചൂണ്ടിക്കാട്ടി.

Posted inവിനോദം

‘സിസ്റ്റം’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

‘ബറേലി കി ബര്‍ഫി’, ‘നില്‍ ബത്തേയ് സന്നാട്ട’ എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായിക അശ്വിനി അയ്യര്‍ തിവാരിയുടെ പുതിയ പ്രൈം വിഡിയോ ചിത്രം ‘സിസ്റ്റമിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. അശ്വിനി സംവിധാനം ചെയ്ത ‘നില്‍ ബത്തേയ് സന്നാത’ മലയാളത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായ ‘ഉദാഹരണം സുജാത’ എന്ന ചിത്രമായി റീമേക്ക് ചെയ്തിരുന്നു. മെയ് 22 മുതല്‍ ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഹിന്ദിയില്‍ ആമസോണ്‍ പ്രൈം വിഡിയോയില്‍ ‘സിസ്റ്റം’ സ്ട്രീമിംഗ് ആരംഭിക്കും. സൊനാക്ഷി സിന്‍ഹ, […]

Posted inവിനോദം

‘കപ്പ്’ ചിത്രം 15 മുതല്‍ മനോരമ മാക്‌സിലൂടെ

അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയും നിര്‍മ്മിച്ച് അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിച്ച ചിത്രം ‘കപ്പ്’ ഒടിടിയിലേക്ക്. മനോരമ മാക്‌സിലൂടെ മെയ് 15ന് ഒടിടിയില്‍ എത്തും. മാത്യു തോമസ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി സാമുവല്‍ ആണ്. സംഗീതം ഷാന്‍ റഹ്മാന്‍. ബാഡ്മിന്റണ്‍ പശ്ചാത്തലമാക്കുന്ന ചിത്രമായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. നിധിന്‍ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോള്‍ ബാബു എന്ന അച്ഛന്‍ കഥാപാത്രത്തെ ഗുരു സോമസുന്ദരവും […]

Posted inഓട്ടോമോട്ടീവ്

2026 മോഡല്‍ സ്‌കോഡ കോഡിയാക് വിപണിയില്‍

2026 മോഡല്‍ സ്‌കോഡ കോഡിയാക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 37 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങിയ ഈ രണ്ടാം തലമുറ കോഡിയാക്കിന് പുതിയ അപ്‌ഡേറ്റിലൂടെ അഡാസ് ഫീച്ചര്‍ കൂടി ലഭിച്ചു. ഫോക്‌സ്വാഗണ്‍ വാഹനങ്ങളിലേതിന് സമാനമായാണ് അഡാസ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുറംമോടിയിലും ഇന്റീരിയര്‍ ഡിസൈനിലും മാറ്റങ്ങളൊന്നുമില്ല. സ്‌കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, ഏറോ-എന്‍ഹാന്‍സ്ഡ് വീലുകള്‍, കണക്റ്റഡ് ടെയില്‍ ലാമ്പ് എന്നിവ ഇതിലുമുണ്ട്. 201 ബിഎച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ […]

Posted inപുസ്തകങ്ങൾ

ഡയലോഗ് – വി.ഡി സതീശന്റെ സംഭാഷണങ്ങള്‍

കോവിഡിനോടൊപ്പം ജീവിക്കേണ്ടി വരുമ്പോള്‍ കോവിഡാനന്തര കാലം നമ്മില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നുള്ള അന്വേഷണമാണ് ഇതിലെ ഓരോ സംഭാഷണങ്ങളും. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വിജയിച്ച പ്രമുഖരുമായുള്ള അഭിമുഖങ്ങളിലോരോന്നിലും ജീവിതത്തിന്റെ വ്യത്യസ്ത വീക്ഷണങ്ങള്‍ കാണാനാവും. ഡോ.ടി.എം.തോമസ് ഐസക്ക്, ഡോ.എം.വി. പിള്ള, ഡോ.ജി. വിജയരാഘവന്‍, ജോസ് ഡൊമിനിക്, ഡോ.സി.ജെ. ജോണ്‍, കൊച്ചൗസേപ്പ് ചിറ്റില പ്പിള്ളി, ഡോ.കെ.എന്‍. രാഘവന്‍, ഡോ. മധുസൂദനന്‍, ജോസ് മാത്യുകൊച്ചുകുടി, വിജു ബി. തുടങ്ങിയവരുമായുള്ള ഹൃദയാവര്‍ജകമായ സംഭാഷണങ്ങള്‍. ഒരു ജനപ്രതിനിധി നടത്തിയ തികച്ചും വ്യത്യസ്തമായ അഭിമുഖക്കുറിപ്പുകള്‍. ‘ഡയലോഗ് – […]

Posted inആരോഗ്യം

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് എല്ലാവര്‍ക്കും സാധ്യമോ?

ശരീരഭാരം നിയന്ത്രിക്കുന്നതിന് സോഷ്യല്‍മീഡിയയിലടക്കം വൈറലാകുന്ന ഭക്ഷണ രീതിയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. എന്ത് കഴിക്കണം എന്നതിനെക്കാള്‍ എപ്പോള്‍ കഴിക്കണമെന്നതാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിന്റെ പ്രത്യേകത. നിശ്ചിത സമയപരിധിക്കുള്ളില്‍ മാത്രം ഭക്ഷണം കഴിക്കുകയും ബാക്കിയുള്ള സമയം ഉപവസിക്കുകയും ചെയ്യുകയെന്നതാണ് ഈ ഭക്ഷണരീതി. പല സമയക്രമത്തില്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നവരുണ്ട്. 16:8 രീതി – 16 മണിക്കൂര്‍ ഉപവാസം, 8 മണിക്കൂര്‍ ഭക്ഷണസമയം. 5:2 രീതി – ആഴ്ചയില്‍ 5 ദിവസം സാധാരണ ഭക്ഷണം, 2 ദിവസം കുറഞ്ഞ കലോറി. ഉപവാസം – […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം ചേർന്നു

സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ എ ജയതിലകിന്‍റെ അധ്യക്ഷതയിൽ ഉന്നത തല യോഗം സെക്രട്ടറിയേറ്റിൽ ചേർന്നു. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരണം നൽകി. മെയ് 31നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്ന് അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽഗാന്ധി, ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

കേരള മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് 5.30 ന് നടക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് പുറപ്പെട്ടു. നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങും. ആറരയോടെ ഇവർ തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രി ആരായാലും കുഴപ്പമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാന്‍ഡാണെന്നും മുഖ്യമന്ത്രി ആരായാലും കുഴപ്പമില്ലെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടതായി വന്ന വാർത്തകൾ വ്യാജമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരായാലും സമസ്തയെ സഹായിക്കുമെന്ന് ഉറപ്പാണെന്നും ആര് മുഖ്യമന്ത്രി ആയാലും സമസ്തയെ അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.