സങ്കീര്‍ണ്ണമായ സ്ത്രീ -പുരുഷ ബന്ധങ്ങളിലൂടെയും അതിലും സങ്കീര്‍ണ്ണമായ സ്ത്രീ മനസ്സുകളിലൂടെയും കടന്നുപോവുക എന്നത് ഒരു ഗവേഷണ പഠനം പോലെയാണ്. അപ്പോള്‍ തീര്‍ത്തും അപൂര്‍വ്വമായ ചില ബന്ധങ്ങളും അതിസങ്കീര്‍ണ്ണമായ സ്ത്രീ മനസ്സുകളും നമുക്ക് കാണാന്‍ കഴിയും. ചിലരൊക്കെ നമ്മളോട് അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുക കൂടി ചെയ്യുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടിരുന്നുപോകും. ആ അത്ഭുതങ്ങളില്‍ നിന്ന് പറന്നകന്ന് നമ്മള്‍ ചില സാങ്കല്പിക ലോകങ്ങളില്‍ എത്തും. അത് വാക്കുകളും വരികളും ഖണ്ഡികകളുമായി മാറി തുടക്കവും ഒടുക്കവും ഉള്ള കഥകളായി മാറും. അത്തരം കഥകളാണ് ഈ കഥാസമാഹാരത്തില്‍ കൂടുതലും. ‘നാരീസ്തനഭര’. പ്രശാന്ത് വാസുദേവ്. നോറ പബ്ലിക്കേഷന്‍സ് തൊടുപുഴ. വില 220 രൂപ.
നാരീസ്തനഭര
