വന്‍ ഹൈപ്പോടെ മലയാള സിനിമാ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ‘ദൃശ്യം 3’. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനം തന്നെ റിലീസിനെത്തിയതു കൊണ്ട് വന്‍ ആവേശത്തോടെയാണ് ചിത്രത്തിന്റെ ആദ്യ ഷോ പ്രേക്ഷകര്‍ സ്വീകരിച്ചത്. ആദ്യ ദിനം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 50 കോടിക്ക് മുകളിലാണ് ദൃശ്യം 3 സ്വന്തമാക്കിയിരിക്കുന്നത്. 50.35 കോടിയാണ് ഓപ്പണിങ് ഡേയില്‍ ചിത്രം നേടിയതെന്ന് നിര്‍മാതാക്കള്‍ പുറത്തുവിട്ടു. രണ്ടാം ദിന കണക്കുകള്‍ വരുമ്പോള്‍ ചിത്രം ബോക്‌സ് ഓഫീസില്‍ 100 കോടി പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മീന, എസ്തര്‍ അനില്‍, അന്‍സിബ ഹസന്‍, മുരളി ഗോപി, വീണ നന്ദകുമാര്‍, ആശ ശരത്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.
50.35 കോടി ഓപ്പണിങ് ഡേയില്‍ നേടി ‘ദൃശ്യം 3’
