എ.ഐയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട് ആഗോള കമ്പനിയായ സ്റ്റാര്‍ബക്‌സ്. വടക്കേ അമേരിക്കയിലെ സ്റ്റോറുകളിലാണ് നടപ്പാക്കി ഒമ്പത് മാസത്തിന് ശേഷം എ.യെയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. വില്‍പ്പനയെ ബാധിച്ചിരുന്ന, കോഫി ശൃംഖലയുടെ ഉല്‍പ്പന്ന ക്ഷാമ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സ്റ്റാര്‍ബക്‌സ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങുന്നത്. ഈ സാങ്കേതികവിദ്യ വഴി തൊഴിലാളികള്‍ക്ക് ഒരു ടാബ് ഉപയോഗിച്ച് ഇന്‍വെന്ററി സ്‌കാന്‍ ചെയ്യാനും പാല്‍ കാര്‍ട്ടണുകള്‍ അടക്കമുള്ളവയുടെ എണ്ണമെടുക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ എ.ഐ സാങ്കേതിക വിദ്യ ഇനങ്ങള്‍ തെറ്റായി എണ്ണാനും, ലേബല്‍ ചെയ്ത ഉല്‍പ്പന്നങ്ങളെ തെറ്റായി മനസിലാക്കാനും തുടങ്ങിയപ്പോഴാണ് സ്റ്റാര്‍ബക്‌സ് പ്രതിസന്ധി നേരിട്ടത്. നിരവധി ഉല്‍പ്പന്നങ്ങള്‍ നശിക്കാനും ഇത് കാരണമായി. സംഭവത്തെതുടര്‍ന്ന് എ.ഐ സാങ്കേതികവിദ്യ തിരിച്ചുവിളിച്ചു. പഴയ രീതികളില്‍തന്നെ മുന്നോട്ടുപോകാന്‍ സ്റ്റാര്‍ബക്‌സ് തീരുമാനിച്ചു.
എണ്ണം തെറ്റിച്ചു, എ.ഐയെ പിരിച്ചുവിട്ട് സ്റ്റാര്‍ബക്‌സ്!
