മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി തീരുമാനിച്ചതിന് എതിരെ വിമർശനം. ബംഗാളിൽ ബി ജെ പി ചെയ്താൽ വോട്ടു ചോരിക്കുള്ള സമ്മാനം കേരളത്തിൽ ശ്രീ വി. ഡി. സതീശൻ ചെയ്താൽ ജനാധിപത്യത്തിന്റെ സൗന്ദര്യം. രാഹുലും കമ്പനിയും ഭൂലോക ഇരട്ടത്താപ്പ് സംഘം എന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍റെ പ്രതികരണം. വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം എന്നാണ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന മനോജ് അഗർവാളിനെ സുവേന്ദു സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ചീഫ് സെക്രട്ടറിയായി നിയമിച്ചപ്പോൾ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്.
രത്തൻ ഖേൽക്കർ ഐഎഎസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി തീരുമാനിച്ചതിനെതിരെ വിമർശനം
