Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തതിൽ പ്രതികരിച്ച് ജി സുകുമാരൻ നായർ

മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണ് വി ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ ആയിരുന്നു തെരഞ്ഞെടുക്കേണ്ടതെന്നും സുകുമാരൻ നായർ പറഞ്ഞു. രമേശ് ചെന്നിത്തല തുടർച്ചയായി അവഗണന നേരിടുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അത് അദ്ദേഹത്തോട് ചോദിച്ചാൽ മതിയെന്നും സുകുമാരൻ നായർ മറുപടി നൽകി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് ലീഗ് നേതൃത്വം

കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് ലീഗ്. വിഡി സതീശന് അഭിന്ദനങ്ങൾ നേരുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും കേരള ജനതക്കൊപ്പം ലീഗും അത് അംഗീകരിക്കുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. ലീഗിന്റെ അഭിപ്രായം അറിയാനായി ഇന്നും ഖർഗെ വിളിച്ചിരുന്നുവെന്നും തങ്ങളുടെ അഭിപ്രായം കൃത്യമായി പറഞ്ഞുവെന്നും ലീഗ് നേതൃത്വം. ലീഗിന്റെ മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കുമെന്നും ലീഗ് പ്രതികരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പുതുയുഗ സൃഷ്ടിക്ക് കഠിനാധ്വാനം ചെയ്യുമെന്ന് വി ഡി സതീശന്‍

കോൺഗ്രസ് പാര്‍ട്ടി ഏൽപ്പിച്ച വലിയ ഉത്തരവാദിത്തമാണ് ഇതെന്നും മുഖ്യമന്ത്രി പദം ഒരു ദൈവ നിയോഗമായിട്ട് കാണുന്നുവെന്നും നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. എഐസിസിക്കും രാഹുല്‍ ഗാന്ധിക്കും കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ചെന്നിത്തലയും കെസിയും തനിക്ക് ഏറെ പ്രിയങ്കരനായ നേതാക്കളാണെന്നും പുതുകേരളം കെട്ടിപ്പടുക്കാന്‍ ടീം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Posted inബിസിനസ്സ്

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നാലാം പാദ വരുമാനത്തില്‍ വര്‍ധന

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നാലാം പാദത്തില്‍ 1755.27 കോടി രൂപ മൊത്തം വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1538.08 കോടി രൂപയില്‍ നിന്ന് 14.1 ശതമാനമാണ് വര്‍ധന. 91.13 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 23% വര്‍ധിച്ച് 112.13 കോടി രൂപയിലെത്തി. ഈ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ആകെ 5965.78 കോടി രൂപയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ 5577.82 കോടി രൂപയില്‍ നിന്നും ഏഴു ശതമാനം വര്‍ധന. അറ്റാദായം 308.33 കോടി രൂപയാണ്. മുന്‍ […]

Posted inവിനോദം

‘ജയിലര്‍ 2’ വിന്റെ ഒടിടി റൈറ്റ്‌സ് 160 കോടിക്ക്

റിലീസിനു മുന്നേ ഏകദേശം 160 കോടിക്ക് ‘ജയിലര്‍ 2’ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കി ആമസോണ്‍ പ്രൈം വീഡിയോ. മലയാളത്തിന്റെ പ്രിയ നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ രജനികാന്തിനൊപ്പം നിര്‍ണായക വേഷത്തില്‍ ഉണ്ട്. തമിഴകത്തെ ഏറ്റവും ഉയര്‍ന്ന തുകയുടെ ഒടിടി ഡീലാണ് ഇത്. സെപ്റ്റംബര്‍ നാലിനായിരിക്കും ചിത്രത്തിന്റെ റിലീസ്. നെല്‍സണ്‍ ഒരുക്കിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലര്‍ 2. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ല്‍ ആയിരുന്നു ജയിലര്‍ […]

Posted inടെക്നോളജി

ഇനി വാട്‌സ്ആപ്പിന്റെ സാധാരണ പച്ച നിറം മാറ്റാം

വാട്സ്ആപ്പിന്റെ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സേവനമായ ‘വാട്സാപ്പ് പ്ലസ്’ ആരംഭിച്ചു. വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കസ്റ്റം തീമുകള്‍ മുതല്‍ പുതിയ ഐക്കണുകള്‍ വരെയുള്ള നിരവധി വ്യക്തിഗത ഫീച്ചറുകളും സൗകര്യങ്ങളും ലഭിക്കുന്ന സേവനമാണിത്. നിലവില്‍ തെരഞ്ഞെടുത്ത ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭിക്കുക. വാട്‌സ്ആപ്പിന്റെ സാധാരണ പച്ച നിറത്തിന് പകരമായി ഇന്റര്‍ഫേസില്‍ ഉടനീളം ഉപയോഗിക്കാന്‍ കഴിയുന്ന 18 വ്യത്യസ്ത നിറങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. അനിമേറ്റഡ് ഓവര്‍ലേ ഇഫക്റ്റുകളുള്ള പ്രീമിയം സ്റ്റിക്കര്‍ പാക്കുകള്‍ ഇതില്‍ ലഭ്യമാണ്. ലളിതമായ ഔട്ട്‌ലൈനുകള്‍ മുതല്‍ ആകര്‍ഷകമായ ഡിസൈനുകള്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. ജനവിധിയെത്തി പതിനൊന്നാം ദിവസമാണ് ദില്ലിയിൽ നിന്നും പ്രഖ്യാപനമുണ്ടായത്. എഐസിസി ആസ്ഥാനത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചത്.

Posted inവിനോദം

‘തേവര്‍’ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘തേവര്‍’. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൊള്ളാച്ചിയില്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ട ചിത്രീകരണം കേരളത്തില്‍ ഉടന്‍ ആരംഭിക്കും. ധ്യാനിനൊപ്പം ഡോ റോഷന്‍ രാജ്, ഷഹീന്‍ സിദ്ദിഖ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാന്ത്രിക സിദ്ധിയുള്ള ഒരു പ്രതിമയുടെ കഥയാണ് ചിത്രം പറയുന്നത്. ഫാന്റസി ഹ്യൂമര്‍ ത്രില്ലര്‍ ജോണറില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ തലൈവാസല്‍ വിജയ്, കലാഭവന്‍ ഷാജോണ്‍, മൊട്ട രാജേന്ദ്രന്‍, വയ്യാപുരി, ഐശ്വര്യ, പൂജ റാം, ഡാനി, മേജര്‍ രവി, ദേവന്‍, […]

Posted inഓട്ടോമോട്ടീവ്

അഞ്ച് വകഭേദങ്ങളില്‍ ആള്‍ട്രോസ് സിഎന്‍ജി

ടിയാഗോക്കും ടിഗോറിനും പിന്നാലെ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിലും പുത്തന്‍ ഐസിഎന്‍ജി എഎംടി പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. അഞ്ച് വകഭേദങ്ങളിലാണ് ആള്‍ട്രോസ് സിഎന്‍ജി എത്തുന്നത്. പ്യുര്‍(8.69 ലക്ഷം രൂപ), പ്യുര്‍ എസ്(8.99 ലക്ഷം രൂപ), ക്രിയേറ്റീവ്(9.56 ലക്ഷം രൂപ), ക്രിയേറ്റീവ് എസ്(9.81 ലക്ഷം രൂപ), അക്കംപ്ലിഷ്ഡ് എസ്(10.76 ലക്ഷം രൂപ) എന്നിങ്ങനെയാണ് എക്സ് ഷോറൂം വില. ട്വിന്‍ സിലിണ്ടറിലാണ് ആള്‍ട്രോസ് ഐസിഎന്‍ജി എഎംടിയുടേയും വരവ്. 210 ലീറ്റര്‍ ബൂട്ട് സ്പേസ് ലഭ്യമാണെന്നത് സിഎന്‍ജി ഉപഭോക്താക്കള്‍ക്ക് ചെറിയ ആശ്വാസമല്ല […]

Posted inപുസ്തകങ്ങൾ

കുട്ടികളുടെ എം ടി

കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം അക്ഷരരൂപത്തില്‍ ആവിഷ്‌കരിച്ച് വായനാലോകത്തെ വിസ്മയിപ്പിച്ച മഹാസാഹിത്യകാരനാണ് എം.ടി. വാസുദേവന്‍ നായര്‍. തിരക്കഥകളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. സിനിമകള്‍ സംവിധാനം ചെയ്തു. ഭാഷയിലെ ഏറ്റവും മികച്ച പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി. ഓരോ നിമിഷവും സര്‍ഗാത്മകതയ്ക്കായി സമര്‍പ്പിക്കുമ്പോഴും കുട്ടികളെ വാത്സല്യത്തോടെ പരിഗണിച്ചു. മികച്ച മൂന്നു കൃതികള്‍ അവര്‍ക്കായി രചിച്ചു. എം.ടി. എഴുതിയ ബാലസാഹിത്യ കൃതികളുടെ വെളിച്ചത്തില്‍ അദ്ദേഹത്തിന് ആരായിരുന്നു കുട്ടികള്‍ എന്നു പരിശോധിക്കുകയാണിവിടെ. എം.ടി. യെ ഇഷ്ടപ്പെടുന്ന എല്ലാവരും വായിച്ചിരിക്കേണ്ട കൃതി. ‘കുട്ടികളുടെ എം ടി’. ഡോ […]