Posted inവിനോദം

രാം ചരണ്‍ ചിത്രം ‘പെദ്ധി’ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും 10 മിനിറ്റ്!

മൂന്ന് മണിക്കൂറും 10 മിനിട്ടുമായി രാം ചരണ്‍ നായകനാകുന്ന ‘പെദ്ധി’ ജൂണ്‍ നാലിന് ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഗുസ്തിക്ക് ഒപ്പം ക്രിക്കറ്റും ചിത്രത്തിന്റെ കഥാ പശ്ചാത്തലമായി വരുന്നു. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് […]

Posted inവിനോദം

സജില്‍ മമ്പാട് ചിത്രം ‘ഡര്‍ബി’ ഒടിടിയില്‍

സജില്‍ മമ്പാട് സംവിധാനം ചെയ്ത ചിത്രം ‘ഡര്‍ബി’ ഒടിടിയില്‍. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്‌സിലൂടെ എന്നിവയിലൂടെ മെയ് 15 മുതല്‍ സ്ട്രീമിംഗ് നടക്കും. പണി സിനിമയിലൂടെ ശ്രദ്ധേയനായ സാഗര്‍ സൂര്യ, ഓസ്ലര്‍ സിനിമയില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്ത ശിവരാജ്, ആലപ്പുഴ ജിംഖാനയും തണ്ണീര്‍ മത്തന്‍ ദിനങ്ങളും ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രാങ്കോ ഫ്രാന്‍സിസ്, അഞ്ചക്കള്ള കൊക്കാനിലെ പ്രവീണ്‍ എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ താരങ്ങളായ ഹിഫ്രാസ്, ഫാഹിസ് ബിന്‍ റിഫാഹി, ഹബീബ് ഷാജഹാന്‍, മനൂപ് എലാംബ്ര […]

Posted inഓട്ടോമോട്ടീവ്

18 പുതിയ മോഡലുകളുമായി റോയല്‍ എന്‍ഫീല്‍ഡ്

2027 സാമ്പത്തിക വര്‍ഷത്തില്‍ 350 സിസി മുതല്‍ 750 സിസി വരെയുള്ള വിഭാഗങ്ങളിലായി 18 പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്. ഇതില്‍ അഞ്ചെണ്ണം തികച്ചും പുതിയ മോഡലുകളാണെങ്കില്‍ 13 എണ്ണം നിലവിലെ എന്‍ഫീല്‍ഡ് മോഡലുകളുടെ ഫേസ്ലിഫ്റ്റഡ് പതിപ്പുകളായിരിക്കും. ഹിമാലയന്‍ 440, സ്‌ക്രാം 450, ബുള്ളറ്റ് 650, ഹിമാലയന്‍ 750, കോണ്ടിനെന്റല്‍ ജിടി750 എന്നിവയാണ് ആ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍. 750 സിസിയുടെ ഹൈ പെര്‍ഫോമെന്‍സ് പ്രീമിയം സെഗ്മെന്റിലേക്കു കൂടി റോയല്‍ എന്‍ഫീല്‍ഡ് എത്തുന്നുവെന്ന സവിശേഷതയുമുണ്ട്. നിലവില്‍ റോയല്‍ […]

Posted inപുസ്തകങ്ങൾ

അഭിമന്യു

ഭാരതം സ്വതന്ത്രമാകുന്നതിനുമുന്‍പ്, കേരളത്തിലെ ഒരു കൊച്ചുഗ്രാമം അനുഭവിച്ച, സാമൂഹികപരിവര്‍ത്തന കാലത്തെ പ്രക്ഷുബ്ധവും സംഭവബഹുലവുമായ ഒരു കഥ. മതങ്ങളുടെ കുടപിടിച്ച് അധികാരത്തിനും സമ്പത്തിനും വേണ്ടി നിലകൊണ്ട മനുഷ്യര്‍ക്കുമുന്നില്‍ തോറ്റുകൊടുക്കാതെ നിലനില്പിനും നീതിക്കും വേണ്ടി പൊരുതിയ ഒരു സ്ത്രീ… സുന്ദരിയും യൗവ്വനയുക്തയുമായ സ്ത്രീ വിധവയായിരിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ദുരവസ്ഥ. അമ്മയാകാന്‍ തയ്യാറെടുക്കുന്ന അവരെപ്പോലും ദുഷിച്ച സമൂഹം വെറുതെവിട്ടില്ല. എല്ലാത്തിനോടും പോരാടിയെങ്കിലും ഒടുവില്‍ മരണം വരിക്കേണ്ടിവന്ന ആ അമ്മയുടെ മാറില്‍ നിന്നും കാലം അടര്‍ത്തിമാറ്റി അനാഥനാക്കിയ ഒരു മകന്‍. ‘അഭിമന്യു’. കല്ലേലി പത്മനാഭന്‍ […]

Posted inആരോഗ്യം

അഞ്ച് വര്‍ഷം വരെ ആയുസ് വര്‍ധിപ്പിക്കാന്‍ 160 മിനിറ്റ് നടക്കാം

ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കാന്‍ ഒരു ദിവസത്തില്‍ 160 മിനിറ്റ് നടന്നാല്‍ മതി. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നത് അകാല മരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ദിവസവും നടക്കുന്ന ശീലം ആരോഗ്യത്തിന് പല രീതിയില്‍ ഗുണം ചെയ്യും. മൂന്ന് മൈല്‍ വേഗതയില്‍ 160 മിനിറ്റ് വരെ നടക്കുന്നത് അഞ്ച് വര്‍ഷം വരെ ആയുസ് വര്‍ധിപ്പിക്കുന്നുവെന്ന് സമീപകാലത്ത് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോട്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കാര്‍ഡിയോമെറ്റബോളിക് ഹെല്‍ത്ത് മെച്ചപ്പെടുത്തുന്നതിലൂടെ നടത്തം ആയുസ് വര്‍ധിപ്പിക്കുന്നു. മധ്യവയസ്സു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ തൃപ്തനെന്ന് കെ.സുധാകരൻ

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ തൃപ്തനെന്ന് കെ.സുധാകരൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമാണ് ഇത്തരത്തിൽ തീരുമാനമെടുക്കാൻ സാധിക്കുക, എന്നും പാർട്ടിക്കൊപ്പം ഉണ്ടാകും, ഗ്രൂപ്പ് നോക്കിയിട്ടല്ല കോൺഗ്രസ് പാർട്ടി മുന്നോട്ട് പോകുന്നത്, എല്ലാവരും ഉത്തരവാദിത്വപ്പെട്ട ആളുകളാണെന്നും  കെ സുധാകരൻ പ്രതികരിച്ചു. വി ഡി സതീശനും, കെ സി വേണുഗോപാലും തനിക്ക് ഒരുപോലെയാണ്. യോജിച്ചുകൊണ്ടുള്ള ഏത് തീരുമാനവും പാർട്ടിക്ക് നല്ലതാണെന്നും കെ സുധാകരൻ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വി.ഡി. സതീശന് ആശംസകൾ നേർന്ന് കെ.സി. വേണു​ഗോപാൽ

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ. തന്റെ പ്രിയ സഹപ്രവർത്തകൻ വി ഡി സതീശന് ആശംസകൾ എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. എല്ലാവരും കോൺ​ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നു, പാർട്ടിയാണ് പ്രധാനം, കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കുറിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വി ഡി സതീശന് അഭിനന്ദനവുമായി മലയാള സിനിമാ ലോകം

കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകളെന്ന് മമ്മൂട്ടിയും, നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‌ സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‌ സാധിക്കട്ടെയെന്ന് മോഹന്‍ലാലും  കുറിച്ചു. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ എന്നാണ് നടനും എംഎൽഎയുമായ രമേശ് പിഷാരടി ആശംസ അറിയിച്ചത്. ജനനായകന് അഭിവാദ്യങ്ങൾ എന്നാണ് നടൻ സിദ്ദിഖിന്റെ വാക്കുകൾ. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് മലയാള സിനിമയിൽ […]

Posted inGeneral, ഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മേയ് 14. വ്യാഴം

  വി.ഡി സതീശന്‍ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി. തിങ്കളാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ. ഇന്നുച്ചയ്ക്ക് ഡല്‍ഹിയില്‍ എഐസിസി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, അജയ് മാക്കന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരാണു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. 11 ദിവസത്തെ അനിശ്ചിതത്വത്തിനും മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ഒടുവിലാണു പ്രഖ്യാപനം. ജനം വിധിച്ചു, ജനനായകന്‍ സതീശന്‍തന്നെ. യുഡിഎഫിനുവേണ്ടി അഞ്ചു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തതിൽ പ്രതികരിച്ച് ജി സുകുമാരൻ നായർ

മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണ് വി ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ ആയിരുന്നു തെരഞ്ഞെടുക്കേണ്ടതെന്നും സുകുമാരൻ നായർ പറഞ്ഞു. രമേശ് ചെന്നിത്തല തുടർച്ചയായി അവഗണന നേരിടുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അത് അദ്ദേഹത്തോട് ചോദിച്ചാൽ മതിയെന്നും സുകുമാരൻ നായർ മറുപടി നൽകി.