Posted inലേറ്റസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനം ഇന്ന് ആരംഭിക്കും. അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ ചർച്ചയാകും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള അടുത്ത ബന്ധം വിളിച്ചോതുന്ന സന്ദർശനത്തിനാണ് അബുദാബി വേദിയാകുന്നത്.

Posted inലേറ്റസ്റ്റ്

തമിഴ്നാട്ടിൽ വീട്ടമ്മമാർക്കുള്ള പ്രതിമാസ വേതന പദ്ധതി പ്രകാരം 1000 രൂപ അക്കൗണ്ടുകളിൽ എത്തിത്തുടങ്ങി

തമിഴ്നാട്ടിൽ വീട്ടമ്മമാർക്കുള്ള പ്രതിമാസ വേതന പദ്ധതി പ്രകാരം 1000 രൂപ അക്കൗണ്ടുകളിൽ എത്തിത്തുടങ്ങി. ഇതോടൊപ്പം, സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത 60 ശതമാനമായി വർദ്ധിപ്പിക്കാനും വിജയ് സർക്കാർ തീരുമാനിച്ചു.സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത നിലവിലുള്ള 58 ശതമാനത്തിൽ നിന്നും 60 ശതമാനമായി വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിന് പിന്നാലെയാണ് പുതിയ ഉത്തരവ്. വർദ്ധനവിന് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് സംസ്ഥാനത്തെ ഏകദേശം 16 ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് ഉത്തരവ്. സർക്കാർ ഉദ്യോഗസ്ഥർ, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന് . കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ഉന്നതല യോഗം ചേർന്നാണ് പുതിയ തിയ്യതി തീരുമാനിച്ചത്. ചോദ്യപേപ്പർ ചോർച്ച വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കിയത്.മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് പരീക്ഷ റദ്ദാക്കിയത്. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം ഇറക്കി. പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി […]

Posted inലേറ്റസ്റ്റ്

വി.ഡി. സതീശന്‍ സന്ദര്‍ശിക്കാനെത്തും മുമ്പേ വീട്ടില്‍ നിന്നറങ്ങിപ്പോയി രമേശ് ചെന്നിത്തല

വി.ഡി. സതീശന്‍ സന്ദര്‍ശിക്കാനെത്തും മുമ്പേ വീട്ടില്‍ നിന്നറങ്ങിപ്പോയി രമേശ് ചെന്നിത്തല. ഗുരുവായൂരില്‍ നിന്നെത്തിയതിന് പിന്നാലെയാണ് ചെന്നിത്തലയെ കാണാന്‍ സതീശന്‍ എത്തുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ബന്ധുവിനെ കാണാന്‍ പോകുന്നുവെന്ന് പറ‍ഞ്ഞ് ചെന്നിത്തല വീട്ടില്‍ നിന്നിറങ്ങി. ജോസഫ് വാഴയ്ക്കനും അന്‍വര്‍ സാദത്തും ചെന്നിത്തലയെ അനുഗമിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കെസി ക്യാമ്പും കടുത്ത അതൃപ്‌തിയിലാണ്. കെസികെതിരെ ആസൂത്രിത നീക്കം നടന്നത് ഹൈക്കമാൻഡിൻ്റെ ശ്രദ്ധയിൽ പെടുത്തും. ചില കേന്ദ്രങ്ങളിൽ നിന്ന് ബോധപൂർവമായ വ്യക്തിഹത്യ ശ്രമം നടന്നു. സതീശന് അനുകൂലമാണ് തീരുമാനമെങ്കിൽ പ്രഖ്യാപനം നീട്ടേണ്ടതില്ലായിരുന്നു. […]

Posted inലേറ്റസ്റ്റ്

കോൺ​ഗ്രസിൽ ആരൊക്കെ മന്ത്രിയാകണമെന്ന കാര്യത്തിൽ ഏകദേശ ധാരണയാകുന്നു

കോൺ​ഗ്രസിൽ ആരൊക്കെ മന്ത്രിയാകണമെന്ന കാര്യത്തിൽ ഏകദേശ ധാരണയാകുന്നു. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനോ എൻ ശക്തനോ സ്പീക്കർ ആയേക്കും. മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് കൂടുതൽ സാധ്യതയെന്നും വൃത്തങ്ങൾ. നേരത്തെ മന്ത്രിമാർ ആയവരേക്കാൾ പുതുമുഖങ്ങളെ പരിഗണിച്ചേക്കും. കെപിസിസി പ്രഡിഡന്റ് സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽ കുമാർ, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോൺ, വി പി സജീന്ദ്രൻ, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ, ടി സിദ്ധിഖ്, ഷാനിമോൾ ഉസ്മാൻ, വി ടി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യു ഡി എഫ് ചെയ്തത് പോലെ സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന്‍

യു ഡി എഫ് ചെയ്തത് പോലെ സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന്‍. ക്രി യാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും തെരഞ്ഞെടുപ്പിലുണ്ടായ പരാജയം സംസ്ഥാന നേതൃത്വം ചർച്ച ചെയ്തു ആ ചർച്ചയിൽ പൂർണ്ണമാകുന്നില്ല വലിയ പരാജയമാണ് ഉണ്ടായത് അതിന് നിരവധി കാരണങ്ങൾ ഉണ്ട് പാർട്ടി ഘടകങ്ങളിൽ എല്ലാം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മേയ് 15, വെള്ളി

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റേയും എല്ലാ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. 21 ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ യുഡിഎഫ് കക്ഷിനേതാവ് വി.ഡി. സതീശനെ ക്ഷണിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും എഐസിസി സെക്രട്ടറി ദീപദാസ് മുന്‍ഷിയും അടക്കമുള്ള നേതാക്കള്‍ ലോക്ഭവനില്‍ എത്തിയിരുന്നു. യുഡിഎഫ് മന്ത്രിസഭയില്‍ അഞ്ചു മന്ത്രി സ്ഥാനം വേണമെന്ന് മുസ്ലിം ലീഗ്. […]

Posted inലേറ്റസ്റ്റ്

മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തിലുള്ള സർക്കാർ, സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത 58-ൽ നിന്ന് 60 ശതമാനമായി വർദ്ധിപ്പിച്ചു

മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തിലുള്ള സർക്കാർ, സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത 58-ൽ നിന്ന് 60 ശതമാനമായി വർദ്ധിപ്പിച്ചു. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയുള്ള ഈ തീരുമാനം ഏകദേശം 16 ലക്ഷം പേർക്ക് ഗുണകരമാകും. ഇതിലൂടെ സർക്കാരിന് പ്രതിവർഷം 1,230 കോടി രൂപയുടെ അധികച്ചെലവുണ്ടാകും.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    സർക്കാർ രൂപീകരിക്കാൻ സതീശനെ ക്ഷണിച്ചു ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. സതീശൻ ലോക്ഭവനിൽ നിന്ന് മടങ്ങി. അതേസമയം, കേരളത്തിൽ മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം.   മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതോടെ കടുത്ത അമർഷത്തിലാണ് രമേശ് ചെന്നിത്തല. സിഎൽപി യോഗത്തിൽ പങ്കെടുക്കാതെ ചെന്നിത്തല ഗുരുവായൂരിലേക്ക് പോയി. മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിൽ ചെന്നിത്തല ഉറച്ചു നിൽക്കുന്നു എന്നാണ് റിപ്പോർട്ട്. […]

Posted inGeneral

കേരളത്തിൽ മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച

കേരളത്തിൽ മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച . 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനാണ് ശ്രമം. നിയമസഭ കക്ഷിയോഗം പൂര്‍ത്തിയായി. സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവര്‍ണറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തു.