Posted inബിസിനസ്സ്

ഐടി വിപണി മൂല്യത്തില്‍ കനത്ത ഇടിവ്

എഐയുടെ വരവോടെ രാജ്യത്തെ മുന്‍നിര ഐടി കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായത് കനത്ത ഇടിവ്. 2024ലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 19 ലക്ഷം കോടി രൂപ(200 ബില്യണ്‍ ഡോളര്‍) അപ്രത്യക്ഷമായി. മൊത്തം മൂല്യത്തില്‍ 45 ശതമാനം ഇടിവ് ഇതിനകം സംഭവിച്ചുകഴിഞ്ഞു. ടിസിഎസ്, വിപ്രോ തുടങ്ങിയ കമ്പനികള്‍ക്ക് പകുതിയോളം മൂല്യം നഷ്ടമായി. 2024 ഡിസംബര്‍ 13-ന് ഐടി മേഖലയിലെ പ്രധാന കമ്പനികളുടെ മൊത്തം വിപണി മൂല്യം 40 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ 2026 മെയ് 14-ഓടെ 21 ലക്ഷം […]

Posted inടെക്നോളജി

ഇനി എഐ മതി, ജീവനക്കാരെ വെട്ടാന്‍ കമ്പനികള്‍!

ആഗോളതലത്തില്‍ ജീവനക്കാരെ വെട്ടിക്കുറക്കാനൊരുങ്ങി മുന്‍നിര കമ്പനികള്‍. ആമസോണ്‍, സിസ്‌കോ, ലിങ്ക്ഡ്ഇന്‍ കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നത്. സിസ്‌കോ 4000ത്തോളം ജീവനക്കാരെ കുറക്കും. ആഗോളതലത്തില്‍ 80,000 ജീവനക്കാരാണ് സിസ്‌കോക്കുള്ളത്. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇന്‍ എന്‍ജിനീയറിങ്, മാര്‍ക്കറ്റിങ് ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ കുറക്കുന്നു. ആഗോളതലത്തില്‍ 17,500 ഓളം ജീവനക്കാരാണ് ലിങ്ക്ഡ് ഇന്നിനുള്ളത്. ആമസോണ്‍ തങ്ങളുടെ സെല്ലിംഗ് പാര്‍ട്ണര്‍ സര്‍വീസസ് വിഭാഗത്തില്‍ പുതിയ പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചു. തേര്‍ഡ് പാര്‍ട്ടി ട്രേഡേഴ്‌സിനെ സഹായിക്കുന്ന ഈ വിഭാഗത്തില്‍ എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് കമ്പനി […]

Posted inവിനോദം

റാം പൊതിനേനി സംവിധായകനാകുന്ന ചിത്രം

പ്രശസ്ത തെലുങ്കു താരം റാം പൊതിനേനി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അദ്ദേഹം തന്നെ നായകനായി എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് റാപോ സിനിമാറ്റിക്‌സ് ബാനറില്‍ കൃഷ്ണ പൊതിനേനി ആണ്. റാം പൊതിനേനിയുടെ 23 -ാം ചിത്രമായാണ് ഒരുങ്ങുന്നത്. തന്റെ മുന്‍ ചിത്രമായ ആന്ധ്ര കിംഗ് താലൂക്കയിലൂടെ ഗായകനായും ഗാനരചയിതാവായും കൂടെ അരങ്ങേറ്റം കുറിച്ച റാം പൊതിനേനി തന്റെ ബഹുമുഖ പ്രതിഭ പ്രേക്ഷകരിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. തെലുങ്ക് സിനിമയില്‍ അപൂര്‍വമായി മാത്രം വന്നിട്ടുള്ള ഒരു സ്റ്റൈലിഷ് സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ആയാണ് […]

Posted inവിനോദം

മാരി സെല്‍വരാജിന്റെ ‘വാഴൈ 2’ എത്തുന്നു

മാരി സെല്‍വരാജിന്റെ ബ്‌ളോക് ബസ്റ്റര്‍ ചിത്രം വാഴൈയുടെ രണ്ടാം ഭാഗം ‘വാഴൈ 2’ എന്നുപേരില്‍ ഒരുങ്ങുന്നു. കതിര്‍, കയാദു ലോഹര്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെറ്റ് ഫ്‌ലിക്‌സാണ് നിര്‍മ്മാണം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് സൂചന. കലൈയരശന്‍, നിഖില വിമല്‍, പൊന്‍വേല്‍ എം, രാകുല്‍ .ആര്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈ കേരളത്തിലും മികച്ച വിജയം നേടി. 2024 ആഗസ്റ്റ് 30 നാണ് ചിത്രം കേരളത്തില്‍ റിലീസ് […]

Posted inഓട്ടോമോട്ടീവ്

പ്രത്യേക ആനുകൂല്യങ്ങളുമായി ബിവൈഡി

മെയ് മാസം ഇലക്ട്രിക് കാറുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ചൈനീസ് ഇലക്ട്രിക് കാര്‍ കമ്പനിയായ ബിവൈഡി. 2026 ജൂലൈ മുതല്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സമയത്താണ് ഈ ഓഫര്‍ വരുന്നത്. ബിവൈഡി ഇ-മാക്‌സ് 7 ന് 5.2 ലക്ഷം വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പഴയ കാര്‍ മാറ്റി പുതിയ ബിവൈഡി ഇ-മാക്‌സ് 7 വാങ്ങുകയാണെങ്കില്‍, അവര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ലഭിക്കും. ഏകദേശം 300,000 കിലോമീറ്റര്‍ ദീര്‍ഘിപ്പിച്ച വാറന്റിയും ഏഴ് വര്‍ഷത്തേക്ക് സൗജന്യ അറ്റകുറ്റപ്പണി പാക്കേജും കമ്പനി […]

Posted inപുസ്തകങ്ങൾ

ഈ വല്ലിയില്‍നിന്നു ചെമ്മേ

സാങ്കേതികവിദ്യയില്‍ അറിവുള്ള പൂച്ച ഒരു കുട്ടിയെഴുതുന്ന നോവലിലെ കഥാപാത്രമായാല്‍ എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുത്തരമാണ് അമ്മയും പൊന്നുവും പൂച്ചയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ നോവല്‍. മറ്റു വളര്‍ത്തുമൃഗങ്ങളില്‍നിന്ന് വ്യത്യസ്തമായി പൂച്ചകള്‍ക്കുള്ള ചില സ്വഭാവസവിശേഷതകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഈ വല്ലിയില്‍നിന്നു ചെമ്മേ എന്ന ബാലനോവല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദനക്ഷമമാണ്. ‘ഈ വല്ലിയില്‍നിന്നു ചെമ്മേ’. വി.എം. ഗിരിജ. മാതൃഭൂമി. വില 112 രൂപ.

Posted inആരോഗ്യം

പിസിഒഎസ് ഇനി പിഎംഒഎസ്, ഇത് ആര്‍ത്തവ തകരാറല്ല!

പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇന്ന് വ്യാപകമായി കൂടിവരികയാണ്. പലപ്പോഴും ആര്‍ത്തവ തകരാറെന്ന് നിസാരവല്‍ക്കരിക്കുന്ന പിസിഒഎസ്സിന്റെ ഗൗരവം കൂടുതല്‍ മനസ്സിലാക്കുന്നതിന് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന രോഗത്തിന്റെ പേര് ആഗോളതലത്തില്‍ പരിഷ്‌കരിച്ചു. ഇനി മുതല്‍ ഇത് ‘ പോളിഎന്‍ഡോക്രെയ്ന്‍ മെറ്റബോളിക്ക് ഒവേറിയന്‍ സിന്‍ഡ്രോം’എന്നാണ് അറിയപ്പെടുക. ഇതു സംബന്ധിച്ച് മോണാഷ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ദി ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടും ഏകദേശം എട്ടില്‍ ഒരു സ്ത്രീക്ക് പിസിഒഎസ് ബാധിക്കുന്നു. ഇത് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മേയ് 15, വെള്ളി

  ഇനി തീ വില. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് മൂന്നു രൂപ വീതം വര്‍ധിപ്പിച്ചു. അടുത്ത ദിവസങ്ങളില്‍ ഇനിയും വര്‍ധനയുണ്ടാകും. പുതുക്കിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 99.67 രൂപയുമാണ്. കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 110.76 രൂപയും ഡീസലിന് 99.35 രൂപയുമായി. ഇന്ധന വില വര്‍ധനമൂലം യാത്രാച്ചെലവു മാത്രമല്ല, ചരക്കുനീക്ക ചെലവു വര്‍ധിക്കുന്നതിനാല്‍ സാധനങ്ങളുടെ വിലയും വര്‍ധിക്കും. എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്നു മൂന്നരയ്ക്കു പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എല്‍സി, […]

Posted inലേറ്റസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയിൽ എഫ് 16 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ഉജ്ജ്വല സ്വീകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയിൽ എഫ് 16 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ഉജ്ജ്വല സ്വീകരണം. ഊർജ്ജ പ്രതിസന്ധി, മേഖലയിലെ സുരക്ഷ തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ യുഎഇ പ്രസിഡൻ്റുമായി അദ്ദേഹം ചർച്ച ചെയ്യും. അഞ്ചു രാജ്യങ്ങളിലെ സന്ദർശനത്തിൻ്റെ തുടക്കമായാണ് മോദി യുഎഇയിലെത്തിയത്.മധ്യേഷ്യയിലെ യുദ്ധസാഹചര്യം മൂലം ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സമയത്താണ് മോദിയുടെ ഈ സന്ദർശനം എന്നത് പ്രാധാന്യമർഹിക്കുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും രമേശ് ചെന്നിത്തലയും  ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും രമേശ് ചെന്നിത്തലയും  ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു . രമേശ് ചെന്നിത്തലയെ കാണാനായി വി ഡി സതീശൻ വീട്ടിലെത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടത്. ചെന്നിത്തല തന്റെ നേതാവാണെന്ന് സതീശൻ പറഞ്ഞു. മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടിക്കാഴ്ചക്കിടെ സതീശൻ രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും ചെയ്തു.