ദഹനം മെച്ചപ്പെടുത്താന്‍ അത്താഴത്തിന് ശേഷം പഴങ്ങള്‍ കഴിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. എന്നാല്‍ രാത്രി അത്താഴത്തിന് ശേഷം ശരീരം കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം ദഹിപ്പിക്കുന്ന തിരക്കിലായിരിക്കും. ഈ സമയത്ത് പഴങ്ങള്‍ കൂടി കഴിക്കുമ്പോള്‍ ദഹനം വൈകിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതെ തുടര്‍ന്ന് പഴങ്ങളിലുള്ള സ്വാഭാവിക പഞ്ചസാരയും ഭക്ഷ്യനാരുകളും കുടലില്‍ പുളിച്ചു തുടങ്ങാം. ഇതാണ് ചിലരില്‍ രാത്രി പഴങ്ങള്‍ കഴിക്കുമ്പോള്‍ വയറു വീര്‍ക്കല്‍, ഗ്യാസ്ട്രബിള്‍, അസ്വസ്ഥത, വയറുവേദന ഉണ്ടാവാനുള്ള കാരണം. ഒരുപാട് പുളിയുള്ളതും മധുരമുള്ളതുമായ പഴങ്ങള്‍ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. ഫ്രക്ടോസ് അടങ്ങിയ പഴങ്ങളാണ് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. പഴങ്ങളിലും ചില പച്ചക്കറികളും സ്വാഭാവികമായി കാണപ്പെടുന്ന ഒരു തരത്തിലുള്ള പഞ്ചസാരയാണ്. ഇതിനെ ഫ്രൂട്ട് ഷുഗര്‍ എന്നാണ് വിളിക്കുന്നത്. ആപ്പിള്‍, പേരയ്ക്ക, മാങ്ങ, തണ്ണിമത്തന്‍ എന്നിവയിലടങ്ങിയിട്ടുള്ള ഫ്രക്ടോസ് ശരീരത്തിന് ശരിയായി ദഹിപ്പിക്കാനാകാത്തതിനാല്‍ അത് കുടലില്‍ കൂടുതല്‍ സമയം തുടരുന്നു. തുടര്‍ന്ന് കുടലിലെ ബാക്ടീരിയകള്‍ ഈ പഞ്ചസാര പുളിപ്പിക്കുന്നതോടെ വയറ് വീര്‍ക്കലും ഗ്യാസും ഉണ്ടാകാം. ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവരും സ്ഥിരമായി അസിഡിറ്റി, ബ്ലോട്ടിങ് ഒക്കെ അലട്ടുന്നവരും രാത്രി ഭക്ഷണത്തിനു ശേഷം ഇത്തരത്തിലുള്ള പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം.
അത്താഴത്തിന് ശേഷം പഴങ്ങള്‍ കഴിച്ചാല്‍ ദഹനം വൈകും
