Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ മേയ് 16, ശനി

വി.ഡി. സതീശന്‍ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരേയും ഇന്നു പ്രഖ്യാപിക്കും. ആരെല്ലാം മന്ത്രിമാരാകുമെന്ന് ചര്‍ച്ച പൂര്‍ത്തിയായി വരികയാണ്. എല്ലാ മന്ത്രിമാരും തിങ്കളാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് 99.07 ശതമാനം വിജയം. വിജയിച്ച 4,14,290 വിദ്യാര്‍ത്ഥികളില്‍ 30,514 പേര്‍ക്ക് ഫുള്‍ എ പ്ലസ്. കഴിഞ്ഞ തവണ 61,449 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിരുന്നു. വിജയശതമാനത്തില്‍ പെണ്‍കുട്ടികളാണ് മുന്നില്‍- 99.22 ശതമാനം. 20,771 പെണ്‍കുട്ടികള്‍ക്ക് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    കെസി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി. സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, പഴകുളം മധു, കെ ജയന്ത്, പ്രവീൺ കുമാർ, മാത്യു കുഴൽനാടൻ എന്നിവർ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തി.ഒരുപാട് പിച്ചി ചീന്തിയില്ലേ എന്ന് വൈകാരിക പ്രതികരണവും നടത്തി.   ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹനവ്യൂഹവും സുക്ഷാക്രമീകരണങ്ങളും ആവശ്യമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. എസ്കോർട്ടും പൈലറ്റും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തു.   വിഡി സതീശൻ കേരള മുഖ്യമന്ത്രിയായി […]

Posted inലേറ്റസ്റ്റ്

യുഎഇക്ക് നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎഇക്ക് നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. രാജ്യ സുരക്ഷയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും യുഎഇ എടുക്കുന്ന നടപടികൾ സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു. മേഖലയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങൾക്കിടയിലും യുഎഇ നേതൃത്വം പ്രകടിപ്പിക്കുന്ന വിവേകത്തെയും മനോധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു.

Posted inലേറ്റസ്റ്റ്

കെസി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

കെസി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി. സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, പഴകുളം മധു, കെ ജയന്ത്, പ്രവീൺ കുമാർ, മാത്യു കുഴൽനാടൻ എന്നിവർ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തി. മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഹൈക്കമാൻഡ് തീരുമാനങ്ങൾ അനുസരിക്കുന്ന അച്ചടക്കമുള്ള പ്രവർത്തകരാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെന്ന് കെസി പറഞ്ഞു. പാർട്ടി തീരുമാനം അംഗീകരിച്ചു മുന്നോട്ടുപോകുക എന്നതാണ് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ ആക്രമണങ്ങളിൽ ഒരുപാട് പിച്ചി ചീന്തിയില്ലേ എന്ന് വൈകാരിക പ്രതികരണവും നടത്തി. കഴിവുള്ള […]

Posted inലേറ്റസ്റ്റ്

കേരളത്തിലെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യെ ക്ഷണിച്ചു

കേരളത്തിലെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യെ ക്ഷണിച്ചു. കർണാടക തെലങ്കാന മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കത്തയച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. വമ്പൻ വിജയത്തെ തുടർന്ന് സത്യപ്രതിജ്ഞ ചടങ്ങും വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. വൻപന്തലാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. ചീഫ് സെക്രട്ടറിയാണ് ഔദ്യോ​ഗികമായി മുഖ്യമന്ത്രിമാരെ ക്ഷണിച്ചിരിക്കുന്നത്. തിങ്കളാഴ്ച 10 മണിക്ക് തിരുവന്തപുരം സെന്‍ട്രൽ സ്റ്റേഡിയത്തിലാണ് പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്.

Posted inലേറ്റസ്റ്റ്

പിസി ജോർജിനും ഷോൺ ജോർജിനും കടുത്ത വിമർശനം

പിസി ജോർജിനും ഷോൺ ജോർജിനും കടുത്ത വിമർശനം. വോട്ടെണ്ണും മുമ്പ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾ പറഞ്ഞു. ഇങ്ങനെ ആയാൽ എങ്ങനെ ക്രൈസ്തവ വോട്ട് കിട്ടുമെന്നും നേതാക്കൾ യോഗത്തിൽ ചോദിച്ചു. തൃശ്ശൂർ, പാലക്കാട്‌, ആറന്മുള തോൽ‌വിയിലും യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ

വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. സത്യപ്രതിജ്ഞാ ദിനം ബോസ്റ്റണിലായിരിക്കും എന്നാണ് തരൂർ അറിയിച്ചത്. ബോസ്റ്റണിലെ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ & ഡിപ്ലോമസിയുടെ ബിരുദദാന ചടങ്ങിൽ ഉദ്ഘാടന പ്രസംഗം നടത്താൻ പോകുകയാണെന്ന് സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് തരൂർ അറിയിച്ചത്.

Posted inലേറ്റസ്റ്റ്

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനമാണ് ഇത്തവണയുള്ളത്. വിജയശതമാനം കുറഞ്ഞു. 4,14,290 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടി. 30,514 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 61,449 വിദ്യാർത്ഥികൾക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്. 99.22 ശതമാനം പെൺകുട്ടികൾ യോഗ്യത നേടി. വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിലുള്ളത്. 20771 പെൺകുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 9743 ആൺകുട്ടികൾ ഫുൾ എ പ്ലസ് നേടി. പ്രൈവറ്റ് പരീക്ഷ ഫലത്തിൽ 251 പേര്‍ പരീക്ഷ എഴുതിയതിൽ 189 പേര്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്താൻ സാധ്യത കൂടുന്നു

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്താൻ സാധ്യത കൂടുന്നു . വകുപ്പ് ഏത് വേണമെന്ന കാര്യത്തിൽ  അവ്യക്തത തുടരുകയാണ്. തുടർ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെയാണ് ഈ മഞ്ഞുരുക്കം. ചെന്നിത്തല കാബിനറ്റ് അം​ഗമായേക്കും എന്നതിൽ നേതാക്കൾ അന്തിമധാരണയിലേക്കെത്തുകയാണ്. രമേശ് ചെന്നിത്തലയെ കാണാനായി വി ഡി സതീശൻ വീട്ടിലെത്തിയിരുന്നു. ചെന്നിത്തല തന്റെ നേതാവാണെന്നായിരുന്നു സതീശൻ്റെ പ്രതികരണം. മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടിക്കാഴ്ചക്കിടെ സതീശൻ രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബിജെപി കോര്‍ കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുകയാണ്

ബിജെപി കോര്‍ കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. നിയമസഭയിലെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി വി മുരളീധരനെത്തിയേക്കുമെന്നാണ് സൂചന. അതേസമയം ജയസാധ്യതയുള്ള സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയതടക്കമുളള കാര്യങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നേക്കും.യുഡിഎഫ് തരംഗത്തിലും മൂന്ന് സീറ്റ് ജയിച്ചതിന്‍റെ സന്തോഷത്തിലാണ് ബിജെപി കോര്‍ കമ്മിറ്റി യോഗം ചേരുന്നത്.