Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ യാത്രാസുരക്ഷയില്‍ ശൈലി മാറ്റം പ്രഖ്യാപിച്ചു

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ യാത്രാസുരക്ഷയില്‍ ശൈലി മാറ്റം പ്രഖ്യാപിച്ചു . യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശന്‍ അറിയിച്ചു. പൈലറ്റും എസ്കോർറ്റും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നല്‍കി. എസ്കോർട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാല്‍ അത് നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ചു

  നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ചു . വീട്ടിൽ നിന്നിറങ്ങി വന്നാണ് വിഡി സതീശനെ പിണറായി വിജയൻ സ്വീകരിച്ചത്. പിണറായിയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചതായി വി ഡി സതീശൻ അറിയിച്ചു. ഒരു സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനത്തെ പുതിയ സർക്കാർ അവസാനിപ്പിക്കേണ്ടതില്ലെന്നും സർക്കാർ തുർച്ചയാണെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. വിമർശിച്ചിട്ടുളള ചില കാര്യങ്ങളിൽ മാറ്റം വരുത്തും. പിണറായി സീനിയർ നേതാവാണെന്നും ഭരണപരിചയമുള്ള ആളാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. പുതിയ ദൗത്യം […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

    തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ എത്തും. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്. മന്ത്രിമാരൊന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.   യാത്രാസുരക്ഷയില്‍ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശന്‍ അറിയിച്ചു. […]

Posted inടെക്നോളജി

‘ക്യാപ്ച’ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ ഗൂഗിള്‍

ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ നമ്മള്‍ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാന്‍ ഗൂഗിള്‍ ഉപയോഗിക്കുന്ന ‘ക്യാപ്ച’ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. ചിത്രങ്ങളില്‍നിന്നും കാറുകളും സൈക്കിളുകളും കണ്ടെത്താന്‍ ആവശ്യപ്പെടുന്ന പഴയ രീതിക്ക് പകരം ഇനിമുതല്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടി വരും. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്‌ക്രീനില്‍ കാണുന്ന ക്യുആര്‍ കോഡ് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യേണ്ടി വരും. ഗൂഗിള്‍ പ്ലേ സര്‍വീസസ് 25.41.30 അല്ലെങ്കില്‍ അതിനുമുകളിലുള്ള പതിപ്പുകളുള്ള ആന്‍ഡ്രോയിഡ് ഫോണുകളിലാണ് […]

Posted inബിസിനസ്സ്

മികച്ച പ്രവര്‍ത്തന നേട്ടവുമായി എച്ച്.പി.സി.എല്‍

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തന നേട്ടം കൈവരിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ലാഭത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ട്. സ്റ്റാന്‍ഡ്എലോണ്‍ ലാഭം 133 ശതമാനം വര്‍ദ്ധിച്ച് 17,175 കോടി രൂപയായും സംയോജിത ലാഭം 168 ശതമാനം ഉയര്‍ന്ന് 18,047 കോടി രൂപയിലുമെത്തി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റിഫൈനറി ഉല്‍പ്പാദനമായ 26.04 ദശലക്ഷം മെട്രിക് ടണ്ണായി. വിപണന മേഖലയില്‍ 51.45 ദശലക്ഷം മെട്രിക് ടണ്‍ വില്‍പ്പനയോടെ 3.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. […]

Posted inവിനോദം

‘വലയം’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന യുവതാരം വിഹാന്‍ വിഷ്ണുവിന്റെ പുതിയ ചിത്രം ‘വലയ’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. ‘രഘുറാം’ എന്ന ദ്വിഭാഷാ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുധീര്‍ സി ചക്കനാട്ട് സംവിധായക നിരയിലേക്ക് എത്തുന്ന ആദ്യ ചിത്രമാണ് ‘വലയം’. വിഹാന്‍ വിഷ്ണുവിനൊപ്പം അക്രം, സുനില്‍ റാവുത്തര്‍, അനൂപ്, ജിറ്റി ജോസഫ്, അക്ഷയ തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഈ ത്രില്ലര്‍ ഹ്രസ്വചിത്രത്തിന്റെ കഥാരചന ആശ്രിത് സന്തോഷും തിരക്കഥ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹനുമാണ്. ആലിയ […]

Posted inവിനോദം

സഞ്ജയ് ബന്‍സാലി ചിത്രത്തില്‍ ധനുഷ് നായകന്‍

ബോളിവുഡിലെ പ്രശസ്ത ചലച്ചിത്രകാരന്‍ സഞ്ജയ് ലീല ബന്‍സാലി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ധനുഷ് നായകന്‍. ബന്‍സാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുരാണ ചിത്രം ആയിരിക്കും. ശിവകാര്‍ത്തികേയന്റെ ഹീറോ, കാര്‍ത്തിയുടെ സര്‍ദാര്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പി.എസ് മിത്രന്‍ ആണ് സംവിധാനം. മിത്രന്റെ ഹിന്ദി അരങ്ങേറ്റം ആണ്. ബന്‍സാലിയും ധനുഷുമായി ആദ്യമായി കൈകോര്‍ക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. പാന്‍ ഇന്ത്യന്‍ സിനിമാറ്റിക് സംരംഭമായി ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിരയുണ്ട്. രാംചരണ്‍ തുടക്കത്തില്‍ താരനിരയിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് […]

Posted inഓട്ടോമോട്ടീവ്

എക്‌സ്ഇവി 9ഇ ഇലക്ട്രിക് എസ്യുവിക്ക് മികച്ച കിഴിവ്

ഇലക്ട്രിക് പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എക്‌സ്ഇവി 9ഇ ഇലക്ട്രിക് എസ്യുവിക്ക് ഈ മാസം മികച്ച കിഴിവ് വാഗ്ദാനം ചെയ്ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 1.40 ലക്ഷം രൂപ ക്യാഷ് കിഴിവ് ലഭിക്കും. പ്രാരംഭ എക്സ്-ഷോറൂം വില 21.90 ലക്ഷം രൂപ. 140 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യും. അതേസമയം, 7.2 കിലോവാട്ട് ചാര്‍ജ് ചെയ്താല്‍ 8.7 മണിക്കൂറും 11 കിലോവാട്ട് ചാര്‍ജ് ചെയ്താല്‍ 6 മണിക്കൂറും ചാര്‍ജ് ചെയ്യും. എക്‌സ്ഇവി […]

Posted inപുസ്തകങ്ങൾ

മസില്‍ ബാരല്‍

മസില്‍ ബാരല്‍ ശരീരത്തിന്റെ ശക്തിയല്ല, മനസ്സിന്റെ ഇരുണ്ട ശക്തിയാണ് ഇവിടെ പൊട്ടിത്തെറിക്കുന്നത്. കടലിന്റെ ഇരുണ്ട ഡെക്കുകളില്‍നിന്ന് അന്യദേശങ്ങളുടെ തീരങ്ങളിലേക്കും, അവിടെനിന്നു മനുഷ്യരുടെ ഉള്ളറകളിലേക്കും നീളുന്ന ഏഴു കഥകളുടെ കഠിനയാത്രയാണ് ഈ പുസ്തകം. ഇവിടെ ജിന്നുകളുണ്ട് പക്ഷേ, അവര്‍ ഭൂതങ്ങളല്ല. വേദനകൊണ്ട് രൂപംകൊണ്ട മനുഷ്യരാണ്. സ്നേഹവും കാമവും, പേടിയും ക്രൂരതയും, ഏകാന്തതയും അതിജീവനവും ഇവയെല്ലാം ഒരേ ശരീരത്തില്‍ സഹജീവനം ചെയ്യുന്ന കഥാപാത്രങ്ങള്‍. കടല്‍പോലെ ക്ഷുഭിതമായ മനസ്സുകളും, ജീവിതത്തിന്റെ കൊടുങ്കാറ്റില്‍ ദിശ തെറ്റുന്ന മനുഷ്യരും, ഒരിക്കല്‍ കണ്ടാല്‍ മറക്കാനാകാത്ത മുഖങ്ങളും. […]

Posted inആരോഗ്യം

ഭക്ഷണക്രമം നിയന്ത്രിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കാം

40 വയസിന് താഴെയുള്ള മുതിര്‍ന്നവരില്‍ 20 ശതമാനത്തിലധികം പേര്‍ക്കും മാനസിക സമ്മര്‍ദം, വ്യായാമമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയവ കാരണം ഉയര്‍ന്ന രക്തസമ്മര്‍ദം നേരിടുന്നുവെന്ന് ഐസിഎംആര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. രക്തസമ്മര്‍ദത്തെ നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകമാണ് ഭക്ഷണക്രമം. ഭക്ഷണത്തില്‍ ഉപ്പിന്റെ വര്‍ധിച്ച ഉപഭോഗം, മധുരപലഹാരങ്ങള്‍, ജങ്ക് ഫുഡ് എന്നിവ പതിവായാല്‍ രക്തസമ്മര്‍ദം ഉയരാനുള്ള സാധ്യത കൂടുതലാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങള്‍, മെലിഞ്ഞ പ്രോട്ടീന്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉല്‍പ്പന്നങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ശാരീരിക […]