Untitled design 2026 05 17T203656.419

 

 

 

സിബിഎസ്ഇ പ്ലസ് ടു 2025–26 പരീക്ഷാഫലത്തിലും പുനർമൂല്യനിർണയ നടപടികളിലും വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. കുറഞ്ഞ മാർക്ക്, പുനർമൂല്യനിർണയത്തിലെ സാങ്കേതിക പ്രശ്നങ്ങൾ, OSM സംവിധാനത്തിലെ ആശങ്കകൾ എന്നിവ വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

 

മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി മുൻ മന്ത്രി പി രാജീവ്. താമസിക്കുന്ന ആളുകളുടെ ഭൂമി സംരക്ഷിക്കണം എന്നായിരുന്നു എൽഡിഎഫ് സർക്കാർ നിലപാട്. കോടതി ഇത് അംഗീകരിച്ചില്ല. വഖഫ് ആണെങ്കിൽ ഫാറൂഖ് കോളേജിന് പകരം ഭൂമി നൽകണം. 10 മിനിറ്റ് ഇൻസ്റ്റന്‍റ് പരിഹാരം ഇല്ലെങ്കിൽ കമ്മീഷൻ നിലപാട് അംഗീകരിച്ചു മുന്നോട്ട് പോകാൻ സർക്കാർ തയാറാകണം. സി എൻ രാമചന്ദ്രൻ കമ്മീഷൻ പഠിച്ചു തീരുമാനം എടുക്കണം. കമ്മീഷന്‍റെ നിർദേശം അനുസരിച്ചു ചെയ്താൽ കോടതിയിലും പ്രയോജനം ലഭിക്കുമെന്നും രാജീവ് വ്യക്തമാക്കി.

 

എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി പരാതിക്കാരി. എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്നാണ് യുവതിയുടെ നിലവിലെ മൊഴി. നെയ്യാറ്റിൻകര കോടതിയിലാണ് പരാതിക്കാരി മൊഴി നൽകിയത്.

 

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രവർത്തകരായ 17 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്.

 

കുന്നംകുളം കസ്റ്റഡി മർദനത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ അന്വേഷണ പുരോഗതി റിപ്പോർട്ട് ഒരാഴ്ചക്കം നൽകാനാണ് ഡിജിപിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദേശം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന സുജിത്തിനെ 2023 ഏപ്രിൽ ആറിന് കസ്റ്റഡിയിൽ മർദിച്ച കേസിലാണ് നടപടി.

 

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വർഷങ്ങളോളം നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ആശ്വാസം. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്, അർഹമായ നഷ്ടപരിഹാരവും ജോലിയും നൽകുമെന്ന്സർക്കാർ ഉറപ്പുനൽകി.

 

ഇന്ധന വില വർധനവ് കേന്ദ്രത്തിന്‍റെ പകൽക്കൊള്ളയെന്ന് പിണറായി വിജയൻ. മുൻപ് സംസ്ഥാനം നികുതി കുറയ്ക്കാൻ സമരം ചെയ്ത യുഡിഎഫ് അധികാരത്തിലേറിയപ്പോൾ എന്ത് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങൾക്ക് ആശ്വാസം നൽകാൻ സംസ്ഥാന നികുതി കുറയ്ക്കാൻ വെല്ലുവിളിക്കുകയും ചെയ്തു.

 

ലഹരിക്കെതിരെ കേരള പോലീസ് ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍’ വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ (എസ്.പി.സി.) ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണമെന്നും അദ്ദേഹം പറഞ്ഞു.

 

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ഉജ്ജ്വല വിജയം നേടി ഭരണം നിലനിർത്തി. ആകെയുള്ള 37 സീറ്റുകളിൽ 35 എണ്ണവും നേടിയപ്പോൾ ശിവ എസ് പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

 

സംസ്ഥാനത്തെ പാമ്പുകടി മരണങ്ങൾ പൂജ്യമാക്കുന്നതിന് എല്ലാ ശ്രമവും നടത്തുമെന്ന് ആരോഗ്യവുകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. കേരളം പൊതുജനാരോഗ്യ രംഗത്ത് രാജ്യത്തിന് മാതൃകയായ സംസ്ഥാനമായിരിക്കെ പാമ്പുകടിയും പേവിഷബാധയും മൂലമുള്ള മരണങ്ങൾ ഇപ്പോഴും തുടരുന്നത് ദുഃഖകരമാണെന്ന് മന്ത്രി പറഞ്ഞു.

 

കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി കനത്ത തിരിച്ചടിയാണെന്നും പാർട്ടിയും മുന്നണിയും കാരണങ്ങൾ അതീവ ഗൗരവത്തോടെ വിലയിരുത്തുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. വിശദമായ ചർച്ചകൾക്കായി ജൂലൈയിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ ഐക്യത്തിന് തുരങ്കം വെക്കുന്ന കോൺഗ്രസ് നിലപാടിനെയും അദ്ദേഹം വിമർശിച്ചു.

 

അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ഉയർത്തി. വിചാരണക്കോടതിയുടെ ഏഴ് വർഷം തടവ് ശിക്ഷയാണ് വർധിപ്പിച്ചത്. അതേസമയം, ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിടുകയും മറ്റ് പ്രതികളുടെ അപ്പീൽ തള്ളുകയും ചെയ്തു.

 

അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി വർധിപ്പിച്ചതിൽ മധുവിൻ്റെ കുടുംബം സന്തോഷം പ്രകടിപ്പിച്ചു. എന്നാൽ, കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്നും അമ്മ മല്ലിയും സഹോദരി സരസുവും വ്യക്തമാക്കി

 

കരം അടയ്ക്കുന്ന ഭൂമി ഉമീദ് പോർട്ടലിൽ ചേർത്തതിനെ തുടർന്ന് നിലവിലെ വഖഫ് ബോർഡിനെ പിരിച്ചുവിടണമെന്ന് മുനമ്പം സമരസമിതി ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിയെ കാണുമെന്ന് സമരസമിതി അറിയിച്ചപ്പോൾ, ആരെയും കുടിയിറക്കില്ലെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉറപ്പുനൽകി.

 

ഗുരുവായൂർ ക്ഷേത്രത്തിൽ വിഐപി ദർശനം നടത്തിയെന്ന ആരോപണം മുഖ്യമന്ത്രി വി ഡി സതീശൻ നിഷേധിച്ചു. 1000 രൂപയുടെ ടിക്കറ്റെടുത്താണ് താനും കൂടെയുള്ളവരും ദർശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദം പ്രതീക്ഷിച്ചിരുന്നുവെന്നും ഇനി ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുതെന്നും അദ്ദേഹം പരിഹസിച്ചു.

 

ആദ്യ ഘട്ട പത്മ പുരസ്കാരങ്ങൾ രാഷ്ട്രപതി ഭവനിൽ വിതരണം ചെയ്തു. പരിസ്ഥിതി പ്രവർത്തകയായ കൊല്ലക്കയിൽ ദേവകിയമ്മ രാഷ്ട്രപതി ദ്രൗപദി മുർമ്മുവിൽ നിന്ന് പത്മശ്രീ ഏറ്റുവാങ്ങി. മമ്മൂട്ടി, വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള മറ്റ് ജേതാക്കൾക്ക് അടുത്ത ഘട്ടത്തിൽ പുരസ്കാരങ്ങൾ നൽകും.

 

തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും ട്വസ്റ്റ്. എഐഎഡിഎംകെ വിമതപക്ഷത്ത് നിന്നും കൊഴിഞ്ഞ് പോക്ക്. വിമത വിഭാഗത്തിൽ നിന്ന് 3 എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്.ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി.സത്യഭാമ എന്നിവരാണ് രാജിവച്ചത്.

 

 

ഓൺലൈൻ എയർ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ അമിതമായി ക്യാൻസലേഷൻ ചാർജുകൾ ഈടാക്കുന്നുവെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം. എയർലൈനുകൾ നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കുന്നത് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ‘അന്യായമായ വ്യാപാര രീതി’ ആണോ എന്ന് പരിശോധിക്കും. ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നാണ് ഈ നടപടി.

 

ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളിലെ വിനോദസഞ്ചാരികള്‍ക്കായി പുതിയ യാത്രാ നിയമം പ്രഖ്യാപിച്ച് ശ്രീലങ്ക. ഇത് പ്രകാരം, യാതൊരു ഫീസുമില്ലാതെ 30 ദിവസത്തേക്ക് ‘ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍’ (ഇടിഎ) വഴി ശ്രീലങ്ക സന്ദര്‍ശിക്കാം. ഈ പുതിയ പരിഷ്‌കാരം ഇന്ത്യന്‍ യാത്രക്കാരുടെ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ ലളിതമാക്കാനും സമയം ലാഭിക്കാനും സഹായിക്കും.

 

 

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ് നഗരം പൂര്‍ണ്ണമായും കടലെടുക്കുമെന്ന് പഠനം. സമുദ്രനിരപ്പ് ഉയര്‍ന്ന് ഇവിടെ ജനവാസം അസാധ്യമാവുമെന്നും നേച്ചര്‍ സസ്‌റ്റൈനബിലിറ്റി ജേണല്‍ പ്രസിദ്ധീകരിച്ച പഠനം വിലയിരുത്തുന്നു. വലിയ ദുരന്തം ഒഴിവാക്കാന്‍ ഇപ്പോള്‍ത്തന്നെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും പഠനം അധികൃതരോട് ആവശ്യപ്പെടുന്നു.

 

 

യുദ്ധം കാരണം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ, അളവ് കുറഞ്ഞിട്ടും ഏപ്രിലിൽ ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് 52.3% വർധിച്ചു. ഖത്തറിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടത് പ്രകൃതി വാതക ഇറക്കുമതിയെയും സാരമായി ബാധിച്ചു. എന്നാൽ, ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വില ലഭിച്ചത് കയറ്റുമതി വരുമാനം വർധിക്കാൻ കാരണമായി.

 

 

നിര്‍മ്മിതബുദ്ധിയുടെ (എഐ) നിയന്ത്രണം ചിലരുടെ മാത്രം കൈകളില്‍ ഒതുങ്ങരുതെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. മാര്‍പ്പാപ്പ പദവിയിലിരിക്കെ പുറത്തിറക്കിയ ആദ്യ പ്രധാന ദൈവശാസ്ത്ര രേഖയിലൂടെയാണ് (Encyclical). അദ്ദേഹം എ ഐയുമായി ബന്ധപ്പെട്ട നിര്‍ണായകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *