Posted inവിനോദം

ലോകേഷ് കനകരാജ് സിനിമ ‘ഡിസി’ ട്രെയിലര്‍

ലോകേഷ് കനകരാജ് നായകനാകുന്ന പുതിയ സിനിമ ‘ഡിസി’ ട്രെയിലര്‍ എത്തി. സ്വന്തം സിനിമകളിലെ നായകന്മാരെ പുനഃസൃഷ്ടിക്കുകയാണ് ഈ ചിത്രത്തിലൂടെ ലോകേഷ്. മുടിയും താടിയും നീട്ടിവളര്‍ത്തി ദേവ്ദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് എത്തുന്നത്. പരുക്കന്‍ ലുക്കിലാണ് ലോകേഷ് എത്തുന്നത്. വാമിഖ ഗബ്ബി നായികയായെത്തുന്നു. ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. അരുണ്‍ മാഥേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സണ്‍ പിക്ചേഴ്സാണ്. ചിത്രം കാന്‍ ഫെസ്റ്റിവലില്‍ പ്രിമിയര്‍ ചെയ്തിരുന്നു. […]

Posted inവിനോദം

അനുരാഗ് കശ്യപ് ചിത്രം ‘ബന്ദറി’ന്റെ ടീസര്‍

കോപ്പ്-നോയര്‍ കെന്നഡിക്ക് ശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുരാഗ് കശ്യപ് ചിത്രം ‘ബന്ദറി’ന്റെ ടീസര്‍ റിലീസ് ആയി. തിളങ്ങുന്ന ജാക്കറ്റ് ധരിച്ച്, ഇലക്ട്രിക് ഗിറ്റാര്‍ പിടിച്ചുകൊണ്ട്, ഒരു റോക്ക് സ്റ്റാറിന്റെ രൂപത്തിലാണ് ബോബി ഡിയോള്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രദ്ധേയമായ വേഷത്തില്‍ മലയാളികളുടെ ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തിലുണ്ട്. ഇന്ദ്രജിത്തിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ പടം. സുദീപ് ശര്‍മ്മയും അഭിഷേക് ബാനര്‍ജിയും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. രാജ് ബി ഷെട്ടി, സപ്ന പബ്ബി, സബ ആസാദ്, റിദ്ധി സെന്‍, […]

Posted inഓട്ടോമോട്ടീവ്

വീണ്ടും തിരിച്ചുവരവ് നടത്തി റെനോ ഇന്ത്യ

വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തി റെനോ ഇന്ത്യ. ഏപ്രിലിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം, റെനോ ഇന്ത്യ മൊത്തം 5,413 പാസഞ്ചര്‍ വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചു. 2025ല്‍ ഇത് വെറും 2,602 യൂണിറ്റായിരുന്നു. 108 ശതമാനം വളര്‍ച്ച. 36 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ മൊത്തം ഡസ്റ്റര്‍ വില്‍പ്പന 3,761 യൂണിറ്റുകളിലെത്തി. ഈ രണ്ട് മാസങ്ങളില്‍ റെനോയുടെ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പന 10,459 യൂണിറ്റായിരുന്നു, ഇതില്‍ ഡസ്റ്റര്‍ മാത്രം 36 ശതമാനമാണ്. […]

Posted inപുസ്തകങ്ങൾ

പ്രിയപ്പെട്ട 101 എന്‍.എന്‍. കക്കാട് കവിതകള്‍

മലയാളത്തിലെ ആധുനിക കവിതയ്ക്ക് തുടക്കംകുറിക്കുകയും കവനത്തിനു നവീനമായൊരു ഭാവമണ്ഡലം വികസിപ്പിക്കുകയും അതിനനുയോജ്യമായ രൂപാവിഷ്‌കാരം നടത്തുകയും ചെയ്ത എന്‍.എന്‍. കക്കാടിന്റെ കാവ്യമണ്ഡലത്തില്‍നിന്നും കവിയുടെ മകന്‍ ശ്രീകുമാര്‍ കക്കാട് തിരഞ്ഞെടുത്ത 101 കവിതകളുടെ സമാഹാരം. ‘പ്രിയപ്പെട്ട 101 എന്‍.എന്‍. കക്കാട് കവിതകള്‍’. സമാഹരണം – ശ്രീകുമാര്‍ കക്കാട്.  

Posted inആരോഗ്യം

പല്ലുകളിലുണ്ടാകുന്ന അണുബാധ തലച്ചോറിനെ ബാധിക്കാം

പല്ലുകളിലുണ്ടാകുന്ന അണുബാധ തലച്ചോറിനെ വരെ ബാധിക്കാം. നമ്മുടെ ശരീരത്തിലെ മിക്ക സിരകള്‍ക്കും വാല്‍വുകളുണ്ട്. എന്നാല്‍ വാല്‍വുകളില്ലാത്ത സിരകള്‍ പല്ലുകളുടെ ഭാഗത്തുണ്ട്. ഇവ തലച്ചോറിനെ ചുറ്റിപ്പിറ്റിയുള്ള ദ്രാവകവുമായി നേരിട്ട് ആശയവിനിമയം നടത്തുന്നു. പല്ലുകളില്‍ ബാധിക്കുന്ന അണുബാധ ഈ സിരകളിലൂടെ തലച്ചോറിനെ ബാധിക്കാനും മെനിഞ്ചൈറ്റിസിലേക്ക് നയിക്കാനും കാരണമാകാം. അതുകൊണ്ടുതന്നെ കീമോതെറാപ്പി, റേഡിയേഷന്‍, ഡയാലിസിസ് അല്ലെങ്കില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികള്‍ക്ക് ഓറല്‍ ഹെല്‍ത്ത് വളരെ പ്രധാനമാണ്. ഫ്‌ലൂറോയിഡ് അടങ്ങിയ പേസ്റ്റ് വേണമെന്ന് നിര്‍ബന്ധമില്ല. ഭക്ഷണം കഴിക്കുന്നതിലൂടെ നമ്മുടെ പല്ലുകള്‍ക്ക് ചെറിയ തോതില്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തന്റെ ഒപ്പം നില്‍ക്കുന്നവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യവുമായി രമേശ് ചെന്നിത്തല

തന്റെ കൂടെ നില്‍ക്കുന്ന, നിരവധി തവണ എംഎല്‍എമാരായവരെ അടക്കം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല. നാല് തവണ എംഎല്‍എ ആയ ആളുകള്‍ ഉള്‍പ്പടെയുണ്ട് ഇവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണം, എഐസിസി നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടു, അവരുടെ കാര്യത്തില്‍ തീരുമാനമായിട്ട് മന്ത്രിസഭയിലേക്കുണ്ടോ എന്നതില്‍ തീരുമാനമെടുക്കുമെന്നാണ് ചെന്നിത്തലയുടെ നിലപാട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ലെന്ന് വി ഡി സതീശന്‍

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ലെന്ന തീരുമാനവുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. അറ്റകുറ്റ പണികള്‍ മാത്രം മതിയെന്ന് വി ഡി സതീശന്‍ നിര്‍ദേശം നല്‍കി. മന്ത്രി മന്ദിരങ്ങളിലും കൂടുതല്‍ പണം ചിലവഴിച്ചു മോടി പിടിപ്പിക്കില്ല.യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും, റോഡ് ബ്ളോക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ നിയുക്ത മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിദേശയാത്രയ്ക്ക് നികുതിയെന്ന വാര്‍ത്ത തള്ളി മോദി

വിദേശയാത്രയ്ക്ക് നികുതിയെന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും സത്യത്തിന്റെ ഒരു കണിക പോലും ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യാത്ര നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കുന്നില്ലെന്നും, ജനങ്ങളുടെ ജീവിതം സുഗമമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശയാത്രയ്ക്ക് കേന്ദ്രം നികുതി ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്ന തരത്തില്‍ ചില ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് ഈ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് രംഗത്ത് വന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

നീറ്റ് പരീക്ഷ ക്രമക്കേഡുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനന്‍ രാജി വയ്ക്കണം, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മേധാവിയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നാലെ നാല് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഗോവയിലും, രാജസ്ഥാനിലുമാണ് ആത്മഹത്യാ റിപ്പോര്‍ട്ട് ചെയ്തത്. മാനസിക സമ്മര്‍ദ്ദ മൂലമാണ് ആത്മഹത്യകള്‍ എന്ന് റിപ്പോര്‍ട്ടുകള്‍.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. കാലവർഷം ഈ മാസം 26ന് കേരള തീരത്ത് എത്തിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.