നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി പറയാൻ പാടുണ്ടോ എന്ന് ചോദിച്ച് എ എ റഹീം എംപി. മുനമ്പം പോലൊരു വിഷയത്തിൽ സാമുദായികസ്പർദ്ധ വളർത്താനുള്ള ശ്രമമാണോ എന്നും അദ്ദേഹം ചോദിച്ചു. മുനമ്പം ഭൂമി വഖഫ് രജിസ്റ്ററിൽ ചേർത്തത് 2019 മെയ് 25നാണ്. ആ വഖഫ് ബോർഡിൽ ഉണ്ടായിരുന്നവർ യുഡിഎഫിന് വേണ്ടപ്പെട്ടവർ ആയിരുന്നു. മുസ്ലീം ലീഗിന്‍റെ നേതാക്കളാണ് അന്ന് വഖഫ് ബോര്‍ഡിൽ ഉണ്ടായിരുന്നത്. റഷീദ് അലി തങ്ങൾ ആയിരുന്നു വഖഫ് ബോർഡിന്‍റെ അന്നത്തെ ചെയർമാൻ. സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയല്ല, മറിച്ച് അപ്‌ലോഡ് ചെയ്യുകയാണ് ചെയ്തത്. സാങ്കേതിക കാര്യം മാത്രമാണ് ബോർഡ് ചെയ്തതെന്നും എ എ റഹീം വ്യക്തമാക്കി.
നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി പറയാൻ പാടുണ്ടോ എന്ന് ചോദിച്ച് എ എ റഹീം എംപി
