മുനമ്പം ഭൂമി തർക്ക വിഷയം കേന്ദ്രത്തിന് മുന്നിലെത്തിച്ച് എംഎൽഎ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, വിവാദ ഭൂമി ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കുള്ള ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. മുനമ്പത്തെ ജനങ്ങൾ നീതി അർഹിക്കുന്നുണ്ട്, അവർക്ക് അത് ലഭ്യമാകുന്നത് വരെ സാധ്യമായ എല്ലാ നിയമ-ഭരണ തലങ്ങളിലൂടെയും ഞങ്ങൾ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
മുനമ്പം ഭൂമി തർക്ക വിഷയം കേന്ദ്രത്തിന് മുന്നിലെത്തിച്ച് എംഎൽഎ രാജീവ് ചന്ദ്രശേഖർ
