Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ ധനവകുപ്പും കൈകാര്യം ചെയ്യുമെന്ന് വിവരം

മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ ധനവകുപ്പും കൈകാര്യം ചെയ്യുമെന്ന് വിവരം. ആഭ്യന്തര മന്ത്രി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായതോടെ ഏറ്റവും സുപ്രധാനമായ ധനവകുപ്പിന്‍റെ ചുമതല മുഖ്യമന്ത്രി തന്നെ നേരിട്ട നിർവഹിച്ചേക്കുമെന്നാണ് വിവരങ്ങൾ.  മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത് വന്നു. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും. ഇനിയും കുറച്ച് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്കൂൾ പരിസരങ്ങളിലെ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തുന്ന കാര്യത്തിൽ സർക്കാർ നിലപാട് തേടി മനുഷ്യാവകാശ കമ്മീഷൻ

സ്കൂൾ പരിസരങ്ങളിലെ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തുന്ന കാര്യത്തിൽ സർക്കാർ നിലപാട് തേടി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ എളുപ്പത്തിൽ ലഭിക്കുന്നത് തടയാൻ നിലവിലെ നിയമത്തിൽ ഭേദഗതി ആവശ്യമാണെന്ന പരാതിയിലാണ് ഈ നടപടി. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. വെസ്റ്റ് ഹിൽ റസ്റ്റ് ഹൗസിൽ ജൂണിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 100 മീറ്റർ എന്നത് കുറഞ്ഞ ദൂരമായതിനാൽ വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ എളുപ്പത്തിൽ ലഭിക്കാൻ സാധ്യതയുണ്ടെന്ന പരാതിയിലാണ് നടപടി. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം

പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നേതൃയോഗം തുടരുന്നു. ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് അവരുടെ പെരുമാറ്റമാണെന്നും  പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ വിമർശിച്ചു. അതേസമയം പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയൻ ആയിരുന്നു. എന്നാൽ, ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും യോ​ഗത്തിൽ നേതാക്കൾ പറഞ്ഞു.

Posted inബിസിനസ്സ്

ശ്രീറാം ജനറല്‍ ഇന്‍ഷ്വറന്‍സിന് 167 കോടിയുടെ അറ്റാദായം

ശ്രീറാം ഗ്രൂപ്പിലെ ശ്രീറാം ജനറല്‍ ഇന്‍ഷ്വറന്‍സ് നാലാം പാദത്തില്‍ 167 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 28 ശതമാനമാണ് വളര്‍ച്ച. മുന്‍വര്‍ഷം ഇക്കാലയളവില്‍ 130 കോടി രൂപയായിരുന്നു ലാഭം. ഇതോടെ കമ്പനിയുടെ മൊത്തം ലാഭം 17 ശതമാനം ഉയര്‍ന്ന് 601 കോടി രൂപയായി. കമ്പനിയുടെ മൊത്തം ആഭ്യന്തര പ്രീമിയം വരുമാനം 21 ശതമാനം വളര്‍ച്ചയോടെ 1332 കോടി രൂപയിലെത്തി. സാമ്പത്തികവര്‍ഷത്തെ മൊത്തം ആഭ്യന്തര പ്രീമിയം വരുമാനം 4636 കോടി രൂപയായി ഉയര്‍ന്നു. വാഹന ഇന്‍ഷ്വറന്‍സ് മേഖലയിലുള്ള വളര്‍ച്ചയാണ് […]

Posted inടെക്നോളജി

15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കാന്‍

പുതിയ ഗൂഗിള്‍ അക്കൗണ്ട് തുടങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കാന്‍ ഇനിമുതല്‍ ഫോണ്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടി വരും. ഫോണ്‍ നമ്പര്‍ നല്‍കാത്ത പുതിയ അക്കൗണ്ടുകള്‍ക്ക് 5 ജിബി സ്റ്റോറേജ് മാത്രമായിരിക്കും ഡിഫോള്‍ട്ടായി ലഭിക്കുക. കാലങ്ങളായി ഗൂഗിള്‍ ഡ്രൈവ്, ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവ ഉപയോഗിക്കുന്നതിനായി പുതിയ അക്കൗണ്ടുകള്‍ക്ക് 15 ജിബി സൗജന്യ സ്റ്റോറേജ് ഗൂഗിള്‍ ഉറപ്പായും നല്‍കിയിരുന്നു. എന്നാല്‍ ഗൂഗിളിന്റെ പുതിയ സപ്പോര്‍ട്ട് പേജുകളില്‍ ഇത് ’15 ജിബി സൗജന്യ ക്ലൗഡ് […]

Posted inവിനോദം

‘മഹാകാളി’യിലെ വേഷം ചെയ്യാന്‍ രോഹിത് സറഫ്

ഹനുമാന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘മഹാകാളി’യിലെ നിര്‍ണായക വേഷം ചെയ്യാന്‍ ബോളിവുഡ് താരം രോഹിത് സറഫ്. ചിത്രത്തില്‍ ജോയിന്‍ ചെയ്ത താരം ഹൈദരാബാദിലെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഭൂമി ഷെട്ടിയാണ് നായിക. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ്ണ കൊല്ലുരുവാണ്. ഹനുമാന്റെ അടുത്ത അധ്യായം ആണ് മഹാകാളിയിലൂടെ അവതരിപ്പിക്കുന്നത്. അക്ഷയ് ഖന്നയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. […]

Posted inവിനോദം

ആദ്യ ദിനം ഏഴുലക്ഷം ടിക്കറ്റുകള്‍ വിറ്റ് ‘കറുപ്പ്’

സൂര്യആര്‍.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ പ്രീ സെയില്‍ ബുക്കിങ് ഇല്ലാതിരുന്നിട്ടും ആദ്യ ദിനം ബുക്ക് മൈ ഷോയില്‍ മാത്രം ആറു ലക്ഷത്തി എഴുപത്തി ഒന്നായിരത്തില്പരം ടിക്കറ്റുകള്‍ വില്‍ക്കാനായി. സൂര്യയുടെ ഗംഭീര പ്രകടനമാണ് ചിത്രം സമ്മാനിക്കുന്നത്. മലയാളി താരങ്ങളായ ഇന്ദ്രന്‍സ്, അനഘ, സ്വാസിക, ശിവദ എന്നിവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിലുണ്ട്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം […]

Posted inഓട്ടോമോട്ടീവ്

ലെക്‌സസസിന്റെ ഇലക്ട്രിക് സെഡാന്‍ കേരളത്തില്‍

ജാപ്പനീസ് ആഡംബര വാഹന നിര്‍മാതാക്കളായ ലെക്‌സസസിന്റെ ഇലക്ട്രിക് സെഡാന്‍ ഇഎസ് 500ഇ കേരള വിപണിയില്‍ പുറത്തിറക്കി. കേരള മാര്‍ക്കറ്റില്‍ ഇഎസ് 500ഇ വില 89 ലക്ഷം രൂപയ്ക്ക് മുകളിലാണ്. സിംഗിള്‍ ചാര്‍ജിംഗില്‍ 580 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 28 മിനിറ്റില്‍ 80 ശതമാനം ചാര്‍ജാകും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.5-5.7 സെക്കന്‍ഡ് മാത്രം മതി. മികച്ച സുരക്ഷയാണ് ലെക്‌സസ് ഇഎസ് 500ഇയില്‍ നല്‍കുന്നത്. റഡാര്‍ സഹായത്തിലാണ് ക്രൂസ് കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത്. […]

Posted inപുസ്തകങ്ങൾ

കറുത്തപൂക്കള്‍

‘കറുത്തപൂക്കള്‍’ എന്ന കാവ്യസമാഹാരത്തിലെ കവിതകള്‍ സ്വപ്നം കാണുന്നത് സ്‌നേഹസൗഹൃദങ്ങളുടെ വിസ്തൃത വൈവിധ്യ ലോകമാണ്. വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന സമകാലാവസ്ഥയോടാണ് അത് എതിരിടുന്നത്. സര്‍വ്വനിറങ്ങളും മേല്‍കീഴ്നിലകള്‍ക്കപ്പുറം തുല്യനിലയില്‍ നിരന്നുനിന്ന് നൃത്തം ചവിട്ടുന്ന ഒരു കാലത്തെയാണത് കിനാവ് കാണുന്നത്. കവിത നിന്ദിതരുടെയും പരാജിതരുടെയും പക്ഷത്ത് നിവര്‍ന്നു നില്‍ക്കണമെന്ന സൗന്ദര്യാത്മക സമീപനങ്ങളില്‍നിന്നാണത് ശക്തി സംഭരിക്കുന്നത്. ‘കറുത്തപൂക്കള്‍’. ഹര്‍ഷിത ചേന്ദമംഗല്ലൂര്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 142 രൂപ.

Posted inആരോഗ്യം

കാലാവസ്ഥാ മാറ്റം, ഹാന്റാവൈറസ് വ്യാപനത്തില്‍ വര്‍ധന

പതിറ്റാണ്ടുകളായി പ്രാദേശികമായി മാത്രം ഒതുങ്ങി നിന്ന അപൂര്‍വ പകര്‍ച്ചവ്യാധിയായിരുന്നു ഹാന്റാവൈറസ്. എന്നാല്‍ ഇനി അങ്ങനെ ആയിരിക്കില്ലെന്ന് സമീപകാല പഠനങ്ങള്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മാറ്റങ്ങളും ഹാന്റാവൈറസ് വ്യാപനത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യരെ ബാധിക്കുന്ന 375 പകര്‍ച്ചവ്യാധികളില്‍ 218 എണ്ണത്തെയും കാലാവസ്ഥ വ്യതിയാനങ്ങള്‍ പല രീതിയില്‍ സ്വാധീനിക്കാമെന്നും ഇവയുടെ വ്യാപനത്തില്‍ വര്‍ധനവുണ്ടാകാമെന്നും 2022-ല്‍ നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു വിശകലന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഹാന്റാവൈറസും ഈ പട്ടികയില്‍ പെടുന്നതാണ്. പ്രധാനമായും […]