പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നേതൃയോഗം തുടരുന്നു. ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് അവരുടെ പെരുമാറ്റമാണെന്നും പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ വിമർശിച്ചു. അതേസമയം പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയൻ ആയിരുന്നു. എന്നാൽ, ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും യോഗത്തിൽ നേതാക്കൾ പറഞ്ഞു.
ശ്രീറാം ജനറല്‍ ഇന്‍ഷ്വറന്‍സിന് 167 കോടിയുടെ അറ്റാദായം
ശ്രീറാം ഗ്രൂപ്പിലെ ശ്രീറാം ജനറല്‍ ഇന്‍ഷ്വറന്‍സ് നാലാം പാദത്തില്‍ 167 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 28 ശതമാനമാണ് വളര്‍ച്ച. മുന്‍വര്‍ഷം ഇക്കാലയളവില്‍ 130 കോടി രൂപയായിരുന്നു ലാഭം. ഇതോടെ കമ്പനിയുടെ മൊത്തം ലാഭം 17 ശതമാനം ഉയര്‍ന്ന് 601 കോടി രൂപയായി. കമ്പനിയുടെ മൊത്തം ആഭ്യന്തര പ്രീമിയം വരുമാനം 21 ശതമാനം വളര്‍ച്ചയോടെ 1332 കോടി രൂപയിലെത്തി. സാമ്പത്തികവര്‍ഷത്തെ മൊത്തം ആഭ്യന്തര പ്രീമിയം വരുമാനം 4636 കോടി രൂപയായി ഉയര്‍ന്നു. വാഹന ഇന്‍ഷ്വറന്‍സ് മേഖലയിലുള്ള വളര്‍ച്ചയാണ് […]
15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കാന്‍
പുതിയ ഗൂഗിള്‍ അക്കൗണ്ട് തുടങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കാന്‍ ഇനിമുതല്‍ ഫോണ്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടി വരും. ഫോണ്‍ നമ്പര്‍ നല്‍കാത്ത പുതിയ അക്കൗണ്ടുകള്‍ക്ക് 5 ജിബി സ്റ്റോറേജ് മാത്രമായിരിക്കും ഡിഫോള്‍ട്ടായി ലഭിക്കുക. കാലങ്ങളായി ഗൂഗിള്‍ ഡ്രൈവ്, ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവ ഉപയോഗിക്കുന്നതിനായി പുതിയ അക്കൗണ്ടുകള്‍ക്ക് 15 ജിബി സൗജന്യ സ്റ്റോറേജ് ഗൂഗിള്‍ ഉറപ്പായും നല്‍കിയിരുന്നു. എന്നാല്‍ ഗൂഗിളിന്റെ പുതിയ സപ്പോര്‍ട്ട് പേജുകളില്‍ ഇത് ’15 ജിബി സൗജന്യ ക്ലൗഡ് […]
‘മഹാകാളി’യിലെ വേഷം ചെയ്യാന്‍ രോഹിത് സറഫ്
ഹനുമാന് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകന് പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘മഹാകാളി’യിലെ നിര്‍ണായക വേഷം ചെയ്യാന്‍ ബോളിവുഡ് താരം രോഹിത് സറഫ്. ചിത്രത്തില്‍ ജോയിന്‍ ചെയ്ത താരം ഹൈദരാബാദിലെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഭൂമി ഷെട്ടിയാണ് നായിക. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ്ണ കൊല്ലുരുവാണ്. ഹനുമാന്റെ അടുത്ത അധ്യായം ആണ് മഹാകാളിയിലൂടെ അവതരിപ്പിക്കുന്നത്. അക്ഷയ് ഖന്നയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. […]
ആദ്യ ദിനം ഏഴുലക്ഷം ടിക്കറ്റുകള്‍ വിറ്റ് ‘കറുപ്പ്’
സൂര്യആര്.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ പ്രീ സെയില്‍ ബുക്കിങ് ഇല്ലാതിരുന്നിട്ടും ആദ്യ ദിനം ബുക്ക് മൈ ഷോയില്‍ മാത്രം ആറു ലക്ഷത്തി എഴുപത്തി ഒന്നായിരത്തില്പരം ടിക്കറ്റുകള്‍ വില്‍ക്കാനായി. സൂര്യയുടെ ഗംഭീര പ്രകടനമാണ് ചിത്രം സമ്മാനിക്കുന്നത്. മലയാളി താരങ്ങളായ ഇന്ദ്രന്‍സ്, അനഘ, സ്വാസിക, ശിവദ എന്നിവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിലുണ്ട്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന് സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം […]
ലെക്സസസിന്റെ ഇലക്ട്രിക് സെഡാന് കേരളത്തില്‍
ജാപ്പനീസ് ആഡംബര വാഹന നിര്‍മാതാക്കളായ ലെക്സസസിന്റെ ഇലക്ട്രിക് സെഡാന് ഇഎസ് 500ഇ കേരള വിപണിയില്‍ പുറത്തിറക്കി. കേരള മാര്‍ക്കറ്റില്‍ ഇഎസ് 500ഇ വില 89 ലക്ഷം രൂപയ്ക്ക് മുകളിലാണ്. സിംഗിള്‍ ചാര്‍ജിംഗില്‍ 580 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 28 മിനിറ്റില്‍ 80 ശതമാനം ചാര്‍ജാകും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.5-5.7 സെക്കന്‍ഡ് മാത്രം മതി. മികച്ച സുരക്ഷയാണ് ലെക്സസ് ഇഎസ് 500ഇയില്‍ നല്‍കുന്നത്. റഡാര്‍ സഹായത്തിലാണ് ക്രൂസ് കണ്ട്രോള് പ്രവര്‍ത്തിക്കുന്നത്. […]
കറുത്തപൂക്കള്‍
‘കറുത്തപൂക്കള്‍’ എന്ന കാവ്യസമാഹാരത്തിലെ കവിതകള്‍ സ്വപ്നം കാണുന്നത് സ്നേഹസൗഹൃദങ്ങളുടെ വിസ്തൃത വൈവിധ്യ ലോകമാണ്. വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന സമകാലാവസ്ഥയോടാണ് അത് എതിരിടുന്നത്. സര്‍വ്വനിറങ്ങളും മേല്‍കീഴ്നിലകള്‍ക്കപ്പുറം തുല്യനിലയില്‍ നിരന്നുനിന്ന് നൃത്തം ചവിട്ടുന്ന ഒരു കാലത്തെയാണത് കിനാവ് കാണുന്നത്. കവിത നിന്ദിതരുടെയും പരാജിതരുടെയും പക്ഷത്ത് നിവര്‍ന്നു നില്‍ക്കണമെന്ന സൗന്ദര്യാത്മക സമീപനങ്ങളില്‍നിന്നാണത് ശക്തി സംഭരിക്കുന്നത്. ‘കറുത്തപൂക്കള്‍’. ഹര്‍ഷിത ചേന്ദമംഗല്ലൂര്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 142 രൂപ.
കാലാവസ്ഥാ മാറ്റം, ഹാന്റാവൈറസ് വ്യാപനത്തില്‍ വര്‍ധന
പതിറ്റാണ്ടുകളായി പ്രാദേശികമായി മാത്രം ഒതുങ്ങി നിന്ന അപൂര്‍വ പകര്‍ച്ചവ്യാധിയായിരുന്നു ഹാന്റാവൈറസ്. എന്നാല്‍ ഇനി അങ്ങനെ ആയിരിക്കില്ലെന്ന് സമീപകാല പഠനങ്ങള്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മാറ്റങ്ങളും ഹാന്റാവൈറസ് വ്യാപനത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യരെ ബാധിക്കുന്ന 375 പകര്‍ച്ചവ്യാധികളില്‍ 218 എണ്ണത്തെയും കാലാവസ്ഥ വ്യതിയാനങ്ങള്‍ പല രീതിയില്‍ സ്വാധീനിക്കാമെന്നും ഇവയുടെ വ്യാപനത്തില്‍ വര്‍ധനവുണ്ടാകാമെന്നും 2022-ല്‍ നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു വിശകലന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഹാന്റാവൈറസും ഈ പട്ടികയില്‍ പെടുന്നതാണ്. പ്രധാനമായും […]
ഗണ്മാന് പട്ടികയെ ചൊല്ലി വിവാദം
ഗണ്മാന് പട്ടികയെ ചൊല്ലി വിവാദം. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പ് പൊലീസിന്റെ സെക്യൂരിറ്റി വിഭാഗമാണ് ഒരു പട്ടിക തയാറാക്കിയത്. കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന് സംഘടന തയാറാക്കി നല്കിയ പട്ടികയാണിത്. 80 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കോണ്‍ഗ്രസ് അസോസിയേഷന് തയ്യാറാക്കി നല്കിയ പട്ടികയില്‍, സോളാര്‍ വിവാദത്തിലെ സുരക്ഷാ വീഴ്ചയിലെ ആരോപണ വിധേയനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പട്ടികയിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് മുന്‍പ് തിരുവനന്തപുരത്തേക്കെത്തി സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി ഉള്‍പ്പടെയുള്ളവരെ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ഉത്തരവ്.
ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. ലക്ഷദ്വീപിലും യെല്ലോ അലർട്ടാണ്.
