മലയാളത്തിന്റെ മാധ്യമ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിക്കാണാത്ത നിരവധി വ്യക്തികളും സംഭവങ്ങളും കടന്നുവരുന്ന ഈ കൃതി, വാര്‍ത്തകളുടെ പിന്നിലെ പ്രതിബദ്ധതയും നൈതികതയും വെല്ലുവിളികളും വിശകലനം ചെയ്യുന്നു. ജനാധിപത്യത്തിലെ നാലാംതൂണിനെ കണ്ണിലെ കൃഷ്ണമണിപോലെ വളര്‍ത്തിക്കൊണ്ടുവന്ന പൂര്‍വ്വികരുടെ ജീവിതകഥകളോടൊപ്പം ഇവിടെ വളര്‍ന്നുപന്തലിച്ച മാധ്യമക്കൂട്ടായ്മ്മയുടെ അകക്കാഴ്ചകളിലൂടെ മാധ്യമചരിത്രത്തിന് പുതുമയാര്‍ന്നൊരു കണ്ണാടിയാവുകയാണ് ഈ രചന. ‘വൃത്താന്ത വൃത്തം’. സി.എ. കൃഷ്ണന്‍. ഗ്രീന്‍ ബുക്‌സ്. വില 204 രൂപ.
