റോയല്‍ എന്‍ഫീല്‍ഡ് 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഐകോണിക് ഹിമാലയന്‍ ഒഡിസിയുടെ 22-ാം പതിപ്പ് പ്രഖ്യാപിച്ചു. ഇതുവരെ നടന്നതില്‍ ഏറ്റവും വലിയതും കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമായ പതിപ്പിനായുള്ള റജിസ്‌ട്രേഷന്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. ഒറിജിനല്‍ ഒഡിസി, എക്‌സ്‌പ്ലോര്‍ സര്‍ക്യൂട്ട്, നുബ്രാ സര്‍ക്യൂട്ട്, കാര്‍ഗില്‍ സര്‍ക്യൂട്ട് എന്നീ നാല് വ്യത്യസ്ത റൂട്ടുകളിലൂടെയാണ് ഇത്തവണ യാത്ര സംഘടിപ്പിക്കുന്നത്. 2026 ജൂണ്‍ 25 മുതല്‍ ജൂലൈ 10 വരെ നടക്കുന്ന 16 ദിവസത്തെ ‘ഹിമാലയന്‍ ഒഡിസി ഒറിജിനല്‍’ ചണ്ഡീഗഡില്‍ നിന്ന് ആരംഭിച്ച് ഹിമാചല്‍, സന്‍സ്‌കര്‍, ലഡാക്ക് മേഖലകളിലൂടെ സഞ്ചരിച്ച് വീണ്ടും ചണ്ഡീഗഡില്‍ സമാപിക്കും. പുതിയ തലമുറ റൈഡര്‍മാരെ കൂടി ഉള്‍പ്പെടുത്തുന്നതിനായി യാത്രയുടെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തിയതായി കമ്പനി അറിയിച്ചു.
ഹിമാലയന്‍ ഒഡിസിയുടെ 22-ാം പതിപ്പ് പ്രഖ്യാപിച്ചു
