ഏത് പ്രതിസന്ധിയെയും അതിജീവിക്കാനും ശക്തമായി മുന്നോട്ടുപോകാനുമുള്ള അടിത്തറയിലാണ് യുഎഇ കെട്ടിപ്പടുത്തിരിക്കുന്നതെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ്. ഔദ്യോഗിക എക്‌സ് പ്ലാറ്റ്ഫോമിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ‘രാജ്യത്തിന്‍റെ കരുത്ത് വേരൂന്നിയിരിക്കുന്നത് ജ്ഞാനികളായ നേതൃത്വം, ശക്തമായ ഭരണഘടനാ സ്ഥാപനങ്ങൾ, മത്സരശേഷിയുള്ളതും അത്യാധുനികവുമായ സമ്പദ്‌വ്യവസ്ഥ, ഒപ്പം ഐക്യദാർഢ്യം, സഹിഷ്ണുത, നീതി എന്നിവയിലധിഷ്ഠിതമായ യഥാർത്ഥ മൂല്യങ്ങൾ എന്നിവയിലാണ്’- അദ്ദേഹം വ്യക്തമാക്കി.
ഏത് പ്രതിസന്ധിയെയും അതിജീവിക്കാനും ശക്തമായി മുന്നോട്ടുപോകാനുമുള്ള അടിത്തറയിലാണ് യുഎഇ കെട്ടിപ്പടുത്തിരിക്കുന്നതെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ്
