ഒരു ലക്ഷം ഗുഡ്സ് വാഗണുകള്‍ നിര്‍മിക്കുന്നതിനായുള്ള, ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളിലൊന്നിന് ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ പുതിയ ഗുഡ്സ് വാഗണുകള്‍ വാങ്ങുന്നതിനായി 40,000 കോടി രൂപയുടെ വമ്പന്‍ പദ്ധതിയാണ് റെയില്‍വേ തയ്യാറാക്കുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ജൂപ്പിറ്റര്‍ വാഗണ്‍സ് ഓഹരി 10 ശതമാനവും ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ഓഹരി 9 ശതമാനവും ടെക്സ്മാകോ റെയില്‍ എന്‍ജിനീയറിങ് ഓഹരി 6 ശതമാനവും വീതം നേട്ടമുണ്ടാക്കി. പ്രതിവര്‍ഷം 35,000 മുതല്‍ 40,000 വരെ ഗുഡ്സ് വാഗണുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ഈ കരാര്‍, 2022-ലെ നിര്‍മാണ കരാറുകളേക്കാള്‍ വലുതാണ്. റെയില്‍വേയുടെ മുന്‍ കരാറിന്റെ അടിസ്ഥാനത്തിലുള്ള വാഗണുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്ന സാഹചര്യത്തില്‍, പ്രൊഡക്ഷന്‍ ലൈനുകള്‍ സജീവമായി നിലനിര്‍ത്താന്‍ ഈ പുതിയ കരാര്‍ കമ്പനികളെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
