കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ അഭിജീത് ദിപ്‌കെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. എക്‌സ് അക്കൗണ്ടിന് പുറമെ തങ്ങളുടെ വെബ്‌സൈറ്റും ഇൻസ്റ്റഗ്രാം പേജും തടഞ്ഞതായും ഹാക്കർമാരുടെ ആക്രമണം നേരിട്ടതായും ബോസ്റ്റണിൽ താമസിക്കുന്ന അഭിജീത് ദിപ്‌കെ ഹർജിയിൽ ആരോപിക്കുന്നു. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെതുടർന്നാണ് ഐടി ആക്ട് സെക്ഷൻ 69(A) പ്രകാരം കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പിൻവലിക്കാൻ ഉത്തരവിട്ടത്.
സി ജെ പിയുടെ എക്സ് ഹാൻഡിൽ കേന്ദ്ര സർക്കാർ റദ്ദാക്കിയതിനെതിരെ അഭിജീത് ദിപ്‌കെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു
