നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ചയിൽ പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നിയമിച്ചിരുന്ന മൂന്ന് അധ്യാപകർ അറസ്റ്റിലായതിനിടെ, രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം നീളുന്നു. എൻടിഎ നിയോഗിച്ച രണ്ട് അധ്യാപകർ കൂടി ചോദ്യപ്പേപ്പർ ചോർത്തിയെന്നും, നടന്നത് കോടികളുടെ ഇടപാടെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. ചോർത്തിയ ചോദ്യപ്പേപ്പർ ഉപയോഗിച്ച് അറസ്റ്റിലായ അധ്യാപകരടക്കം സ്പെഷ്യൽ ക്ലാസുകൾ നടത്തിയെന്നും ഈ ക്ലാസുകൾക്ക് പ്രവേശനം ലഭിക്കാൻ പ്രത്യേക പണം ഈടാക്കിയെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു
