കോക്രോച്ച് ജനതാ പാർട്ടിയെ രാഷ്ട്രീയ മുന്നണിയാക്കുന്നത് ആലോചിക്കുമെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ. സിജെപിയുടെ പേരിൽ നാളെ മനുഷ്യ ചങ്ങലയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രചാരണത്തിലും പുതുവഴിയിലാണ് സിജെപി. ഇൻസ്റ്റ റീൽസിലും സ്റ്റോറിയിലും സ്റ്റാറ്റസായും നിറയുന്നത് ഈ പാറ്റാ സംഘം ഇറക്കുന്ന എഐ വിഡീയോകളാണ്. സിജെപി, അക്കൗണ്ടിലൂടെ യുവാക്കളെ സംഘടിപ്പിക്കാൻ നീക്കം നടന്നോയെന്ന് നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.
കോക്രോച്ച് ജനതാ പാർട്ടിയെ രാഷ്ട്രീയ മുന്നണിയാക്കുന്നത് ആലോചിക്കുമെന്ന് അഭിജിത് ദീപ്കെ
