6 30

വിറ്റാമിന്‍ ഡിയുടെ കുറവ് വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അമിതമായ ക്ഷീണം, പേശി വേദന, കുറഞ്ഞ പ്രതിരോധ ശേഷി എന്നിവയെല്ലാം ഇതിനൊപ്പം ബോണസ് ആയി ഉണ്ടാകും. കാലക്രമേണ ഓസ്റ്റിയോപൊറോസിസ് പോലുള്ള ഗുരുതര അവസ്ഥകളിലേക്കും തള്ളിവിടാം. വിറ്റാമിന്‍ ഡിയുടെ പവര്‍ഹൗസുകള്‍ എന്ന് അറിയപ്പെടുന്ന കൂണുകള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് ഈ പോഷകത്തിന്റെ അഭാവം കുറയ്ക്കാന്‍ ഏറെ സഹായകരമാണ്. അടച്ചിട്ട മുറിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തു വിപണിയിലെത്തുന്ന കൂണുകള്‍ക്ക് ഈ പറഞ്ഞ ഫലം നേരിട്ട് തരണമെന്നില്ല. അതിനായി കടയില്‍ നിന്ന് വാങ്ങിയ കൂണ്‍ വീട്ടില്‍ കൊണ്ടു വന്ന്, പാകം ചെയ്യുന്നതിന് 15 മിനിറ്റ് മുന്‍പ് നല്ലതു പോലെ വെയില്‍ കൊള്ളിക്കുക. വിറ്റാനിന്‍ ഡി റിച്ച് ആകാന്‍ ഈയൊരു കാര്യം ചെയ്താല്‍ മതി. ഇങ്ങനെ ചെയ്‌തെടുക്കുന്ന കൂണുകളില്‍ വിപണിയിലെ പല സപ്ലിമെന്റുകളെക്കാള്‍ വിറ്റാമിന്‍ ഡി ഉണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. കൂണ്‍ മുഴുവനായോ കഷണങ്ങളായി മുറിച്ചോ വെയിലത്ത് വെക്കാം. എത്രയധികം വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം കഴിച്ചാലും ശരീരത്തിന് അത് ആഗിരണം ചെയ്യണമെങ്കില്‍ ഭക്ഷണത്തില്‍ ഒരല്പം കൊഴുപ്പ് കൂടി നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇവയെ എണ്ണയിലോ നെയ്യിലോ ചെറുതായി വഴറ്റിയെടുക്കുകയോ കൊഴുപ്പടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുകയോ ചെയ്യുമ്പോഴാണ് വിറ്റാമിന്‍ ഡി ദഹനപ്രക്രിയയിലൂടെ ശരീരത്തിലേക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുന്നത്. ഒരല്പം വെളിച്ചെണ്ണയിലോ ഒലിവ് എണ്ണയിലോ ഈ കൂണുകള്‍ പാകം ചെയ്യുന്നത് വിറ്റാമിന്‍ ഡിയുടെ ഗുണഫലങ്ങള്‍ പൂര്‍ണ്ണമായും നമുക്ക് ലഭ്യമാക്കാന്‍ സഹായിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *